ജാന്‍മണിയും ജിന്റോയും പ്രണയത്തിലാണെന്നാണ് പലരും കരുതിയത്! 12 വര്‍ഷമായിട്ട് ജിന്റോയെ അറിയാമെന്ന് ജാന്‍മണി
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ ജാന്‍മണി ദാസും ഇത്തവണ ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായി ജനപ്രീതി നേടിയിരുന്നു. തുടക്കം മുതല്‍ വീടിനകത്ത് പുറത്തും കണ്ടന്റ് കൊടുക്കാന്‍ ജാന്‍മണിക്ക് സാധിച്ചിരുന്നു. എന്നാല്‍ 50 ദിവസം പൂര്‍ത്തിയാകുന്നതിനു മുന്നേ താരം മത്സരത്തില്‍ നിന്നും പുറത്തായി.
ഇതുവരെ പുറത്തായ മത്സരാര്‍ത്ഥികളില്‍ നിന്നും വ്യത്യസ്തമായി വളരെ വികാരഭരിതയായിട്ടാണ് ജാന്‍മണി വീട്ടില്‍ നിന്നും പോകുന്നത്. ഷോ വിട്ടു പോകാന്‍ താല്പര്യമില്ലാതെ കരഞ്ഞ് നിലവിളിക്കുന്ന ജാന്‍മണിയുടെ വീഡിയോ വൈറല്‍ ആയിരുന്നു. മത്സരത്തിനു ശേഷം തന്റെ വിശേഷങ്ങളും ബിഗ് ബോസിലെ സഹ മത്സരാര്‍ത്ഥികളെ പറ്റിയും തുറന്നു സംസാരിക്കുകയാണ് ജാന്‍മണിയിപ്പോള്‍.

ഞാന്‍ ഏത് ഭാഷയാണ് സംസാരിക്കുന്നതെന്നാണ് പലരും ചോദിക്കാറുള്ളത്. ഞാന്‍ ആസാമിസ്, ബംഗാളി, മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നിങ്ങനെ ആറോളം ഭാഷകളിലെ സിനിമകളില്‍ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ആറ് ഭാഷയും അറിയാം. പത്താം ക്ലാസ് വരെയെ പഠിച്ചിട്ടുള്ളു.ഇപ്പോള്‍ പതിമൂന്ന് വര്‍ഷമായിട്ട് ഈ ജോലി ചെയ്യുന്നു. ഹിന്ദിയും ഇംഗ്ലീഷുമൊക്കെ വായിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. പക്ഷേ ഈ ഭാഷയൊക്കെ സംസാരിക്കാന്‍ അറിയാം.
അമലയുടെ കൂടെ തമിഴ് സിനിമയില്‍ കുറേ വര്‍ഷം ജോലി ചെയ്തത് കൊണ്ട് എന്റെ മലയാളം തമിഴ് കലര്‍ന്നതാണ്. എന്റെ സംസാരം കേട്ടിട്ട് ഞാന്‍ തമിഴത്തിയാണെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാല്‍ അങ്ങനെയല്ലെന്നാണ് ജാന്‍മണി പറയുന്നത്. സീരിയസായി സംസാരിക്കുമ്പോള്‍ അറിയാതെ ഇംഗ്ലീഷ് കയറി വരും.
ബിഗ് ബോസിലെ ഒരുവിധം ആളുകളെയെല്ലാം നേരത്തെ അറിയാമെന്നാണ് ജാന്‍മണി പറയുന്നത്. ആറ് വര്‍ഷമായിട്ട് അര്‍ജുനെ അറിയാം. അവന്റെ യഥാര്‍ഥ സ്വഭാവം ഇങ്ങനൊന്നുമല്ല. മുഖംമൂടി പുറത്ത് വരാനിരിക്കുന്നതേയുള്ളു. അതുപോലെ ജിന്റോയെ പന്ത്രണ്ട് വര്‍ഷമായിട്ട് അറിയാം.

ശ്വേത മേനോന്റെ കളിമണ്ണ് എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ജിന്റോ ചേട്ടനെ ആദ്യമായി കാണുന്നത്. ഞാന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റും അദ്ദേഹം ഫിസിക്കല്‍ ട്രെയിനറുമായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹവുമായി വേറൊരു കണക്ഷനും തനിക്കില്ലായിരുന്നു എന്നും ജാന്‍മണി പറയുന്നു.
ഗബ്രിയും ജാസ്മിനും തമ്മിലുള്ള ബന്ധമെന്താണെന്ന് ഞാന്‍ അന്വേഷിക്കാന്‍ പോയിട്ടില്ല. അതെന്റെ പേഴ്‌സണല്‍ കാര്യത്തില്‍ വരുന്ന കാര്യമല്ല. ഞാനും ജിന്റോ ചേട്ടനും തമ്മിലുള്ള കോംബോയില്‍ കുറേ ആളുകള്‍ വിചാരിക്കുന്നത് ഞങ്ങള്‍ക്കിടയില്‍ ലവ് ഉണ്ടോ എന്നാണ്. പ്രണയമാണോ സഹോദരബന്ധമാണോ എന്നൊക്കെയുള്ളത് ഞാനാണ് തീരുമാനിക്കുക. എന്റെ റിലേഷന്‍ മുന്നോട്ട് കൊണ്ട് പോകുന്നത് ഞാനാണ്. ചേട്ടനും അനിയത്തിയും എന്ന പോലെയാണ് ഞങ്ങള്‍. ആ ഒരു സ്‌നേഹം കൊണ്ടാണ് എന്റെ മനസില്‍ ജിന്റോ ചേട്ടനോടുള്ള ബഹുമാനം കൂടിയത്.
ജാസ്മിനും ഗബ്രിയും എന്ത് റിലേഷനിലാണ് പോവുന്നതെന്ന് അത് അവര്‍ തമ്മില്‍ തീരുമാനിക്കുന്നതാണ്. നമ്മള്‍ തീരുമാനിക്കാതെ ഒന്നും നമ്മളിലേക്ക് വരില്ല. എന്താണ് ചെയ്യുന്നതെന്ന് നമ്മളാണ് ചിന്തിക്കേണ്ടത്. ചിലപ്പോള്‍ അവര്‍ക്കിടയില്‍ പ്രണയം ഉണ്ടായേക്കാം. അതുപോലെ അര്‍ജുനും ശ്രീതുവും പ്രണയത്തിലാണോന്ന് ചോദിച്ചാല്‍ കണ്‍ഫ്യൂഷനാണെന്നും ജാന്‍മണി വ്യക്തമാക്കുന്നു.


Click it and Unblock the Notifications