എന്റെ ചെറിയ മോൾ; ജാസ്മിനെ കണ്ടപ്പോൾ എനിക്ക് തോന്നിയത്; അൻസിബയോട് ഉമ്മ

ബി​ഗ് ബോസ് വീട്ടിൽ ഇന്ന് പ്രേക്ഷകർ കണ്ടത് വൈകാരിക നിമിഷങ്ങളാണ്. അൻസിബ, ഋഷി എന്നിവരുടെ കുടുംബാം​ഗങ്ങൾ വീട്ടിലേക്ക് കടന്ന് വന്നപ്പോൾ ഏവരും വികാര ഭരിതരായി. അമ്മയെ കണ്ട് ഋഷി പൊട്ടിക്കരഞ്ഞു. അൻസബയും ഉമ്മയെ കണ്ട് കരഞ്ഞു. സഹോദരനും ഉമ്മയും അൻസിബയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വീട്ടിലുണ്ടായ ചില വഴക്കുകൾ അൻസിബയെ ബാധിച്ചിരുന്നു. അൻസിബയുടെ കൗശലത്തോടെയുള്ള ​ഗെയിം ആണെന്നും ഋഷി തന്റെ ചൊൽപ്പടിക്ക് നിർത്തുന്നെന്നും മത്സരാർത്ഥികൾക്കിടയിൽ അഭിപ്രായം വന്നിട്ടുണ്ട്.

എന്നാൽ തന്റെ പെരുമാറ്റം ​ഗെയിം തന്ത്രം അല്ലെന്നാണ് അൻസിബ പറയുന്നത്. ഉമ്മയുടെ മുന്നിൽ വെച്ച് കരഞ്ഞ അൻസിബയെ ഇവർ ആശ്വസിപ്പിക്കുന്നുണ്ട്. ജാസ്മിനോട് ശത്രുത വേണ്ടെന്നും ഉമ്മ അൻസിബയോട് പറഞ്ഞു. നിന്നെ കണ്ടപ്പോൾ തന്നെ എന്റെ പകുതി ടെൻഷൻ പോയി. നീ നന്നായിട്ട് കളിക്കുന്നു. പോകേണ്ട സമയത്ത് തിരിച്ച് വരാം. നിനക്കെപ്പോഴും തോൾ ചായാൻ ഉമ്മയെപ്പോഴും കൂടെയുണ്ടല്ലോ. എന്ത് വിഷമം ഉണ്ടെങ്കിലും ഉമ്മയോട് പറയാം.

Jasmine Jaffar  Ansiba

പ്രശ്നങ്ങൾ തരണം ചെയ്യണമെന്ന് അൻസിബയുടെ ഉമ്മ പറഞ്ഞു. ഇവിടത്തെ ​ഗെയിം എന്താണെന്ന് എനിക്ക് മനസിലാവുന്നു പോലുമില്ല. ഞാൻ ഒന്നും പ്ലാൻ ചെയ്യാതെ അറിയാതെ വന്നതാണെന്ന് അൻസിബ പറഞ്ഞു. നീ വീട്ടിൽ എങ്ങനെയാണോ അതേപോലെയാണ് ഇവിടെയുമെന്ന് ഉമ്മ പറഞ്ഞു. ജാസ്മിനെ കണ്ടപ്പോൾ എനിക്ക് അപ്പുവിനെ പോലെയാണ് തോന്നിയത്. എന്റെ ചെറിയ മോൾ.

നമ്മുടെ അപ്പു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നമ്മൾ ക്ഷമിക്കില്ലേ. അത്രയേ ഉള്ളൂ. പക്വതയില്ല. എല്ലാവരും നല്ല രീതിയിൽ കളിക്കുന്നുണ്ട്. നമ്മുടെ വീട് പോലെ തന്നെ കാണുക. നമ്മുടെ വീട്ടിൽ എന്തൊക്കെ പ്രശ്നങ്ങളുണ്ടാകും. ആ ലെവലിൽ എടുത്താൽ മതിയെന്നും ഉമ്മ പറഞ്ഞു. നിന്നെ പ്രേക്ഷകർ വേണ്ടെന്ന് പറയുമ്പോൾ വന്നോ. നീ രണ്ടാഴ്ച തികയ്ക്കില്ലെന്നാണ് വിചാരിച്ചത്.

Ansiba

ഇത്രയും നിന്നില്ലേ. ജനങ്ങളുടെ പിന്തുണയില്ലാതെ ഇവിടെ നിൽക്കാൻ പറ്റില്ലല്ലോയെന്നും അൻസിബയോ‌ട് ഉമ്മ ചോദിക്കുന്നു. അൻസിബയുടെ ഉമ്മ ജാസ്മിനെ കെട്ടിപ്പിടിക്കുന്ന രം​ഗം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. മകൾക്കെതിരെ നിരന്തരം സംസാരിക്കുന്ന ആളാണെങ്കിലും ജാസ്മിനോട് നല്ല രീതിയിൽ പെരുമാറിയ ഉമ്മ പ്രേക്ഷക പ്രശംസ നേടി.

അൻസിബയും ജാസ്മിനും ഇത്തവണ നോമിനേഷനിലുണ്ട്. നിലവിൽ രണ്ട് പേർക്കും പ്രേക്ഷക സ്വീകാര്യതയുണ്ട്. ബി​ഗ് ബോസിലെ ശക്തയായ ​ഗെയിമർ ആയാണ് ജാസ്മിനെ പ്രേക്ഷകർ കാണുന്നത്. അൻസിബ മൈന്റ് ​ഗെയിമർ ആണെന്ന് പ്രേക്ഷകർ പറയുന്നു. അതേസമയം തനിക്ക് ശക്തമായി ഷോയിൽ മുന്നോട്ട് പോകണമെന്ന് ജാസ്മിന് വാശിയുണ്ട്. പക്ഷെ തനിക്ക് ഷോയിൽ തുടരാൻ പറ്റുന്നില്ലെന്ന് അൻസിബ ഒന്നിലേറെ തവണ പറഞ്ഞിട്ടുണ്ട്.

എന്നാൽ അൻസിബയെ പോലും അമ്പരപ്പിച്ചേക്കാവുന്ന ജന പിന്തുണ ഇവർക്ക് ഇന്നുണ്ട്. അധികം വഴിക്കിനോ പ്രശ്നങ്ങൾക്കോ പോകാത്തതാണ് അൻസിബയുടെ ജനപ്രീതിക്ക് കാരണം. വരും ദിവസങ്ങളിൽ അൻസിബയുടെ ​ഗെയിം എങ്ങനെയായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X