ഭ്രാന്തനാണെന്ന് പറഞ്ഞ് ഫാമിലി ഫംഗ്ഷനില്‍ നിന്ന് പോലും മാറ്റി നിര്‍ത്തി! പുറത്തിറങ്ങി നടക്കാന്‍ വയ്യെന്ന് സിബിൻ
ഈ സീസണില്‍ ബിഗ്‌ബോസില്‍ വന്ന് ഏറ്റവും അധികം ആരാധകരെ സ്വന്തമാക്കിയ താരമാണ് സിബിന്‍. ഷോ തുടങ്ങി ഒരു മാസത്തിനു ശേഷമാണ് സിബിന്‍ വീടിനകത്തേക്ക് പ്രവേശിക്കുന്നത്. വൈല്‍ഡ് കാര്‍ഡായി അകത്തേക്ക് എത്തിയ ആറു മത്സരാര്‍ത്ഥികളില്‍ ഏറ്റവും ശ്രദ്ധേയനായതും താരമായിരുന്നു. എന്നാല്‍ വളരെ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് സിബിന്‍ വീട്ടില്‍ നിന്നും പുറത്തായി.
മത്സരത്തില്‍ നിന്നും പുറത്തിറങ്ങിയതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്ന് തനിക്ക് ദുരനുഭവങ്ങളാണ് ഉണ്ടാകുന്നത് എന്ന് പറയുകയാണ് സിബിന്‍ ഇപ്പോള്‍. മൈല്‍ സ്റ്റോണ്‍ മേക്കേസിന് നല്‍കിയ അഭിമുഖത്തിലാണ് സോഷ്യല്‍ മീഡിയയിലെ അക്രമങ്ങളെക്കുറിച്ചും താരം സൂചിപ്പിച്ചത്.

എനിക്ക് വെളിയില്‍ ഇറങ്ങി നടക്കാന്‍ പറ്റുന്നില്ല ഇപ്പോള്‍. ഞാന്‍ ഭ്രാന്തനാണോ എന്നാണ് ആളുകള്‍ ചോദിക്കുന്നത്. മുന്‍പും ഇതുപോലെ തന്നെ സംസാരിച്ചോണ്ട് ഇരുന്ന ആളാണ് ഞാന്‍. പക്ഷേ ഇപ്പോള്‍ എന്റെ ആംഗ്യങ്ങള്‍ കാണുമ്പോള്‍ ഇവന്‍ വട്ടനാണോ എന്നാണ് പലരും ചോദിക്കുക. ഇതൊക്കെ തന്നെയാണ് പണ്ടും ഞാന്‍ കാണിച്ചോണ്ടിരുന്നത്.
എനിക്കും ജീവിക്കണ്ടേ, എന്റെ ഫാമിലിയെ ഫംഗ്ഷനില്‍ നിന്ന് പോലും എന്നെ മാറ്റി നിര്‍ത്തുകയാണിപ്പോള്‍. എന്റെ വീഡിയോയുടെ താഴെ വന്ന കമന്റ് വായിച്ചിട്ട് അവന് എന്തോ മാനസിക പ്രശ്‌നമുണ്ട്, സിബിന്‍ വരണ്ടെന്ന് പറഞ്ഞവരുണ്ട്. ഇതൊക്കെ എന്ത് ക്രൂരതയാണെന്നാണ് സിബിന്‍ ചോദിക്കുന്നത്.
ഞാനൊരു റസ്‌റ്റോറന്റില്‍ ഫുഡ് കഴിക്കാന്‍ പോയി. കഴിച്ചിട്ട് ഇറങ്ങി ബില്ല് കൊടുക്കാന്‍ നേരം ഇപ്പോള്‍ എങ്ങനെയുണ്ട് മോനെ, മരുന്നൊക്കെ കഴിക്കുന്നുണ്ടോ എന്ന് ചോദിച്ചു. പതിനൊന്ന് വര്‍ഷം മുന്‍പ് ചേച്ചി ഈ സ്ഥലത്ത് അക്കൗണ്ടില്‍ ഇരുന്നതല്ലേ, എനിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോന്ന് ചോദിച്ചപ്പോള്‍ അവര്‍ ഇല്ലെന്ന് പറഞ്ഞു. അങ്ങനെ എത്ര പേരുടെ വായ മൂടിക്കെട്ടാന്‍ സാധിക്കും?

ഈ ഷോ യില്‍ പോയാല്‍ സൈബര്‍ ബുള്ളിയിംഗ് എന്തായാലും ഉണ്ടാവും. ഞാനത് പ്രതീക്ഷിച്ചിരുന്നതുമാണ്. അതിനകത്ത് ഞാനെന്തെങ്കിലും തോന്ന്യാസം പറഞ്ഞിട്ടുണ്ടെങ്കില്‍ നിങ്ങളത് കാണിച്ച് എന്നെ ചീത്ത വിളിച്ചോളൂ.. എനിക്കതില്‍ കുഴപ്പമില്ല. ജാസ്മിനെ ടാര്‍ഗെറ്റ് ചെയ്യുകയോ അവളോ മോശക്കാരിയാക്കുകയോ മെയില്‍ഷോവനിസ്‌റ്റോ ആണെങ്കില്‍ അതിനെ പറ്റി പറയുക. അതിന് പകരം എന്റെ മാനസികാവസ്ഥയെ വെച്ച് കളിക്കരുത്.
ഭ്രാന്തനെന്ന് വിളിച്ചാണ് ഇപ്പോഴും എന്നെ ഭീഷണിപ്പെടുത്തുന്നത്. മാത്രമല്ല നിന്റെ വീഡിയോ വെളിയില്‍ വിടുമെന്ന് പറഞ്ഞും ഭീഷണിയാണ്. അതെന്ത് വീഡിയോയാണെന്ന് ചോദിച്ചാല്‍ നമ്മള്‍ അസ്വസ്ഥരായിരിക്കുന്ന പ്രത്യേകിച്ച് ദേഷ്യം വരുമ്പോള്‍ സങ്കടം വരുമ്പോഴൊക്കെ ഓരോ രീതിയിലായിരിക്കും പെരുമാറുക. പിന്നെ വട്ടനാണെന്ന് പറഞ്ഞതിന് ശേഷം അതൊക്കെ കണ്ടാല്‍ സ്വഭാവികമായിട്ടും അങ്ങനെയെ തോന്നുകയുള്ളു.
എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെയായപ്പോള്‍ ഞാന്‍ അസ്വസ്ഥനായിട്ടുണ്ട്. അവിടുത്തെ കതകില്‍ ഇടിച്ചിട്ടുണ്ട്. അതെന്നെ അസ്വസ്ഥനാക്കിയത് കൊണ്ടാണ്. അതുകൊണ്ട് എന്നെ ഭ്രാന്തനാക്കാന്‍ ഇവിടെയാര്‍ക്കും പറ്റില്ല. ലോകത്തുള്ള ഏത് വലിയ സൈക്രാട്ടിസ്റ്റിന്റെ അടുത്ത് ടെസ്റ്റ് ചെയ്യാനും ഞാന്‍ തയ്യാറാണ്. എനിക്ക് ഭ്രാന്തുണ്ടെന്ന് തെളിയിക്കുകയാണെങ്കില്‍ ഞാന്‍ സമ്മതിക്കാമെന്നും സിബിന്‍ പറയുന്നു.


Click it and Unblock the Notifications











