ശ്രീനിക്കും പേളിക്കും പുറത്ത് കാത്തിരിക്കാൻ ആളില്ലായിരുന്നു എന്ന് പറയാനാവില്ല; ഞാനും ശ്രീനിയും പിണങ്ങാൻ കാരണം
ബിഗ് ബോസ് ആറാം സീസണിലെ മത്സരാർത്ഥികളിൽ ദിയ സന ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്നത് ജാസ്മിനെയാണ്. ജാസ്മിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ദിയ സന രംഗത്ത് വരാറുണ്ട്. ഗബ്രിയുമായുള്ള കോംബോയുടെ പേരിലും കാമുകനായിരുന്ന ചെറുപ്പക്കാരൻ ഉന്നയിച്ച ആരോപണങ്ങളുമാണ് ജാസ്മിനെതിരെ രൂക്ഷ വിമർശനം വരാൻ കാരണമായത്. എന്നാൽ കോംബോയുടെ പേരിൽ ജാസ്മിനെ അധിക്ഷേപിക്കരുതെന്നാണ് ദിയ പറയുന്നത്.
സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഒന്നാം സീസണിൽ മത്സരാർത്ഥിയായി വന്നപ്പോഴുള്ള തന്റെ അനുഭവങ്ങളും ദിയ പങ്കുവെച്ചു. അവിടെ നമുക്ക് വിശ്വസിക്കാൻ പറ്റുന്ന ഒരാളെ കിട്ടുകയെന്നത് ഭയങ്കര ബുദ്ധിമുട്ടാണ്. എല്ലാവരും മത്സരത്തിൽ വിജയിക്കാൻ വേണ്ടി വന്നവരാണ്. അത് കൊണ്ട് തന്നെ ഇവർ ഏത് നിമിഷവും എന്നെ അടിക്കും എന്ന ചിന്തയിൽ പരസ്പരം ശത്രുക്കളെ പോലെയാണ് കാണുക.

ആ സ്ഥലത്ത് നമുക്കൊരു കംപാനിയൻ ഭയങ്കര പ്രധാനമാണ്. അത് പല ഇമോഷനുകളിൽ വരും. എന്നെ സംബന്ധിച്ച് എനിക്കന്ന് ഉണ്ടായിരുന്നത് അർച്ചനയാണ്. ഞങ്ങൾ തമ്മിൽ വലിയ അടുപ്പമായിരുന്നു. ഒരേ ബെഡിലാണ് ഞങ്ങൾ കിടന്നിരുന്നത്. ദീപൻ മുരളിയുമുണ്ടായിരുന്നു. ഓരോരുത്തരെയായി കണക്ട് ചെയ്തു. ശ്രീനി വളരെ അടുത്ത സുഹൃത്തായിരുന്നു ആദ്യം. അതിന് ശേഷം ശ്രീനിയും പേളിയും ഒരുമിച്ച് പോകവെ നമ്മൾ ഒറ്റപ്പെട്ടു.
എന്റെ നല്ല ബന്ധങ്ങളെല്ലാം ഇല്ലാതായി. കുറച്ച് സമയം കഴിഞ്ഞപ്പോൾ ദീപൻ പോയി. പിന്നീട് ആർച്ചു (അർച്ചന) ആണുണ്ടായത്. നമുക്കൊരു മനുഷ്യനെ വിശ്വസിച്ച് നിർത്തുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. അത് ബിഗ് ബോസിൽ പോകുന്നവർക്കേ മനസിലാവൂയെന്നും ദിയ സന പറയുന്നു.

ജാസ്മിൻ-ഗബ്രി കോംബോയിൽ എനിക്കിഷ്ടപ്പെടാത്ത കാര്യങ്ങളുണ്ട്. പക്ഷെ ആ ഹൗസിനുള്ളിൽ ഒറ്റയ്ക്ക് നിന്നേ കളിക്കാൻ പാടുള്ളൂ എന്നില്ല. തെറ്റിദ്ധാരണയാണത്. അവിടെ ഗ്രൂപ്പായിട്ടോ എങ്ങനെ വേണമെങ്കിലുമോ ബുദ്ധി ഉപയോഗിച്ച് സർവൈവ് ചെയ്ത് നിൽക്കാം. ഒറ്റപ്പെട്ട് നിൽക്കുന്ന സ്ട്രാറ്റജിയുണ്ട്. കോംബോ അടിച്ചല്ലേ വന്നതെന്ന് ആളുകൾ പറയുന്നു.
അപ്പോൾ സീസൺ ഒന്നിൽ പേളി-ശ്രീനിഷ് ഗെയിം എന്തായിരുന്നു. അസാധ്യമായി ആളുകൾ അതിനെ കൈയടിച്ച് സ്വീകരിച്ചു. ഇവരെ താരതമ്യം ചെയ്തത് അല്ല. അതേ പാറ്റേണാണ് ഇവർ പിടിച്ചതെന്നാണ് താൻ പറയുന്നതെന്നും ദിയ സന വ്യക്തമാക്കി. അതേസമയം ജാസ്മിന് പുറത്ത് വിവാഹം ഉറപ്പിച്ചതാണ്, ശ്രീനിയെയും പേളിയെയും പുറത്താരും കാത്തിരിക്കുന്നില്ലായിരുന്നു എന്ന് അവതാരകൻ ചൂണ്ടിക്കാട്ടി.
അങ്ങനെ പറയാൻ പറ്റില്ലെന്നാണ് ദിയ സന നൽകിയ മറുപടി. അവർ ജീവിക്കുന്ന ആളുകളാണ്. അതുകൊണ്ട് അവരുടെ കഴിഞ്ഞ കാര്യം പറയുന്നില്ല. പുറത്താരെങ്കിലും കാത്തിരിക്കുന്നുണ്ടോ എന്ന് നമുക്ക് അറിയില്ലായിരുന്നു എന്നതാണ് വസ്തുത. അവർ നല്ല രീതിയിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നവരാണ്.
അതുകൊണ്ട് എനിക്കത് പറയാൻ പറ്റില്ല. ഞാനും ശ്രീനിയും പിണങ്ങാൻ വേറൊരു കാരണം ഉണ്ടായിരുന്നു. ഷോ 24 മണിക്കൂർ ഇല്ലാത്തത് കൊണ്ടായിരിക്കും അത് കാണാഞ്ഞത്. പക്ഷെ അതിപ്പോൾ വലിച്ചിടുന്നില്ല. നല്ല രീതിയിൽ വിവാഹ ജീവിതം നയിക്കുകയാണ് പേളിയും ശ്രീനിഷുമെന്നും ദിയ സന വ്യക്തമാക്കി. ഗബ്രിയുമായി അടുത്തപ്പോൾ ജാസ്മിൻ അഫ്സലിനെ ചതിച്ചെന്ന് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാൽ ജാസ്മിനുമായുള്ള പേഴ്സണൽ ചാറ്റ് പബ്ലിഷ് ചെയ്ത ആളാണ് ജാസ്മിന്റെ എക്സ്. അത് നിയമപരമായി തെറ്റാണെന്നും ദിയ പറയുന്നു.


Click it and Unblock the Notifications