അമ്മയുടെ അടി കിട്ടിയതോടെ വീട്ടില്‍ നിന്നും ഒളിച്ചോടി! ഇന്നത്തെ നിലയിലേക്ക് വളര്‍ന്നതിനെ പറ്റി ജാന്‍മണി

ട്രാന്‍സ് കമ്യൂണിറ്റിയില്‍ നിന്നും ഇത്തവണ ബിഗ് ബോസിലേക്ക് എത്തിയ താരമാണ് ജാന്‍മണി ദാസ്. പുറത്ത് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായി ഒത്തിരി താരങ്ങളെ ഒരുക്കിയിട്ടുള്ള ആളാണ് ജാന്‍മണി. ആസാമില്‍ നിന്നും കേരളത്തിലെത്തി പിന്നെ ഇവിടെയൊരു സ്റ്റാറായി വളരാന്‍ ജാന്‍മണിയ്ക്ക് സാധിച്ചിരുന്നു.

യഥാര്‍ഥത്തില്‍ താന്‍ വീട്ടില്‍ നിന്നും ഒളിച്ചോടി പോന്നിട്ടാണ് ഇന്നത്തെ ഈ കരിയറിലേക്ക് എത്തിയതെന്നാണ് ജാന്‍മണി പറയുന്നത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍പ് സംസാരിക്കുമ്പോഴാണ് ചെറിയ പ്രായത്തില്‍ വീട് ഉപേക്ഷിച്ച് പോന്നതിനെ പറ്റി ജാന്‍മണി സംസാരിച്ചത്.

janmoni

ടീനേജിന്റെ തുടക്കകാലത്താണ് എനിക്കൊരു വ്യത്യാസമുണ്ടെന്ന് തിരിച്ചറിയുന്നത്. എന്റെ സഹോദരനോട് അവന്റെ കൂട്ടുകാര്‍ നിന്റെ ചേട്ടന്‍ ഇതുപോലെയാണെന്ന് ഒക്കെ പറഞ്ഞ് കളിയാക്കുമായിരുന്നു. അവന്‍ വീട്ടില്‍ വന്ന് പ്രശ്‌നമുണ്ടാക്കും. അമ്മ അത് കേട്ടിട്ട് എന്നെ തല്ലും.

ഒരിക്കലും അമ്മയ്ക്കിത് അംഗീകരിക്കാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ അച്ഛനാണ് എപ്പോഴും പിന്തുണ തന്നിരുന്നത്. എന്റെ അച്ഛന്‍ റെയില്‍വേയിലാണ് ജോലി ചെയ്തിരുന്നത്. ഞങ്ങള്‍ മൂന്ന് മക്കളെയും ഇതുവരെ അച്ഛന്‍ തല്ലിയിട്ടില്ല. മമ്മി ഭയങ്കരമായി അടിക്കുമായിരുന്നു.

ആന്റിയും അങ്കിളുമാരുമൊക്കെ പറഞ്ഞ് പറഞ്ഞാണ് മമ്മി കുറച്ചൊക്കെ മാറിയത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ടേണിങ് പോയിന്റ് ഉണ്ടായതിനെ പറ്റിയും ജാന്‍മണി പറഞ്ഞു. ഞാന്‍ പഠിച്ച സ്‌കൂളിലെ ഒരു അധ്യാപകനുണ്ടായിരുന്നു. നല്ല ഹാന്‍ഡ്‌സം ആയിട്ടുള്ള ആളാണ് അദ്ദേഹം. സ്‌കൂളില്‍ നിന്നും കൂട്ടുകാരെല്ലാം ചേര്‍ന്ന് അദ്ദേഹത്തെ നോക്കുമായിരുന്നു. ഇക്കാര്യം എങ്ങനെയോ എന്റെ മമ്മിയുടെ ചെവിയിലെത്തി. ഇതോടെ അടിയുടെ പൂരമായിരുന്നു. എന്നെ തല്ലുന്നത് കണ്ട് അച്ഛന് പോലും സങ്കടമായി.

janmoni

രണ്ട് മൂന്ന് മാസം കൂടി കഴിഞ്ഞാല്‍ എന്റെ പ്ലസ്ടു കഴിയും. എന്നിട്ട് അച്ഛന്‍ എന്നെ അദ്ദേഹത്തിനൊപ്പം കൊണ്ട് പോകാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പിറ്റേന്ന് ഞാന്‍ സ്‌കൂളിലേക്ക് പോയത് ബാഗിലെ പുസ്തകമൊക്കെ മാറ്റി കുറച്ച് തുണിയുമായിട്ടാണ്. അവിടുന്ന് നേരെ റെയില്‍വേ സ്റ്റേഷനിലെത്തി. ആന്റിയുടെ വീട്ടിലേക്ക് പോയി.

എനിക്കൊരു ജോലി വേണമെന്ന് ഞാന്‍ പറഞ്ഞു. അന്ന് പതിമൂന്ന് വയസേയുള്ളു. മാത്രമല്ല ഞാന്‍ മിസിങ് ആണെന്ന് പറഞ്ഞ് പേപ്പറില്‍ വാര്‍ത്ത പോലും വന്നു. ഇതോടെ ആന്റി ഞെട്ടി. എന്നിട്ട് എന്റെ വീട്ടില്‍ വിളിച്ച് പറഞ്ഞു.

അവിടെ നിന്നുമാണ് തന്റെ കരിയറിലേക്ക് ഉള്ള തുടക്കമെന്നാണ് ജാന്‍മണി പറയുന്നത്. ശേഷം നടി ലിസിയെ മേക്കപ്പ് ചെയ്താണ് കരിയര്‍ തുടങ്ങിയത്. ശേഷം കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍, തുടങ്ങി ബോൡവുഡിലെ നടി ദീപിക പദുക്കോണിനെ വരെ മേക്കപ്പ് ചെയ്തു എന്നാണ് ജാന്‍മണി പറയുന്നത്.

ഒത്തിരി പേരെ മേക്കപ്പ് ചെയ്തു എന്നതിനൊപ്പം ഇനി അഭിനയിക്കാനാണ് തനിക്ക് കൂടുതല്‍ ഇഷ്ടം. ശ്രീനാഥ് ഭാസിയുടെ കൂടെ വികാരം എന്ന് പറഞ്ഞ സിനിമയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. അതുപോലെ കുറേ ക്യാരക്ടര്‍ എനിക്ക് കിട്ടിയെങ്കിലും അതൊന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല. പലതിനോടും ഞാന്‍ നോ പറയുകയായിരുന്നു. ഈ മൂവീ ഇഷ്ടപ്പെട്ടത് കൊണ്ടാണ് ചെയ്തത്. കുറേ കാലത്തെ ആഗ്രഹമാണ് അങ്ങനെ നിറവേറിയത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X