'പട്ടിക്കൂട് എവിക്ഷനായിട്ടല്ല പല്ലക്കിൽ കൊണ്ടുപോയതായിട്ടാണ് തോന്നിയത്'; ജാസ്മിനെ സ്നേഹം കൊണ്ട് മൂടി ആരാധകർ!

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ രാഞ്ജിയായിരുന്നു ജാസ്മിൻ ജാഫർ. സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ എന്ന ലേബലുമായി സീസൺ ആറിൽ മത്സരിക്കാൻ എത്തിയ ജാസ്മിൻ അതിവേ​ഗത്തിൽ ആരാധകരെ സമ്പാദിച്ചു. ഫൈനൽ ഫൈവിൽ ഇടം നേടിയ ജാസ്മിന് മൂന്നാം സ്ഥാനമാണ് ലഭിച്ചത്. എന്നാൽ ഒട്ടുമിക്ക ബിബി പ്രേക്ഷകരുടെയും മനസിൽ ജിന്റോയല്ല ജാസ്മിനാണ് വിജയി. കാരണം ഒന്നാം ദിവസം മുതൽ അവസാന ദിവസം ഷോ പിടിച്ച് നിന്നതും ടിആർപി നേടിയതും ജാസ്മിൻ എന്ന മത്സരാർത്ഥിയുള്ളതുകൊണ്ടാണ്.

ഹൗസിൽ ആയിരുന്നപ്പോഴും പുറത്ത് വന്നശേഷവും വലിയ രീതിയിൽ സൈബർ ആക്രമണവും വിവാദങ്ങളും നേരിടേണ്ടി വന്നിരുന്നു ജാസ്മിന്. എന്നാൽ എല്ലാം മറികടന്ന് തന്നെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകൾക്കൊപ്പം സഞ്ചരിച്ച് സ്വപ്നങ്ങൾ എത്തിപിടിക്കുകയും പുതിയ ജീവിതം നെയ്ത് എടുക്കുകയുമാണ് ജാസ്മിൻ. ഇപ്പോഴിതാ ആദ്യമായി തന്റെ ആരാധകർക്ക് വേണ്ടി മീറ്റ് ആന്റ് ​ഗ്രീറ്റ് പരിപാടി ജാസ്മിൻ സംഘടിപ്പിച്ചിരിക്കുകയാണ്.

Jasmin Jaffar

ജൂലൈ പതിനാലിനാണ് ഈ മീറ്റ് അപ്പ് നടന്നത്. ഇപ്പോഴിതാ ഏറെ സന്തോഷം പകർന്ന പരിപാടിയുടെ വ്ലോ​ഗ് വീഡിയോ സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ടിരിക്കുകയാണ് താരം. കുറേ നാളുകൾക്കുശേഷമാണ് ഞാൻ ഒരു വ്ലോ​ഗ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആദ്യം ഫാൻസ് മീറ്റ് അപ്പ് വീ‍‍ഡിയോ തന്നെ ആയിക്കോട്ടെയെന്ന് കരുതി. ശരിക്കും ഇവർ ഫാൻസല്ല എന്റെ ഫാമിലി തന്നെയാണ്. കാരണം എനിക്ക് വേണ്ടി അത്രത്തോളം കഷ്ടപ്പെട്ടിട്ടുള്ളവരാണ്.

ജൂലൈ പതിനാലിനാണ് ഈ മീറ്റ് അപ്പ് നടന്നത്. പക്ഷെ എനിക്ക് ഇപ്പോഴാണ് ഈ വീഡിയോ അപ്ലോഡ് ചെയ്യാൻ സാധിച്ചത്. കളിയും ചിരിയും തമാശയും ഇന്ററാക്ഷനുമെല്ലാമായാണ് മീറ്റ് അപ്പ് നടന്നതെന്ന് പറഞ്ഞുകൊണ്ടാണ് ജാസ്മിന്റെ വീഡിയോ ആരംഭിക്കുന്നത്. ചുവന്ന റോസാപൂക്കളും ശിങ്കാരി മേളവും പൊന്നാട അണിയിക്കലും ​സമ്മാനങ്ങൾ നൽകിയും കേക്ക് മുറിച്ചുമെല്ലാമാണ് ജാസ്മിനെ ആരാധകർ വരവേറ്റത്.

എന്റെ മോളെ സഹായിച്ചതുകൊണ്ട് നിങ്ങൾക്കെല്ലാം ബു​ദ്ധിമുട്ട് വന്നിട്ടുണ്ടെന്ന് എനിക്ക് അറിയാം. നമുക്കും വന്നിട്ടുണ്ട്. എന്നിട്ടും എന്റെ മകൾക്കൊപ്പം നിന്ന നിങ്ങൾക്ക് ഒരായിരം നന്ദിയെന്നാണ് മീറ്റ് അപ്പിൽ സംസാരിക്കവെ ജാസ്മിന്റെ മാതാപിതാക്കൾ പറഞ്ഞത്. എന്റെ താത്തിയെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി. എന്റെ മനസിൽ എപ്പോഴും ബിബി സീസൺ ആറിന്റെ വിന്നർ എന്റെ താത്തിയാണ് എന്നായിരുന്നു ജാസ്മിന്റെ സഹോദരൻ പറഞ്ഞത്.

ജാസ്മിന്റെ ഏക സഹോ​ദരനാണ് പൊന്നു. ശേഷം ആരാധകരുടെ ചോ​ദ്യങ്ങൾക്ക് ജാസ്മിൻ മറുപടി നൽകി. പട്ടിക്കൂട് എവിക്ഷൻ എന്നൊക്കെ പറയുന്നത് കണ്ടിരുന്നു. പക്ഷെ ആ വീഡിയോ കാണാനോ കമന്റ്സ് വായിക്കാനോ നിന്നിട്ടില്ല. വായിച്ചാൽ സങ്കടം തോന്നിയാലോയെന്ന് കരുതിയാണ് വേണ്ടെന്ന് വെച്ചത്. എനിക്ക് നെ​ഗറ്റീവ് തോന്നുന്നത് ഞാൻ എന്തിന് കാണണം.

Jasmin Jaffar

അതുപോലെ എന്ത് ടൈപ്പ് എവിക്ഷൻ വന്നാലും ബുള്ളറ്റ് എവിക്ഷൻ വരരുതെന്ന് എനിക്കുണ്ടായിരുന്നു. പിന്നെ എവിക്ഷൻ എപ്പിസോഡ്സിന്റെ ക്രിയേറ്റേഴ്സ് തന്നെ എന്നോട് പറഞ്ഞിരുന്നു ബുള്ളറ്റ് എവിക്ഷനെ പറ്റി പറഞ്ഞത് നോട്ട് ചെയ്ത് വെച്ച് പണിതന്നതാണെന്ന്. പക്ഷെ അതൊക്കെ ഫണ്ണായിട്ട് മാത്രമെ ഞാൻ കാണുന്നുള്ളു. അതുകൊണ്ട് തന്നെ പല്ലക്കിൽ പോയെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അത്തയുടെ സ്വഭാവങ്ങൾ ഒരുപാട് എനിക്ക് കിട്ടിയിട്ടുണ്ട്.

അതിൽ ഒന്നാണ് ആരോടും ദേഷ്യം നിലനിന്ന് പോകില്ലെന്നത്. എന്ന് പറഞ്ഞ് എത്ര ദ്രോഹിച്ചാലും കെട്ടിപിടിച്ച് മുത്തം കൊടുക്കുമെന്ന് അർത്ഥമില്ല. പക്ഷെ കൊല്ലാനുള്ള ദേഷ്യമൊന്നും തോന്നാറില്ലെന്നാണ് ചോദ്യങ്ങളോട് പ്രതികരിച്ച് ജാസ്മിൻ പറഞ്ഞത്. ആരാധകരും ജാസ്മിനെ കുറിച്ച് വാചാലരായി. ഞങ്ങളുടെ മനസിൽ ജാസ്മിൻ ജാഫറാണ് ബിബി സീസൺ ആറിന്റെ വിന്നർ. ജാസ്മിൻ സത്യസന്ധമായാണ് ​ഗെയിം കളിച്ചിട്ടുള്ളത്.

ജാസ്മിൻ അന്നും ഇന്നും റിയലാണ്. തന്നെ മറ്റുള്ളവർ ഇഷ്ടപ്പെടണമെന്ന് പറഞ്ഞ് ഒന്നും ജാസ്മിൻ ഹൗസിൽ ചെയ്തിട്ടില്ല. ഈ ചെറുപ്രായത്തിൽ ഇത്രത്തോളം സക്സസായി ജാസ്മിൻ നിന്നിട്ടും അത് ആരും ശ്രദ്ധിക്കാത്തതെന്താണെന്ന് ചിന്തിച്ചിട്ടുണ്ട്. ഞങ്ങളൊക്കെ അതാണ് ജാസ്മിനിൽ ശ്രദ്ധിച്ചത്. ജാസ്മിന് മാത്രമല്ല എല്ലാവർക്കും നെ​ഗറ്റീവ്സുണ്ട്. ജാസ്മിൻ ഫാനാണെന്ന് പറയാൻ ഒരു മടിയുമില്ല.

പിന്നെ പട്ടിക്കൂട് എവിക്ഷനായിട്ടല്ല പല്ലക്കിൽ രാജകുമാരിയെ കൊണ്ടുപോകുന്നതായാണ് ഞങ്ങൾ‌ക്ക് എവിക്ഷൻ കണ്ടപ്പോൾ തോന്നിയത്. പല കുട്ടികളും കണ്ടീഷൻഡായിട്ടാണ് വളരുന്നത്. പക്ഷെ നമുക്ക് യോജിക്കാത്തത് നമ്മൾ ചോദ്യം ചെയ്യണം. അത്തരത്തിൽ നോക്കുമ്പോൾ മാതൃകയാക്കാവുന്ന വ്യക്തിയാണ് ജാസ്മിൻ. ജാസ്മിന്റെ ഇന്റിവാജ്വാലിറ്റിയെ റസ്പെക്ട് ചെയ്യുന്നു. യുക്തിക്ക് നിരക്കാത്തത് ജാസ്മിനെപ്പോലെ ചോദ്യം ചെയ്യാൻ കുട്ടികൾ പഠിക്കണമെന്നെല്ലാമാണ് ആരാധകർ പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X