പുറത്തിറങ്ങി രണ്ട് പെഗ് വേണമെന്ന് പറഞ്ഞ് അലമുറയിട്ടു; സിബിന് വിത്ത്ഡ്രോവൽ സിൻഡ്രമായിരുന്നു; ദിയ സന
ബിഗ് ബോസ് ആറാം സീസണിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഗുരുതര ആരോപണങ്ങളാണ് സിബിൻ ഉന്നയിച്ചത്. സിബിന്റെ വാദങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ വരുന്നുണ്ട്. ജാസ്മിൻ ഉൾപ്പെടെയുള്ള മത്സരാർത്ഥികളോട് സിബിന് വ്യക്തി വൈരാഗ്യം ഉണ്ടെന്ന് വരെ ആക്ഷേപമുണ്ട്. ഇപ്പോഴിതാ സിബിന്റെ ആരോപണങ്ങൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ആക്ടിവിസ്റ്റ് ദിയ സന.
ബിഗ് ബോസ് സീസൺ 6 ൽ പതിനഞ്ച് ദിവസം നിന്ന മത്സരാർത്ഥി എന്നതിനപ്പുറത്തേക്ക് സിബിൻ ഒന്നുമല്ലെന്ന് ദിയ സന പറയുന്നു. അയാളുടെ പുച്ഛം എന്നെ വളരെ മോശക്കാരിയാക്കുന്നതായിരുന്നു. എവിടെയും ഒരു സ്ത്രീ പ്രതികരിക്കുമ്പോൾ അവൾ മോശക്കാരായാണെന്ന് പറയുമ്പോഴാണ് അവരെ ആക്രമിക്കാൻ പറ്റുന്നതെന്നും ദിയ സന വ്യക്തമാക്കി. സിബിനെതിരെ വലിയ ആരോപണങ്ങളും ദിയ ഉന്നയിക്കുന്നുണ്ട്.

ബിഗ് ബോസിലെ മെഡിക്കൽ ടീം വളരെ നല്ല ടീമാണ്. നമ്മുടെ ആരോഗ്യ സ്ഥിതിയുടെ എല്ലാ വശങ്ങളും പരിശോധിച്ചാണ് അകത്തേക്ക് വിടുന്നത്. ഒരാളുടെ ഹെൽത്തിന് വേണ്ടാത്ത കാര്യം ചെയ്ത് എന്തെങ്കിലും സംഭവിച്ചാൽ അവർ സമാധാനം പറയേണ്ടി വരും. അത്ര പോലും ബുദ്ധിയില്ലാതെയാണ് ഇവർ ആരോപണം നടത്തുന്നത്. ഇറങ്ങിയ സമയത്ത് സിബിന്റെ കൈയിൽ അല്ലായിരുന്നു മനസ് എന്നാണ് ഞാൻ മനസിലാക്കുന്നത്.
ഞാനറിഞ്ഞ കാര്യം സിബിന് വിത്ത്ഡ്രോവൽ സിൻഡ്രം തുടങ്ങിയെന്നാണ്. സിബിൻ മദ്യപിക്കുന്ന ആളാണ്. ഇറങ്ങിയ സമയത്ത് തന്നെ പ്രശ്നങ്ങൾ ഭയങ്കരമായപ്പോൾ എനിക്ക് രണ്ട് പെഗ് വേണം എന്ന രീതിയിൽ അവിടെ അലമുറയിട്ട് വിളിക്കുകയും പ്രശ്നങ്ങളുണ്ടാക്കിയതായും ഞാൻ അറിഞ്ഞിട്ടുണ്ട്. ആരാണ് പറഞ്ഞതെന്ന് ചോദിക്കരുത്. ഇക്കാര്യം അറിഞ്ഞിട്ടും ഞങ്ങൾ സംസാരിക്കാത്തതിന് കാരണം മനുഷ്യന്റെ അവസ്ഥകളാണ്.

പക്ഷെ ഇവർ ഇവിടെ വന്നിരുന്ന് അധിക്ഷേപിച്ച് സംസാരിക്കുമ്പോൾ ഇതെല്ലാം സംസാരിക്കേണ്ടി വരുമെന്നും ദിയ സന വ്യക്തമാക്കി. ഒരു ബോംബ് പൊട്ടിക്കും, അത് ചെയ്യും എന്നൊക്കെ അയാൾ പറയുന്നുണ്ട്. 10-47 പേപ്പറുകളിൽ ഒപ്പിട്ട് കൊടുത്താണ് കോർപറേറ്റ് കമ്പനിയുടെ ഒരു ഷോയിൽ പങ്കെടുക്കാൻ പോകുന്നത്. എല്ലാം ഓക്കെ എന്ന് ഒപ്പിട്ട് കൊടുത്ത് പുറത്ത് വന്ന് ആകെ പറയാൻ പറ്റുക ജീവന് പ്രശ്നമുണ്ടായിരുന്നു എന്നാണ്.
ബാക്കിയൊന്നും ആരോപിക്കാൻ പറ്റില്ല. ഇയാൾക്ക് അത്ര മാത്രം പ്രശ്നമുണ്ടെങ്കിൽ എന്തുകൊണ്ട് പരാതി നൽകിയില്ലെന്നും ദിയ സന ചോദിക്കുന്നു. വളരെ പുച്ഛിച്ചിട്ട് ദിയ സന ചെയ്യുന്ന ആക്ടിവിസം എന്താണെന്ന് അറിയാം എന്ന് സിബിൻ പറഞ്ഞു. ഞാൻ പതിനാറ് കൊല്ലമായി പണിയെടുത്ത് കൊണ്ടിരിക്കുന്ന ആളാണ്. ഞാൻ ചെയ്യുന്നതിനെക്കുറിച്ചോ എന്നെക്കുറിച്ചോ ഒന്നും സിബിന് അറിയില്ല.
അത് സിബിന്റെ ആ വർത്തമാനത്തിൽ നിന്ന് എനിക്ക് മനസിലായി. സിബിന് തിരുവന്തപുരത്തെ ക്ലുബുകളിലൊക്കെ ഡിജെ പ്ലേ ചെയ്യുന്ന സമയത്ത് വീക്കെന്റ് പാർട്ടികൾക്ക് പോകും. ആ സമയത്ത് കണ്ടതേ സിബിന് അറിയൂ. അതിനപ്പുറത്തേക്ക് ദിയ സന എന്താണ് ചെയ്ത് കൊണ്ടിരിക്കുന്നതെന്ന് ഒരു ധാരണയും ഇല്ലെന്നും ദിയ തുറന്നടിച്ചു.


Click it and Unblock the Notifications