'പ്രേമിക്കരുത്, സിഗരറ്റ് വലിക്കരുത് എന്ന് പറഞ്ഞാണ് വിട്ടത്, ഗബ്രിക്ക് പ്രണയമുണ്ടായിരുന്നുവെന്ന് പറഞ്ഞു'
ബിഗ് ബോസ് മലയാളം സീസൺ രണ്ട് വഴിയാണ് അലസാണ്ട്ര ജോൺസൺ മിനി സ്ക്രീനിലേക്ക് എത്തുന്നത്. രജിനി ചാണ്ടി മുതൽ സംവിധായകൻ സുരേഷ് കൃഷ്ണൻ വരെ നീളുന്ന മത്സരാര്‍ത്ഥികളുടെ ലിസ്റ്റിൽ കയറിക്കൂടിയ സുന്ദരിപ്പെണ്‍കൊടിയായ അലസാണ്ട്ര ജോൺസൺ അതിവേഗത്തിലാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. എയര്‍ഹോസ്റ്റസാകണമെന്ന കുഞ്ഞുനാൾ മുതലുള്ള ആഗ്രഹം തൻ്റെ 20ആം വയസിൽ സാക്ഷാത്കരിച്ച മിടുക്കി കൂടിയാണ് അലസാണ്ട്ര.
ഹ്രസ്വചിത്രങ്ങളിലും മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുള്ള അലസാണ്ട്ര ജോൺസൺ ഇപ്പോൾ ഡിജെയായും സജീവമാണ്. ഏറെ നാളുകൾക്കുശേഷം ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ട് തന്റെ വിശേഷങ്ങൾ പങ്കിട്ടിരിക്കുകയാണ് അലസാണ്ട്ര. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ തന്റെ ബിഗ് ബോസ് അനുഭവങ്ങളും സീസൺ ആറിലെ മത്സരാർത്ഥികളെ കുറിച്ചും അലസാണ്ട്ര സംസാരിച്ചു.

എന്നെ ആളുകൾ വെറുക്കാൻ കാരണം രജിത്ത് കുമാറാണ്. പിന്നെ റിലേഷൻഷിപ്പും കാരണമായി. സുജോയ്ക്ക് പുറത്ത് റിലേഷൻഷിപ്പുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. പ്രേമിക്കരുത്, സിഗരറ്റ് വലിക്കരുത് എന്നൊക്കെ പറഞ്ഞാണ് എന്നെ വീട്ടുകാർ വിട്ടത്. പക്ഷെ ഹൗസിൽ ചെന്നപ്പോൾ മുതൽ ഞാൻ ആലീസ് ഇൻ വണ്ടർലാന്റ് മോഡിലായിരുന്നു. ഞാൻ സിഗരറ്റ് വലിക്കുമെന്ന് വീട്ടുകാർക്ക് അറിയില്ലായിരുന്നു. ഇപ്പോൾ ഞാൻ സ്മോക്കിങ് നിർത്തി.
എനിക്ക് വീട്ടിൽ എല്ലാത്തിനും ലൈസൻസുണ്ട്. പക്ഷെ സിഗരറ്റ് വലി നിർത്തി. ഹൗസിൽ നിന്ന് ടെൻഷനടിച്ച് ഭ്രാന്തായപ്പോഴാണ് സിഗരറ്റ് വലിച്ച് തുടങ്ങിയത്. സ്ത്രീകൾ സിഗരറ്റ് വലിക്കുന്നത് പുറത്ത് വിടില്ലെന്നാണ് ഞാൻ കരുതിയത്. പക്ഷെ ബിഗ് ബോസ് ടീം പുറത്തുവിട്ടു. ഗബ്രിയോട് ചോദിച്ചപ്പോൾ ജാസ്മിനോട് പ്രണയമുണ്ടായിരുന്നുവെന്ന് പറഞ്ഞിരുന്നു.
ഗബ്രിയെ എനിക്ക് വ്യക്തിപരമായി അറിയുന്നതാണ്. അവനോട് ഞാന്‍ കാര്യം ചോദിച്ചിരുന്നു. അവന് ജാസ്മിനോട് ഇഷ്ടം ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത്. മറ്റ് കാര്യങ്ങളൊന്നും ഞാന്‍ ചോദിച്ചില്ല. അതേക്കുറിച്ച് കൂടുല്‍ അറിയാനും എനിക്ക് താല്‍പര്യമില്ലായിരുന്നു. സത്യം പറ നിനക്ക് ഇഷ്ടമല്ലേ എന്ന് മാത്രമാണ് ഞാന്‍ ചോദിച്ചത്. എനിക്ക് ഇഷ്ടമൊക്കെയായിരുന്നു എന്നാണ് അവന്റെ മറുപടി. അവർ എന്താണ് അവിടെ ഉദ്ധേശിച്ചതെന്ന് സത്യമായിട്ടും എനിക്ക് അറിയില്ല.
അതുകൊണ്ട് തന്നെ ആ വിഷയത്തില്‍ എനിക്ക് കൂടുതല്‍ പ്രതികരിക്കാനും സാധിക്കില്ല. ആ റിലേഷന്‍ ജനുവിനായിരുന്നോ അല്ലയോ എന്ന കാര്യത്തില്‍ ഞാന്‍ കണ്‍ഫ്യൂസ്ഡാണ്. അല്ലെങ്കില്‍ എനിക്ക് എന്തെങ്കിലും ഒരു പ്രസ്താവന നടത്തിയാല്‍ പോരായിരുന്നോ. ജാസ്മിനും ഗബ്രിയും ഇപ്പോള്‍ പുറത്തുണ്ട്.

അവരും ഇതുവരെ ഒരു വ്യക്ത വരുത്തിയതായി ഞാന്‍ എവിടേയും കണ്ടിട്ടില്ല. പിന്നെ ഞാനായിട്ട് എന്ത് പറയാനാണ്. ഹൗസിൽ പോകുമ്പോൾ ഞാൻ സിംഗിളായിരുന്നു. മുമ്പ് റിലേഷൻഷിപ്പുണ്ടായിട്ടുണ്ട്. ഞാൻ ചൂടുവെള്ളത്തിൽ വീണ പൂച്ചയാണ്. ജിന്റോ വളരെ കണ്ണിങ്ങായ ഒരു മത്സരാർത്ഥിയായിരുന്നു. അദ്ദേഹം ഒരു ഇന്നസെന്റാണ്. അത് എങ്ങനെ പുറത്ത് വർക്കാവുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
പുള്ളി ആ ഒരു ഇന്നസെന്‍സ് സെല്ലിങ് പോയിന്റാക്കി. പിന്നെ അപ്സരയൊക്കെ ടോപ്പ് ഫൈവിലേക്ക് എത്തുമെന്ന് കരുതിയിരുന്നു. അവരൊക്കെ നേരത്തെ പോയത് അത്ര ഒക്കെയായി തോന്നിയില്ല. ഗബ്രിയുടെ കാര്യവും അങ്ങനെ തന്നെയാണ്. റിഷി, അഭിഷേക് എന്നിവർ ടോപ്പ് ഫൈവില്‍ എത്താന്‍ അർഹരായിരുന്നുവെന്ന് ഞാന്‍ കരുതുന്നില്ല.
അഭിഷേകിന് പിന്നെ ടിക്കറ്റ് ടു ഫിനാലെ കിട്ടിയതാണ്. അർജുന്‍ അഞ്ചാമത് നിന്നോട്ടോ. ജിന്റോയും ജാസ്മിനും എത്താന്‍ അർഹരാണ്. നോറയൊക്കെ നല്ല മത്സരാർത്ഥിയാണ്. പക്ഷെ ആ ഒച്ചപ്പാട് സഹിക്കാന്‍ എനിക്ക് സാധിക്കില്ല. ഇവരൊക്കെ ഓള്‍മോസ്റ്റ് അവസാനം വരെ എത്തിയവരാണ്. നല്ല പേയ്മെന്റൊക്കെ തന്നാല്‍ മാത്രമെ ബിബി അൾട്ടിമേറ്റിൽ പങ്കെടുക്കാൻ പോകുവെന്നും അലസാണ്ട്ര ജോൺസൺ പറഞ്ഞു.


Click it and Unblock the Notifications