അയാളില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന് തോന്നുന്നത് വെറുതേയാണ്! ബ്രേക്കപ്പിനെ പറ്റി ജാസ്മിന്റെ വാക്കുകള്‍

സോഷ്യല്‍ മീഡിയയില്‍ ഇന്‍ഫ്‌ളുവന്‍സറായ ജാസ്മിന്‍ ജാഫര്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന സംസാരവിഷയമായി മാറിയിരിക്കുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണില്‍ മത്സരിക്കുകയാണ് ജാസ്മിനിപ്പോള്‍. ഈ സീസണിലെ ശക്തയായ മത്സരാര്‍ത്ഥി ആരാണെന്ന് ചോദ്യത്തിന് ജാസ്മിന്‍ എന്ന ഉത്തരം പറയാം. തുടക്കം മുതല്‍ കണ്ടന്റ് കൊടുത്ത മുന്നേറുകയാണ് താരം.

എന്നാല്‍ ജാസ്മിന്റെ ചില പ്രവര്‍ത്തികള്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറിയിരിക്കുകയാണ്. സഹതാരമായ ഗബ്രിയുമായിട്ടുള്ള സൗഹൃദമാണ് ജാസ്മിന് ഇത്രത്തോളം വെറുപ്പ് സമ്പാദിച്ചു കൊടുത്തത്. ഇരുവരും റിലേഷന്‍ഷിപ്പില്‍ ആണെന്ന് തോന്നിക്കുന്ന വിധം ലവ് ഡ്രാമയ്ക്ക് ശ്രമിച്ചിരുന്നു.

jabri

പ്രണയമാണോ എന്ന ചോദ്യങ്ങള്‍ക്ക് അല്ലെന്നുള്ള മറുപടി പറയുകയും പ്രണയിതാക്കളുടേത് പോലുള്ള ചേഷ്ടകള്‍ കാണിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് അഭിപ്രായങ്ങള്‍ക്ക് വഴിയൊരുക്കി. നേരത്തെ വിവാഹനിശ്ചയം നടത്തിയതിനുശേഷം ആ ബന്ധം അവസാനിപ്പിച്ചു. വൈകാതെ വേറൊരു റിലേഷന്‍ഷിപ്പിലാവുകയും ചെയ്തു. നിലവില്‍ അഫ്‌സല്‍ എന്നയാളുമായി കമ്മിറ്റഡാണ് ജാസ്മിന്‍.

അങ്ങനെയുള്ളപ്പോഴാണ് ബിഗ് ബോസിനകത്ത് ഗബ്രിയുമായി ഇഷ്ടത്തിലാവുന്നത്. ഗബ്രിയെ ഇഷ്ടമാണെന്നും അവനോട് തോന്നിയത് യഥാര്‍ഥ പ്രണയമാണെന്നുമൊക്കെ ജാസ്മിന്‍ പറഞ്ഞ് കഴിഞ്ഞു. ഇതിനെതിരെ ജാസ്മിനെ പരിഹസിക്കുകയാണ് പുറംലോകം.

അതേ സമയം പ്രണയ ബന്ധങ്ങള്‍ അവസാനിപ്പിച്ച് പോകുന്നവരെ പറ്റിയുള്ള ചോദ്യത്തിന് ജാസ്മിന്‍ പറഞ്ഞ മറുപടി വൈറലാവുകയാണ്. മുമ്പൊരു അഭിമുഖത്തില്‍ സംസാരിക്കവേ, ബ്രേക്കപ്പ് ആയാല്‍ ആത്മഹത്യ ചെയ്യുന്നവരും പ്രണയം മറക്കാന്‍ സാധിക്കില്ലെന്ന് പറയുന്നവരുണ്ട്. അവരെ പറ്റി എന്താണ് ജാസ്മിന്റെ അഭിപ്രായമെന്നാണ് അവതാരക ചോദിച്ചത്.

jabri

'ആര് പോയാലും നമ്മുടെ ലൈഫ് മുന്നോട്ട് പോകും. അയാളില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന് ഒക്കെ നമ്മുടെ തോന്നലാണ്. ആ സമയത്ത് വികാരം കൊണ്ട് തോന്നുന്നതാണ് അങ്ങനെ. ആ ഒരു തോന്നലില്‍ എന്തേലും കടുംകൈ ചെയ്താല്‍ നമുക്ക് പോയി എന്നാല്ലാതെ വേറെ ആര്‍ക്കും ഒരു നഷ്ടവുമില്ല. അവര്‍ വേറൊരു ജീവിതത്തിലേക്ക് പോകും. അത്രയേ സംഭവിക്കുകയുള്ളു', എന്നാണ് ജാസ്മിന്‍ പറയുന്നത്.

ഒരുത്തന്‍ പോയാല്‍ അടുത്തവന്‍ അങ്ങനൊരു മൈന്‍ഡ് സെറ്റ് ഉള്ളവള്‍ക്ക് എന്തോന്ന് ഇമോഷന്‍. കോപ്പാണ്. ഇവള്‍ക്ക് ഒക്കെ ഒരു ഇമോഷനും ഇല്ല. പുറത്ത് ഒരുത്തനോട് ഇഷ്ടമാണ്, കല്യാണം കഴിക്കാമെന്ന് പറഞ്ഞ് പോയിട്ട് അകത്ത് അവള്‍ വേറൊരു റിലേഷനുണ്ടാക്കി. ജാസ്മിന്‍ :എനിക്കതൊക്കെ ശീലായി. ആരു പോയാലും ഞാന്‍ അടുത്തത് നോക്കും.

ഇങ്ങനെ പറയുന്നവളാണോ ഗബ്രി മിണ്ടിയില്ലെന്ന് പറഞ്ഞ് കരഞ്ഞോണ്ട് നടക്കുന്നത്. പ്രണയത്തില്‍ ആത്മാര്‍തഥ ഇല്ലാത്തവര്‍ മാത്രമേ ഇങ്ങനെ പറയുകയുള്ളു എന്ന് തുടങ്ങി ജാസ്മിന്റെ വീഡിയോയുടെ താഴെ നൂറുക്കണക്കിന് കമന്റുകളാണ് വരുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X