അന്ന് മഞ്ജു ചേച്ചിക്ക് പകരം വേറെ ആർട്ടിസ്റ്റാണെങ്കിൽ എന്നെ കൊന്നേനെ; എന്തൊരു സ്നേഹമാണ്; ജാന്മണി പറഞ്ഞത്

ബി​ഗ് ബോസ് ആറാം സീസണിൽ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് ജാന്മണി. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ജാന്മണി ​ഗുവാഹത്തി സ്വദേശിയാണ്. തെന്നിന്ത്യൻ സിനിമാ രം​ഗത്തെ താര റാണിമാരെ മേക്കപ്പ് ചെയ്താണ് ജാന്മണി ശ്രദ്ധ നേടുന്നത്. ജാന്മണി മേക്കപ്പ് ചെയ്ത പ്രമുഖ നടിമാരിൽ ഒരാളാണ് മഞ്ജു വാര്യർ. തിരിച്ച് വരവിൽ സിനിമകളിലും നിരവധി ഫോട്ടോഷൂട്ടുകൾക്കും ഇവന്റുകൾക്കുമെല്ലാം ജാന്മണി മഞ്ജുവിന് മേക്കപ്പ് ചെയ്തിട്ടുണ്ട്.

മഞ്ജു വാര്യരെക്കുറി്ച്ച് മുമ്പൊരിക്കൽ കൈരളി ടിവിയിൽ ജാന്മണി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആദ്യമായി മേക്കപ്പ് ചെയ്യുമ്പോൾ‌ മഞ്ജു വാര്യർ ആരാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്ന് ജാന്മണി തുറന്ന് പറഞ്ഞു. പൂർണിമ ചേച്ചി പറഞ്ഞത് എന്റെയൊരു സുഹൃത്താണെന്നാണ്. ഞാൻ ഫോട്ടോഷൂട്ടിന് മേക്കപ്പ് ചെയ്ത് ൃ പോയി. മാ​ഗസിൻ പുറത്തിറങ്ങി. പിന്നീട് യുകെയിൽ നിന്നും ഒരു സ്ത്രീ വിളിച്ചു. എന്താണിപ്പോൾ വിളിക്കുന്നതെന്ന് തോന്നി. രാവിലെ നാല് മണിയാണ്. ജാൻമണിയാണോ എന്ന് ചോദിച്ചു.

Jaanmoni Das  Manju Warrier

മഞ്ജു വാര്യർ 14 വർഷത്തിന് ശേഷം തിരിച്ച് വരികയാണ്, പക്ഷെ രണ്ട് ദിവസത്തിന് ശേഷം തിരിച്ച് വരുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. അത്രയും മനോഹരമാണെന്ന് അവർ പറഞ്ഞു. എന്റെ പ്രായമെത്രയെന്നും ചോദിച്ചു. 23 എന്ന് ഞാൻ പറഞ്ഞു. എന്നാൽ നീയെന്നെ ​ഗ്രാന്റ് മദർ എന്ന് വിളിക്കണമെന്ന് അവർ. മഞ്ജു വാര്യരുടെ കടുത്ത ആരാധികയാണ് അവർ. അത് കഴിഞ്ഞ് ഞാൻ പൂർണിമ ചേച്ചിയെ വിളിച്ചു.

മഞ്ജു ചേച്ചി സിനിമ ചെയ്യാറുണ്ടോ എന്ന് ചോദിച്ചു. നീ ഉറങ്ങിയില്ല, എന്റെ ഉറക്കവും പോയി, നിനക്കറിയില്ലേ ലേഡി സൂപ്പർസ്റ്റാറാണെന്ന് പൂർണിമ ചേച്ചി പറഞ്ഞു. നീ എന്താണ് അവരോട് പറഞ്ഞതെന്ന് പൂർണിമ ചേച്ചി ചോദിച്ചു. ഒന്നും പറഞ്ഞില്ല, ആളെ മനസിലായില്ലെന്ന് ഞാൻ. പിന്നെ ഞാൻ മഞ്ജു ചേച്ചിയെ വിളിച്ചെന്നും ജാൻമണി അന്ന് വ്യക്തമാക്കി. മഞ്ജുവിന്റെ നല്ല മനസിനെക്കുറിച്ചും അന്ന് ജാന്മണി സംസാരിച്ചു.

Jaanmoni Das  Manju Warrier

മഞ്ജു ചേച്ചിയെ പോലെ ആൾക്കാരെ കിട്ടാൻ ഭയങ്കര ബുദ്ധിമുട്ടാണ്. കാരണം എത്ര നിശബ്ദയാണ്. എന്തൊരു സ്നേഹമാണ്. ഒരു ദിവസം ഭയങ്കര കോമഡിയായി. ഞാൻ തിരുവനന്തപുരത്തേക്ക് വന്നു. മൂന്ന് മണിയായി. എട്ട് മണിക്ക് വീട്ടിലേക്കെത്തണം എന്ന് മഞ്ജു ചേച്ചി പറഞ്ഞു. അഞ്ച് മണിക്ക് മഞ്ജു ചേച്ചിയുടെ അസിസ്റ്റന്റ് വന്നു. സമയമുണ്ടെന്ന് കരുതി ഞാൻ ഉറങ്ങി. ആ പയ്യൻ സോഫയിൽ ഉറങ്ങി. എഴുന്നേറ്റപ്പോൾ 7.45 ആയി. എട്ട് മണിക്ക് എത്തണം. 9.30 ന് മഞ്ജു ചേച്ചിക്ക് പോകണം. കല്യാണിന്റെ ഉദ്ഘാടനമാണ്. ഞാനെത്തിയത് 9.25 നാണ്. മഞ്ജു ചേച്ചി ഒന്നും പറഞ്ഞില്ല.

കുഴപ്പമില്ല ജാനു, എനിക്ക് ടച്ചപ്പ് മാത്രം മതിയെന്ന് പറഞ്ഞു. അഞ്ച് മിനുട്ടിനുള്ളിൽ ഞാൻ മേക്കപ്പും ഹെയറും ചെയ്തു. മഞ്ജു ചേച്ചി പോയി. ഒന്നും ചോദിച്ചില്ല. ഇവന്റ് കഴിഞ്ഞ് എന്നെ വിളിച്ചു. ജാനു ഉറങ്ങിപ്പോയല്ലേ എന്ന് ചോദിച്ചു. മഞ്ജു ചേച്ചിക്ക് ദേഷ്യമൊന്നും വരില്ല. ആ സമയത്ത് വേറെ ഏതെങ്കിലും ആർട്ടിസ്റ്റാണെങ്കിൽ ചിലപ്പോൾ എന്നെ കൊല്ലും. കാരണം ഹെലികോപ്ടർ കാത്ത് നിൽക്കുകയാണ്. ആ സമയത്ത് മഞ്ജു ചേച്ചി റെഡി ആയില്ലെങ്കിൽ പ്രശ്നമായേനെയെന്നും ജാന്മണി അന്ന് ചൂണ്ടിക്കാട്ടി.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X