ശ്രീതുവിന്റെ അമ്മയുടെ പെരുമാറ്റം വേദനിപ്പിച്ചോ നടിയുമായിട്ടുള്ള റിലേഷന്‍ഷിപ്പിനെ പറ്റി അർജുൻ
സംഭവബഹുലമായ നിമിഷങ്ങള്‍ക്കൊടുവിലാണ് ബിഗ് ബോസ് ഷോ അവസാനിച്ചത്. ഗ്രാന്‍ഡ് ഫിനാലെയിലും പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത നിമിഷങ്ങളാണ് ഉണ്ടായത്. ഈ സീസണിലെ റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടത് അര്‍ജുന്‍ ശ്യാമായിരുന്നു. മോഡലിങ്ങ് രംഗത്ത് നിന്നും ശ്രദ്ധേയനായ താരം ബിഗ് ബോസിലേക്ക് വന്നതിന് ശേഷമാണ് പ്രശസ്തനാവുന്നത്.
ഈ സീസണിലെ ആദ്യ ക്യാപറ്റന്‍ സ്ഥാനത്ത് എത്തിയത് മുതല്‍ അര്‍ജുന്റെ സാന്നിധ്യം ഏറെ ശ്രദ്ധ നേടി. എന്നാല്‍ നടി ശ്രീതുവുമായി ഉണ്ടായിരുന്ന സൗഹൃദമാണ് വീടിനകത്ത് അര്‍ജുനെ നൂറു ദിവസം വരെ എത്തിക്കുന്നത്. ഇപ്പോഴിതാ പുറത്ത് വന്നതിന് ശേഷം തന്റെ ആരാധകരെ കാണാനെത്തിയ താരത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്.

അര്‍ജുനെ ആരാധിക്കുന്നവരെല്ലാം കൂടിചേര്‍ന്ന് കഴിഞ്ഞ ദിവസം ഫാന്‍സ് മീറ്റ് സംഘടിപ്പിച്ചിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം നിരവധി പേരാണ് പരിപാടിയ്ക്ക് എത്തിയത്. മുന്‍ ബിഗ് ബോസ് താരവും സീരിയല്‍ നടിയുമായ റെനീഷയായിരുന്നു ഈ പരിപാടിയുടെ അവതാരകയായി വന്നത്. അര്‍ജുനൊപ്പം സഹോദരിയും അവരുടെ ഭര്‍ത്താവും പരിപാടിയില്‍ പങ്കെടുത്തു.
ചെറിയ പ്രായത്തിലുള്ള അര്‍ജുന്റെ ഫോട്ടോസും മറ്റ് വിശേഷങ്ങളുമൊക്കെ റെനീഷ ചോദിക്കുമ്പോള്‍ വ്യക്തമായ ഉത്തരമാണ് താരം നല്‍കിയിരിക്കുന്നത്. ഒപ്പം സഹോദരിയും അര്‍ജുനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരുന്നു. അതിലേറ്റവും ശ്രദ്ധേയമായത് അര്‍ജുന്‍ ശ്രീതുവിനെ കുറിച്ചും അവരുടെ റിലേഷന്‍ഷിപ്പിനെ പറ്റിയും പറഞ്ഞതാണ്.
'എല്ലാ വികാരങ്ങളും ഉള്ള വ്യക്തിയാണ് ഞാന്‍. മുന്‍പ് പ്രണയമൊക്കെ ഉണ്ടായിട്ടുണ്ട്. കൂടുതലും സ്‌കൂളില്‍ പഠിക്കുമ്പോഴായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരുമായിട്ടും അങ്ങനൊരു റിലേഷന്‍ഷിപ്പ് ഇല്ല. താനിപ്പോള്‍ സിംഗിളാണെന്നാണ് അര്‍ജുന്‍ പറയുന്നത്.

അതുപോലെ ബിഗ് ബോസില്‍ നടി ശ്രീതുവുമായി ഉണ്ടായിരുന്ന റിലേഷന്‍ഷിപ്പിനെ കുറിച്ചും അര്‍ജുന്‍ പറഞ്ഞിരുന്നു. 'പുറത്ത് ശ്രീജുന്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇടയ്ക്ക് വൈല്‍ഡ് കാര്‍ഡ് കയറിയപ്പോഴാണ് ഇക്കാര്യം മനസിലായതെന്ന് അര്‍ജുന്‍ പറയുന്നു. എനിക്ക് ശ്രീതുവുമായി നല്ല ഫ്രണ്ട്ഷിപ്പാണ്. ഞങ്ങളെ കുറിച്ചുള്ള രസകരമായൊരു റീല്‍സ് അവളെനിക്ക് അയച്ച് തന്നിരുന്നു. അത് കണ്ടിട്ട് ഞങ്ങള്‍ ചിരിക്കുകയാണ് ചെയ്തത്.
ശ്രീതുവിന്റെ അമ്മ ബിഗ് ബോസിനകത്ത് വന്ന് സംസാരിച്ചത് എനിക്ക് ഫീലായിട്ടൊന്നുമില്ല. കാരണം എന്റെ സഹോദരിയ്ക്കാണ് ഇങ്ങനെയെങ്കില്‍ അച്ഛനും അമ്മയ്ക്കുമെല്ലാം വിഷമമാവില്ലേ. പുറത്ത് മോശമായ രീതിയില്‍ പ്രചരിക്കുകയാണെന്ന് അറിഞ്ഞാല്‍ ഏത് മാതാപിതാക്കള്‍ക്കും ഹേര്‍ട്ടാവും. അതിനെ ഞാനും ബഹുമാനിക്കുകയാണ്. എന്റെ വീട്ടില്‍ നിന്ന് പോയിട്ടുള്ള ആള്‍ക്കാണെങ്കില്‍ ഞാനും ഇങ്ങനെയേ പ്രതികരിക്കുകയുള്ളു.' എന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications