ജാസ്മിനെ തല്ലിയത് എന്തിനായിരുന്നു! ബിഗ് ബോസില്‍ നിന്നും വൈറലായ സംഭവത്തെ കുറിച്ച് നടി യമുന റാണി

ബിഗ് ബോസ് മലയാളം സീസണ്‍ സിക്‌സ് അവസാനിച്ചിരിക്കുകയാണ്. വലിയ ജനപ്രീതി നേടി ജിന്റോ ആണ് ഇത്തവണ ടൈറ്റില്‍ വിന്നര്‍ ആയത്. അവിടെയും ഏറ്റവും കൂടുതല്‍ പേര്‍ വിജയിക്കണമെന്ന് ആഗ്രഹിച്ചതില്‍ ഒരാള്‍ ജാസ്മിന്‍ ആണ്. ഈ സീസണിലെ ഏറ്റവും കൂടുതല്‍ കണ്ടന്റുകള്‍ ജാസ്മിന്റെ പേരിലായിരുന്നു.

അതില്‍ പ്രധാനമായും ഗബ്രിയുമായിട്ടുള്ള ജാസ്മിന്റെ സൗഹൃദമായിരുന്നു പുറത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. ഇരുവരുടെയും കൂട്ടുകെട്ട് തുടക്കം മുതല്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി. ജാസ്മിന്റെ വിവാഹമുറിപ്പിച്ചിരുന്ന ആളടക്കം പ്രതികരണവുമായി വന്നതോടെ ഈ വിഷയം വിവാദങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു.

yamuna

ഇതിനിടെ പുറത്തായ മത്സരാര്‍ത്ഥികള്‍ വീടിനകത്തേക്ക് പ്രവേശിച്ചതും ഗബ്രിയും ജാസ്മിനും വീണ്ടും കൂടി ചേര്‍ന്നതുമൊക്കെ വാര്‍ത്തകളായി. പുറത്തു നടക്കുന്ന സംഭവങ്ങള്‍ കൃത്യമായി അറിഞ്ഞിട്ടും പഴയ രീതിയില്‍ ജാസ്മിനുമായി സൗഹൃദം കാണിച്ച ഗബ്രിക്കും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ലഭിച്ചിരുന്നു.

ഇതിനിടെ പരസ്പരം കെട്ടിപ്പിടിച്ച് സ്‌നേഹം പങ്കുവെച്ചിരുന്ന ജാസ്മിനെയും ഗബ്രിയേയും തട്ടിമാറ്റിയ നടി യമുന റാണിയുടെ വീഡിയോ വൈറലായിരുന്നു. ശരിക്കും അന്ന് അവിടെ നടന്നത് എന്താണ് എന്നതിനെപ്പറ്റി പുറത്തിറങ്ങിയതിനു ശേഷം വെളിപ്പെടുത്തിയിരിക്കുകയാണ് യമുന. മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ സംസാരിക്കുകയായിരുന്നു നടി.

'ബിഗ് ബോസ് ഒരു മാജിക് പ്ലേസ് ആണെന്നാണ് യമുന പറയുന്നത്. പുറത്ത് നിന്ന് പറയുന്നത് പോലെയല്ല. പോവണം പോവണമെന്ന് പറഞ്ഞാലും നമ്മളെ പിടിച്ച് വലിക്കുന്നൊരു കാന്തവലയം അതിനകത്തുണ്ട്. തിരിച്ചു കയറിയപ്പോഴും നമ്മുടെ സ്വന്തം വീട്ടിലേക്ക് ചെന്നത് പോലെ ഉള്ള ഫീലാണ്.

ആ വീട്ടില്‍ നിന്ന് പോകുന്നതിനെപ്പറ്റി പറഞ്ഞ് ജാന്‍മണി വിഷമിച്ചിരുന്നു. കാരണം ആ വീടുമായി ഏറ്റവും അധികം അറ്റാച്ച്‌മെന്റ് ആയിട്ടുള്ളത് ജാന്‍മണി ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതില്‍ നിന്ന് പുറത്ത് കടക്കാന്‍ അവര്‍ക്ക് കുറച്ച് സമയം വേണ്ടിവരുമെന്നാണ് നടി പറയുന്നത്.'

jasmine-

മാത്രമല്ല ആദ്യം കയറിയതിനേക്കാള്‍ സഹമത്സരാര്‍ത്ഥികളായ എല്ലാവരുമായി കൂടുതല്‍ അറ്റാച്ച്‌മെന്റ് തോന്നിയത് രണ്ടാമത് ചെന്നപ്പോഴാണ്. ആദ്യം എല്ലാവരും ഒരു ഗെയിം സ്പിരിറ്റില്‍ ആണ് കണ്ടത്. വീട്ടില്‍ കയറിയ ആദ്യ ദിവസം തന്നെ എല്ലാവരും ഗ്രൂപ്പ് തിരിഞ്ഞ് ഗെയിമിലേക്ക് തിരിഞ്ഞു. പിന്നീട് പുറത്തിറങ്ങി കണ്ടപ്പോഴാണ് എല്ലാരുമായി കുറച്ച് കൂടി അടുത്തിടപഴകി സംസാരിക്കാമെന്ന് തോന്നിയത്. ഇപ്പോള്‍ എല്ലാവരും സ്വന്തം പിള്ളേരെ പോലെയാണെന്ന് യമുന പറയുന്നു.

ഇതിനിടെ യമുന ജാസ്മിനെ തല്ലുന്നതായിട്ട് ഒരു വീഡിയോ വൈറലായിരുന്നു. അത് തമാശയ്ക്ക് ചെയ്തതാണെന്നാണ് നടി പറയുന്നത്. സീരിയസായി അതില്‍ ഒന്നുമില്ലായിരുന്നു. അവരെല്ലാവരും എനിക്കെന്റെ മക്കളെ പോലെയാണ്. അങ്ങനെയാണ് നെഞ്ചില്‍ കയറ്റിയിരിക്കുന്നതും. വൈറലായ വീഡിയോയിലുള്ളത് അതൊരു ഫണ്‍ മോമെന്റ്‌റ് മാത്രമായിരുന്നു. അല്ലാതെ മറ്റൊന്നും അതില്‍ കാണേണ്ടതില്ല.

നമ്മുടെയൊക്കെ വീട്ടില്‍ പിള്ളേര് തമാശ കളിക്കുമ്പോള്‍ അവരുടെ പിന്നില്‍ നിന്നും തട്ടി കൊടുക്കാറില്ലേ. അത്രയേ അന്ന് താനും ചെയ്തിട്ടുള്ളു. പുറത്തുനിന്ന് കാണുന്നതു പോലെ ഒന്നുമല്ല ഈ ഷോ എന്ന് വീണ്ടും ഉറപ്പിച്ചു പറയുകയാണ് യമുന. അത് വലിയൊരു യാത്രയാണെന്നും ഒത്തിരി കടമ്പകളുണ്ട്. അതെല്ലാം കടന്നു വേണം ഫൈനലിലേക്ക് എത്താനെന്നും' നടി കൂട്ടിച്ചേര്‍ത്തു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X