ആരൊക്കെ കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും തളരുന്നവളല്ല എന്റെ പെണ്ണ്! ലവ് യൂ പൊന്നു, അപ്‌സരയോട് ഭര്‍ത്താവ്
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ട നടിയാണ് അപ്‌സര രത്‌നാകരന്‍. സാന്ത്വനം സീരിയലിലെ ജയന്തി എന്ന നെഗറ്റീവ് കഥാപാത്രത്തിലൂടെ ജനപിന്തുണ നേടിയെടുക്കാന്‍ അപ്‌സരയ്ക്ക് സാധിച്ചു. സീരിയലിലെ കഥാപാത്രത്തിന് വിമര്‍ശനം ആയിരുന്നെങ്കില്‍ ബിഗ് ബോസിലേക്ക് പോയതോടെ നടിക്ക് സപ്പോര്‍ട്ട് കൂടി.
സാധാരണ ബിഗ് ബോസില്‍ എത്തിയ മത്സരാര്‍ത്ഥികളില്‍ ഭൂരിഭാഗം നടിമാര്‍ക്കും നെഗറ്റീവ് ഇമേജാണ് ലഭിക്കാറുള്ളത്. അവരില്‍ നിന്നും വ്യത്യസ്തമായി ആദ്യദിവസം മുതല്‍ പ്രേക്ഷകര്‍ക്കിടയില്‍ മികച്ചുനില്‍ക്കാന്‍ അപ്‌സരയ്ക്ക് സാധിച്ചു. നിലവില്‍ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അപ്‌സര.

മാത്രമല്ല നടിയുടെ കുടുംബത്തിനും കൂട്ടുകാര്‍ക്കും ഭര്‍ത്താവിനുമൊക്കെ അതില്‍ സന്തോഷമാണ്. തന്റെ പ്രിയതമയുടെ പ്രകടനത്തില്‍ സന്തുഷ്ടനായി അപ്‌സരയുടെ ഭര്‍ത്താവും സംവിധായകനുമായ ആല്‍ബി ഫ്രാന്‍സിസ് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.
'സ്വന്തം ജീവിത പങ്കാളിയെക്കുറിച്ച് ഒരുപാട് ഒരുപാട് അഭിമാനം തോന്നുമ്പോള്‍ ഞാന്‍ എന്തു ചെയ്യണം.. ലവ് യു മൈ ഡിയര്‍. വരുന്നവരുടെയും, പോയവരുടെയും ഫേവറൈറ്റ് മത്സരാര്‍ഥി ഒരു ആള്‍ തന്നെ. അപ്‌സര ഒരേ ഒരു റാണി' എന്ന് പറഞ്ഞാണ് ആല്‍ബി കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് ഇട്ടത്. ഇതിന് പിന്നാലെ മോഹന്‍ലാല്‍ അപ്‌സരയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ സൂചിപ്പിച്ചാണ് താരമിപ്പോള്‍ എത്തിയിരിക്കുന്നത്.
'അപ്‌സര തന്നെയാണ് ശരിയെന്ന് വീണ്ടും മോഹന്‍ലാല്‍ പറഞ്ഞിരിക്കുകയാണ്. ഉള്ള കാര്യം ആരുടെ മുഖത്തു നോക്കി പറയാനും അപ്‌സര ഭയക്കുന്നില്ല. ആ അപ്‌സരയെ എല്ലാവരും ഭയക്കുന്നു എന്നതാണ് സത്യം. ഫേക്ക് ഐഡികളില്‍ നിന്ന് വന്ന് അപ്‌സരയെ കുറ്റം പറയുന്നവരോട് ഒന്നും പറയാനില്ല. ഇവര്‍ കാരണം ചിലരെങ്കിലും അപ്‌സരയെ തെറ്റിദ്ധിച്ചിട്ടുണ്ടെങ്കില്‍ അവര്‍ മനസ്സിലാക്കുക. ബിഗ് ബോസ് എന്നത് ഒരു മൈന്‍ഡ് ഗെയിമാണ്.
അവിടെ പവര്‍ കിട്ടിയാല്‍ അത് ഉപയോഗിക്കണം. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഗെയിം മാറും. മത്സരാര്‍ത്ഥിയും മാറണം. ഒരു സ്ത്രീ ആയതു കൊണ്ട് പ്രതികരിക്കാന്‍ പാടില്ലെന്നോ, നിവര്‍ന്നു നിന്നു വ്യക്തമായി അഭിപ്രായം പറയരുതെന്നോ ഇല്ല.

അപ്‌സര ഇനിയും നിവര്‍ന്നു നിന്ന് അഭിപ്രായം പറയും. പറയണം. ആരൊക്കെ മനപ്പൂര്‍വ്വം കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും തളരുന്നവളല്ല എന്റെ പെണ്ണ്. ലവ് യു പൊന്നു... എന്നും പറഞ്ഞാണ് ആല്‍ബി കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന് ഉറപ്പിച്ചിട്ടുള്ള താരമാണ് അപ്‌സര. ഇതേ രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ നല്ലൊരു മത്സരാര്‍ഥിയായി തന്നെ നടിയ്ക്ക് പുറത്തേക്ക് ഇറങ്ങാം. എന്നാല്‍ വൈല്‍ഡ് കാര്‍ഡ് വന്നതിന് ശേഷം നടിയ്ക്ക് വ്യാപകമായ വിമര്‍ശനങ്ങള്‍ വരുന്നുണ്ടെങ്കിലും പിന്തുണ നല്‍കി ഭര്‍ത്താവും കുടുംബവും കൂടെ നില്‍ക്കുകയാണ്.
ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് അപ്‌സര ആല്‍ബിയുമായി അടുപ്പത്തിലാവുന്നത്. രണ്ട് വര്‍ഷം മുന്‍പ് ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഈ സമയത്താണ് നടി ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടത്. എന്നാല്‍ തന്റെ ആദ്യ ദാമ്പത്യ ജീവിതത്തിലുണ്ടായ പ്രശ്‌നത്തെ പറ്റി ബിഗ് ബോസിനകത്ത് ചില വെളിപ്പെടുത്തലുകള്‍ അപ്‌സര നടത്തിയിരുന്നു.


Click it and Unblock the Notifications











