അവിടെ നടന്ന അഴിഞ്ഞാട്ടം എല്ലാവരും കണ്ടതാണ്! നല്ലവളായ ജാസ്മിനെ പെട്ടെന്നാണ് പിഴച്ചവളാക്കിയത്- കുറിപ്പ് വൈറല്‍ |
നൂറ് ദിവസങ്ങളായി നടക്കുന്ന ബിഗ് ബോസ് ഷോ യിലേക്ക് പ്രവേശിച്ച് കഴിഞ്ഞാല്‍ പിന്നെ വീട്ടുകാരുമായി യാതൊരു കോണ്‍ടാക്ടും ഉണ്ടാവില്ല. പുറത്ത് നടക്കുന്നതെന്താണെന്ന് പോലും അറിയില്ല. അങ്ങനെയുള്ളപ്പോള്‍ ഈ സീസണില്‍ ജാസ്മിന് വീട്ടില്‍ നിന്നും കോള്‍ വന്നത് വലിയ വിവാദമായിരിക്കുകയാണ്.
ഉപ്പയുമായി ഫോണില്‍ ജാസ്മിന്‍ സംസാരിച്ചതെന്താണെന്ന് വ്യക്തമല്ല. എന്നാല്‍ പുറത്ത് നടക്കുന്നതിനെ പറ്റി ജാസ്മിന്‍ ഏകദേശം കാര്യങ്ങള്‍ അറിഞ്ഞിരിക്കുകയാണ്. ഇതിന് പിന്നാലെ ജാസ്മിനെ അനുകൂലിച്ച് കൊണ്ടുള്ള ചില എഴുത്തുകള്‍ വന്നിരിക്കുകയാണ്. എന്നാല്‍ ഭൂരിഭാഗം പേരും ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. വിശദമായി വായിക്കാം...

'പ്രിയപ്പെട്ടവരെ, ഇത് പിആര്‍ അല്ല. ജാസ്മിനെതിരെ ഇത്രയേറെ ഹേറ്റ് ആവശ്യമുണ്ടോ? ഈ ഗ്രൂപ്പില്‍ ചിലരൊക്കെ ഗബ്രി കോംബോ ശരിക്കും തുടങ്ങുന്നതിനു മുന്‍പ് തുടങ്ങിയതാണ് ഈ കുട്ടിയെ ഡീഗ്രേഡ് ചെയ്യുന്നത്. നിങ്ങള്‍ യൂട്യൂബ് തുറന്നാല്‍ കാണാം ഈ കുട്ടിയുടെ തംപ്‌നെയില്‍ വച്ചു കണ്ടാല്‍ അറക്കുന്ന രീതിയില്‍ ഓരോ വീഡിയോ ചെയ്യുന്നുണ്ട് മെയിന്‍ യൂട്യൂബോളികള്‍.
Pure Slut shaming. അതിനു മാത്രം ഉള്ള കാര്യങ്ങള്‍ ഈ കുട്ടി ചെയ്തിട്ടില്ല. ഇതൊക്കെ കാണുമ്പോള്‍ എനിക്ക് തോന്നിയത് 'പെട്ടെന്ന് എല്ലാവരും ഒരു തെറ്റും ചെയ്യാത്ത നല്ലവളായ ജാസ്മിനെ പിഴച്ചവളും ആക്കി'. പിആര്‍ ഒക്കെ ആവാം പക്ഷെ ഒരാളുടെ ജീവിതം വച്ചാകരുത്.
അതൊക്കെ ഹിന്ദി ബിഗ് ബോസ് ഇങ്ങനെ ഒരുമിച്ചിരുന്നു കെട്ടിപ്പിടിച്ചു എന്നൊക്കെ കരുതി ആരും അവരെ ജഡജ് ചെയ്യാറില്ല. കേരളം സാക്ഷരതയില്‍ നമ്പര്‍ വണ്‍ ആണ്. പക്ഷേ സദാചാരം കൂടുതലാ. ഗബ്രി കോംബോ ക്രിഞ്ച് തന്നെ ആണ്. പക്ഷെ ഇവര്‍ മാത്രല്ലേ അവിടെ ഗെയിം കളിക്കുന്നുള്ളു വേറെ ആരാണ് ദിവസവും കണ്ടന്റ് തരുന്നത്?
പിന്നെ കണ്ടു ജാസ്മിന്‍ നോമ്പ് ഇല്ല, തട്ടം ഇല്ല, ആര് കെട്ടും ഇവളെ എന്നൊക്കെ. അവിടെ റോക്കി, നോറ, അന്‍സിബ എന്നിവര്‍ക്കൊന്നും ഇത് ബാധകമല്ല? എന്നാണ് ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പിലൂടെ ജാസ്മിനെ പിന്തുണച്ച് കൊണ്ട് പറയുന്നത്. എന്നാല്‍ ജാസ്മിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഈ പോസ്റ്റിന് താഴെ കമന്റിലൂടെ വന്ന് കൊണ്ടിരിക്കുന്നത്.
ജാസ്മിനെ ഒരുപാട് ന്യായീകരിക്കരുത്. ഞാന്‍ ജാസ്മിന്റെ യൂട്യൂബ് വീഡിയോ മുടങ്ങാതെ കാണുന്ന ഒരാള്‍ ആയിരുന്നു. ആ എനിക്ക് തന്നെ തോന്നുന്നു. ജാസ്മിന്റെ സ്വഭാവം ഇത്രയും മോശം ആണോ എന്ന്. ഈ ജാസ്മിന്‍ തന്നെ ആ പറഞ്ഞ അവള്‍ തട്ടം ഇടാതെ ഇരിക്കില്ല. സ്‌പ്രേ അടിക്കില്ല ഇങ്ങനെ എല്ലാം. ജാസ്മിന്‍ മുന്നക്കയും ആയി എന്‍ഗേജ്‌മെന്റ് കഴിഞ്ഞു. കല്യാണം വരെയും ആയതാണ്. എന്നിട്ടാണ് ബ്രേക്കപ്പ് ആയത്.
ഇപ്പോള്‍ തോന്നുന്നു ജാസ്മിന്റെ ഈ സ്വഭാവം കൊണ്ട് ആകുമെന്ന്. ഫ്രണ്ട്ഷിപ്പ് ആകാം. ഗെയിം പ്ലാനും ആകാം. എന്നാല്‍ പുറത്ത് ഉള്ള പ്രേക്ഷകരെ കൂടി ഒന്ന് മാനിക്കണ്ടേ.? അതും ഈ കാലഘട്ടത്തില്‍. അപ്പോള്‍ ചോദിക്കും ഈ കാലത്തിന് എന്താ എന്ന്. കുഞ്ഞുങ്ങള്‍ കൂടി കാണുന്ന ഒരു പരിപാടി തന്നെ അല്ലേ ഇത്. ജാസ്മിന്‍ ചെയ്യുന്ന ഈ പ്രവൃത്തി പിന്നെ ശരിയാണെന്ന് പറയാന്‍ ആകുവോ? എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ഗെയിം കളിക്കാനാണ് വന്നതെങ്കില്‍ അത് ചെയ്യണം. അല്ലാതെ എന്താണ് അവിടെ കാണിക്കുന്നത്. ഇത് കണ്ടുകൊണ്ടിരിക്കുന്ന ജനങ്ങള്‍ പൊട്ടന്മാര്‍ അല്ല. ചോര്‍ തിന്നുന്നവര്‍ തന്നെയാണ്. അവള് ചെയ്ത പ്രവൃത്തിയ്ക്ക് തന്നെ ആവും അവളുടെ ഉപ്പായ്ക്ക് വയ്യാതെ ആയത്. അതിന്റെ കുറ്റബോധം ഉണ്ടെങ്കില്‍ നല്ലതു ഇപ്പോള്‍ ലൈവില്‍ കരയുന്നുണ്ട്.
എന്തിനു അവര്‍ ബിഗ് ബോസ് കൊടുത്ത ടാസ്‌ക് ചെയ്തതിനോ? അവര്‍ ചെയ്യുന്നതല്ലേ കാണിക്കാന്‍ പറ്റു. അപ്പോള്‍ പൊള്ളിയിട്ട് കാര്യം ഉണ്ടോ? പിന്നെ ഉപ്പാക്ക് വേഗം സുഖം ആവട്ടെ. അവള്‍ ഇനിയും ഇങ്ങനെ തന്നെയാണ് കളിക്കുന്നതെങ്കില്‍ വീട്ടില്‍ പോവാണ് നല്ലത്.
അവിടെ നടന്ന അഴിഞ്ഞാട്ടം എല്ലാവരും കണ്ടതാണ്. വിതയ്ക്കുന്നതേ കൊയ്യൂ. അല്ലാതെ ഇനി സെന്റിമെന്‍സ് ഉണ്ടാക്കിയിട്ട് എന്ത് കാര്യം?
ഇതൊരു ഷോ ആണെന്നും, നിറയെ ക്യാമറ ഉണ്ടെന്നും ഇമേജ് നെഗറ്റീവും പോസിറ്റീവും ആകാന്‍ ചാന്‍സ് ഉണ്ടെന്നും ശ്രദ്ധിച്ചില്ലേല്‍ ലൈഫ് പോലും പോകാന്‍ ചാന്‍സ് ഉള്ള പ്ലാറ്റ്‌ഫോം ആണെന്നും ഒക്കെ അറിഞ്ഞ് വന്നിട്ട് അവിടെ കിടന്ന് അഴിഞ്ഞാടിയിട്ട് ഇപ്പോള്‍ കരഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇമേജ് കോണ്‍ഷ്യസ് അല്ലെന്ന് പറഞ്ഞു നടന്നവള് തന്നെ ഇപ്പോ ഇരുന്ന് മോങ്ങുന്നു. വീട്ടുകാര്‍ക്ക് പോലും മനസിലായി. എന്നിട്ടും ഇരുന്ന് മെഴുകുവാ..


Click it and Unblock the Notifications