ഞാന്‍ അറിയാത്ത കാര്യം പോലും എന്റെ തലയില്‍ ഇട്ട് തരും! സുഹൃത്തിനെ പറ്റിയുള്ള ചോദ്യത്തിന് ആര്യയുടെ മറുപടി
ബഡായി ബംഗ്ലാവിലെ ആര്യയില്‍ നിന്നും ബിഗ് ബോസിലേക്ക് വന്നതിനുശേഷം നടിക്ക് വ്യാപക വിമര്‍ശനമാണ് ലഭിച്ചത്. മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണിലായിരുന്നു ആര്യ മത്സരിച്ചത്. നിലവില്‍ ആറാമത്തെ സീസണ്‍ എത്തിയെങ്കിലും ആര്യയുടെ പേരുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. അതില്‍ പ്രധാന കാരണം വൈഡ് കാര്‍ഡും അകത്തേക്ക് പ്രവേശിച്ച സിബിന്‍ ആണ്.
ഒരു ടെലിവിഷന്‍ സംഗീത പരിപാടിയിലൂടെ സുഹൃത്തുക്കളായവരാണ് സിബിനും ആര്യയും. ആര്യ അവതാരകയായപ്പോള്‍ സിബിന്‍ ആര്‍ ജെ ആയി അവിടെ വര്‍ക്ക് ചെയ്തിരുന്നു. ഇത്തവണ ബിഗ് ബോസിലേക്ക് സുഹൃത്ത് പോകുന്നതിനെപ്പറ്റി നടി പറഞ്ഞതോടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദം ചര്‍ച്ചയായത്.

ഇന്ന് വിഷുദിനത്തിനോടനുബന്ധിച്ച് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ആര്യ. ഇന്‍സ്റ്റാഗ്രാമിലെ ക്യൂ ആന്‍ഡ് എ സെക്ഷനില്‍ രസകരമായ ചോദ്യങ്ങളാണ് ആര്യക്ക് വന്നിരിക്കുന്നത്. അതിലൊന്ന് ഈ സീസണിലെ ബിഗ് ബോസിനെ കുറിച്ചും മത്സരാര്‍ത്ഥിയായ സിബിനെ പറ്റിയുമാണ്.
വീടിനകത്ത് സുഹൃത്തിന്റെ പ്രകടനത്തിന് എത്ര റേറ്റ് ചെയ്യും എന്നാണ് ഒരാള്‍ ആര്യയോട് ചോദിച്ചത്. മാത്രമല്ല വീടിനകത്ത് കാണുന്ന സിബിന്‍ ഫെയ്ക്ക് ആണോ അതോ റിയല്‍ ആണോ എന്നും ചിലര്‍ ചോദിച്ചിരുന്നു.
ബിഗ് ബോസിലെ സിബിന്റെ പെര്‍ഫോമന്‍സിന് എത്ര മാര്‍ക്ക് കൊടുക്കുമെന്നായിരുന്നു ആര്യയോട് ഒരു ആരാധകന്‍ ചോദിച്ചത്. എന്നാല്‍ അതിനുള്ള മറുപടിയില്‍ താനതിന് യോഗ്യയല്ലെന്നാണ് ആര്യ പറഞ്ഞിരിക്കുന്നത്.
'ഭൂരിപക്ഷ ആള്‍ക്കാരെ സംബന്ധിച്ച് ബിഗ് ബോസിലെ ഏറ്റവും മോശപ്പെട്ട മത്സരാര്‍ഥിയായിരുന്നു ഞാന്‍. അങ്ങനെയുള്ള ഞാന്‍ ഒരു ബിഗ് ബോസിലും ഒരു മത്സരാര്‍ഥിയെയും റേറ്റ് ചെയ്യാന്‍ യോഗ്യയല്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്നെക്കാളും നന്നായി ബിഗ് ബോസിനെ അറിയുന്നവരാണ് അതു കണ്ടുകൊണ്ട് അഭിപ്രായം പറയുന്നതും കമന്റിടുന്നതുമൊക്കെ. നിങ്ങള്‍ക്ക് അതിനെ പറ്റി കൃത്യമായി അറിയാം.
ബിഗ് ബോസിലെ എല്ലാം നിങ്ങളെ കാണിക്കുന്നുണ്ട്. നിങ്ങളെല്ലാവരും കാണുന്നുമുണ്ട്. അപ്പോള്‍ നിങ്ങളെല്ലാവര്‍ക്കും റേറ്റ് ചെയ്യാവുന്നതേയുള്ളു. എനിക്കതില്‍ യാതൊരു അഭിപ്രായവുമില്ല. നോ കമന്റ്‌സ്', എന്നും ആര്യ പറയുന്നു.

ഒത്തിരി ആളുകള്‍ ഇത് ചോദ്യം എന്നോട് ചോദിക്കുന്നുണ്ട്. എന്നാല്‍ ഇതിനൊന്നും ഞാന്‍ മറുപടി പറയില്ല എന്ന നിലപാടിലാണ് ആര്യ. എന്തെങ്കിലും ഞാന്‍ പറയുകയാണെങ്കില്‍ അത് വളച്ചൊടിച്ച് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത സൃഷ്ടിക്കാന്‍ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്. അങ്ങനെയുള്ള ഒരു അവസരം ഞാനായി ഉണ്ടാക്കില്ലെന്നാണ് ആര്യ പറയുന്നത്.
നിങ്ങളെല്ലാവരും ബിഗ് ബോസ് കാണുന്നവരാണ് ഇതിനുള്ള മറുപടി നിങ്ങള്‍ക്ക് കണ്ടുപിടിക്കാവുന്നതാണ്. എന്നെ വെറുതെ വിട്ടേക്കൂ. ആരെ ഇഷ്ടപ്പെടണം ആരെ വെറുക്കണം എന്നതൊക്കെ നിങ്ങളുടെ തീരുമാനമാണ്.
പല മത്സരാര്‍ത്ഥികള്‍ക്ക് വേണ്ടിയും പിആര്‍ വര്‍ക്ക് പുറത്തു നടക്കുന്നുണ്ട്. ഇനി എന്റെ വായില്‍ നിന്ന് എന്തെങ്കിലും വീണാല്‍ അത് എനിക്ക് തന്നെ തിരിച്ചടിക്കുന്ന അവസ്ഥയാണ്. ചെയ്യാത്ത എന്റെ തലയിലേക്ക് പലതും വിളിച്ചു വരുത്തുന്നു അവസ്ഥയായി പോകും. അതുകൊണ്ട് നോ കമന്‍സ് എന്നാണ് ആര്യ പറയുന്നത്
അതേ സമയം ഈ സീസണിലും ആര്യയെ കളിയാക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. 'എത്ര സീസണുകള്‍ കഴിഞ്ഞിട്ടും ഇവരെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴക്കുന്നത്. അവരെ വെറുതെ വിടാന്‍ പറഞ്ഞ് കഴിഞ്ഞ ദിവസം കൂടി അവര്‍ പോസ്റ്റ് ഇട്ടതെ ഉള്ളൂ. എന്നിട്ടും ആര്യയെ വിടാതെ പിന്തുടരുന്നവര്‍ക്കെതിരെയാണ് വിമര്‍ശനം ഉയരുന്നത്.


Click it and Unblock the Notifications