ജാസ്മിനുമായിട്ടുള്ള ബന്ധം ശക്തമാണ്, അവളുടെ പേര് മാത്രം പറയാതിരുന്നതിന് കാരണമുണ്ട്! ഗബ്രിയുടെ ആദ്യ പ്രതികരണം

ഇത്തവണ ബിഗ് ബോസ് സീസണിലെ ശക്തനായ മത്സരാര്‍ഥിയായിരുന്നു ഗബ്രി. ആദ്യ ദിവസം തന്നെ ജാസ്മിനുമായി തുടങ്ങിയ സൗഹൃദമാണ് ഗബ്രിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. അതേ സമയം ഇരുവരും ലവ് ട്രാക്കിന് ശ്രമിച്ചുവെന്ന ആരോപണത്തില്‍ ഇരുവര്‍ക്കും വ്യാപക വിമര്‍ശനവും ലഭിച്ചു.

എന്നാല്‍ കഴിഞ്ഞ ദിവസം എവിക്ഷനിലൂടെ ഗബ്രി വീട്ടില്‍ നിന്നും പുറത്തായിരിക്കുകയാണ്. ഗബ്രിയുടെ പുറത്തേക്ക് ഇറങ്ങിയതോടെ വളരെ വൈകാരികപരമായിട്ടാണ് ജാസ്മിന്‍ പ്രതികരിച്ചത്. അതേ സമയം താനും ജാസ്മിനുമായിട്ടുള്ള ബന്ധത്തെ കുറിച്ച് ഗബ്രി തുറന്ന് പറയുകയാണിപ്പോള്‍. ഷോ യില്‍ നിന്നും പുറത്തായതിന് ശേഷം ചാനലിനോട് നല്‍കിയ പ്രതികരണത്തിലാണ് താരം മനസ് തുറന്നത്.

jabri

ഒരുപാട് അപ് ആന്‍ഡ് ഡൗണ്‍സിലൂടെ ആയിരുന്നു ഇത്രയും ദിവസം മുന്നോട്ട് പോയികൊണ്ടിരുന്നത്. സങ്കടവും ദേഷ്യവും ബ്രേക്ക്ഡൗണും എല്ലാം അടങ്ങിയ ഒരു യാത്ര ആയിരുന്നു എന്റേത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാവരോടും യാത്ര പറഞ്ഞിട്ടും ജാസ്മിന്റെ പേര് മാ്രം എടുത്ത് പറയാത്തത് മനഃപൂര്‍വ്വം ചെയ്തതാണെന്നാണ് ഗബ്രി പറയുന്നത്.

വീടിനകത്ത് നിന്നും അവളോട് യാത്ര പറഞ്ഞിട്ടാണ് ഞാന്‍ ഇറങ്ങുന്നത്. അവളുടെ മുന്‍പില്‍ വന്നു നിന്ന് വീണ്ടും ഞാന്‍ ആ പേര് പറഞ്ഞാല്‍ അവള്‍ക്കത് വീണ്ടും വേദന ഉണ്ടാകുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഞാന്‍ പറയാതിരുന്നത്. പിന്നെ എല്ലാവരെയും കെട്ടിപിടിച്ചു ബൈ പറയണം എന്നുണ്ടായിരുന്നു. പക്ഷേ അത് നടന്നില്ല.

ഷോ യിലേക്ക് വരുന്നതിന് വേണ്ടിയുള്ള അഭിമുഖത്തില്‍ ആളുകള്‍ എന്നോട് പറഞ്ഞിരുന്നു എന്റെ സ്വഭാവം വച്ചിട്ട് ആളുകള്‍ ഇങ്ങോട്ട് വഴക്കുണ്ടാക്കുമെന്ന്. എന്നാല്‍ ആളുകള്‍ അങ്ങനെ വന്നാലല്ലേ നമുക്ക് നമ്മുടെ സ്‌ട്രെങ്ത്തും ഗെയിമും എക്‌സ്പീരിയന്‍സ് ചെയ്യാന്‍ സാധിക്കൂ എന്നാണ് ഞാന്‍ പറഞ്ഞത്. വിമര്‍ശനങ്ങള്‍ വരുന്നത് ഞാന്‍ ആസ്വദിച്ചിരുന്നു. ആദ്യമൊക്കെ വിമര്‍ശനം വേദനിപ്പിച്ചെങ്കിലും പിന്നെ 24 മണിക്കൂറുകള്‍ മാത്രമായി ആ വേദന.

ഒരാളുമായും സൗഹൃദവും ഡീപ് കണക്ഷനും ഉണ്ടാകില്ലെന്ന് പറഞ്ഞ ആളായിരുന്നു ഞാന്‍. അടുത്താല്‍ അത്രയും അടുക്കും. സ്‌നേഹിച്ചാല്‍ അത്രയും സ്‌നേഹിക്കുന്ന ആളാണ് ഞാന്‍. പക്ഷേ ബിഗ് ബോസ് വീട്ടില്‍ ദൈവത്തിന്റെ നിശ്ചയം പോലെ എന്റെ നിലപാടുകളോട് ഒത്തുചേര്‍ന്ന, എന്റ ചിന്താഗതിയോട് കൂടുതല്‍ സാമ്യമുള്ള ജാസ്മിനെ കണ്ടു.

ഇരുപത്തി നാല് മണിക്കൂറിനുള്ളിലാണ് ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയത്. ആ ബന്ധം വളരെ ദൃഢമായി വളര്‍ന്നു. അവളുടെ കാര്യത്തില്‍ എനിക്കൊരു കുറ്റബോധമോ റിഗ്രറ്റോ ഉണ്ടായിട്ടില്ല. ജാസ്മിനൊപ്പം കൈപിടിച്ചിരിക്കുമ്പോള്‍ കിട്ടുന്നൊരു ബലം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. മറ്റുള്ളവര്‍ അതെങ്ങനെ കാണുന്നു എന്നത് ഞാന്‍ നോക്കിയിട്ടില്ല. അത് അറിയാനും താല്പര്യം ഇല്ല. ഞങ്ങളുടെ ബന്ധം ഗെയിമിനെ ബാധിച്ചിട്ടില്ലെന്നും ഗബ്രി പറയുന്നു.

jabri

ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്. എന്നെ ആ ബന്ധം ശക്തമാക്കിയിട്ടേ ഉള്ളൂ. അത് തളര്‍ത്തിയിട്ടില്ല.ഞങ്ങളെ തകര്‍ക്കാന്‍ ആര്‍ക്കും പറ്റും എന്ന് തോന്നുന്നില്ല. ജാസ്മിന്‍ നല്ല സ്‌ട്രോങ്ങ് പ്ലെയറാണ്. ഇനി ഫയര്‍ കാട്ടുതീ ആയിരിക്കും ജാസ്മിന്‍. ഞങ്ങള്‍ ഇതുവരെ ഒരുമിച്ചായിരുന്നു, നമ്മുടെ ഇഷ്ടമുള്ള ആളിന്റെ അടുത്ത് നിന്നും മാറി നടക്കാന്‍ ആകില്ല.

ജാസ്മിന്‍ തന്നെ പല അവസരത്തില്‍ പറഞ്ഞിട്ടുണ്ട്, ഒരാള്‍ പോയാല്‍ മറ്റേയാള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ആകില്ലെന്ന്. പക്ഷെ സ്‌ട്രോങ്ങ് പേഴ്‌സണ്‍ ആണ് ജാസ്മിന്‍, അവള്‍ ഒന്നോ രണ്ടോ ദിവസം വീക്ക് ആകും. ഞങ്ങളുടെ ബന്ധത്തെ കുറിച്ച് വ്യക്തമായ ധാരണ ഞങ്ങള്‍ക്ക് ഉണ്ട്. എത്രത്തോളം ഇഷ്ടം ഉണ്ട് എന്ന് ഞങ്ങള്‍ക്ക് അറിയാം.

ആ ബന്ധത്തില്‍ എനിക്ക് കൃത്യമായിട്ടുള്ള ക്ലാരിറ്റി ഉണ്ട്. ജാസ്മിന്റെ മനസിലും ഉണ്ട്. പക്ഷേ ആ വീട്ടില്‍ ഉള്ളവരെ അറിയിക്കാന്‍ എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. ഞങ്ങളുടെ സംസാരത്തില്‍ നിന്നും പ്രേക്ഷകര്‍ക്ക് അത് മനസിലായി കാണുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനും പറ്റില്ലെന്നും ഗബ്രി കൂട്ടിച്ചേര്‍ത്തു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X