'സൈബർ ബുള്ളിയിങ് അനുഭവിച്ചിട്ടുള്ള ആര്യ ചേച്ചി തന്നെ എന്നെ അതിനായി ഇട്ട് കൊടുത്തു, തെറ്റുകൾ പറ്റിയിട്ടുണ്ട്'

ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരിച്ചവരിൽ ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിങ് അനുഭവിച്ചിട്ടുള്ള മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ. ഹൗസിലായിരുന്നപ്പോൾ വൈൽഡ് കാർഡ് മത്സരാർത്ഥി സിബിനുമായി ജാസ്മിനുണ്ടായ വഴക്കുകൾ വലിയ രീതിയിൽ പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. പുറത്തിറങ്ങിയശേഷം ബിബി ഷോ പോകുന്നത് പോലും ജാസ്മിന് അനുകൂലമായിട്ടാണെന്ന് സിബിൻ പറയുകയും ചെയ്തിരുന്നു. അതെല്ലാം വലിയ വിവാദങ്ങൾക്ക് വഴിവെച്ചതുമാണ്.

എന്നാൽ അതിനുശേഷം ജാസ്മിന്റെ മാതാപിതാക്കളുമായി സിബിനും മുൻ ബി​ഗ് ബോസ് താരം ആര്യ ബഡായിയും സംസാരിക്കുകയും സെൽഫികൾ പകർത്തുകയും ചെയ്തിരുന്നു. ആ കൂടിക്കാഴ്ചക്കിടയിൽ ജാസ്മിന്റെ മാതാപിതാക്കൾ പറഞ്ഞ ചില കാര്യങ്ങൾ സിബിനും ആര്യയും സോഷ്യൽമീഡിയ വഴി വെളിപ്പെടുത്തിയിരുന്നു. അതോടെ ജാസ്മിന്റെ കുടുംബവുമായുള്ള സിബിന്റെയും ആര്യയുടെയും ബന്ധത്തിൽ വിള്ളൽ വീണു. തനിക്കൊപ്പം മത്സരിച്ച എല്ലാവരുമായും ജാസ്മിൻ പുറത്തിറങ്ങിയശേഷം സൗഹൃദം പുലർത്തുന്നുണ്ട്.

Jasmin Jaffar Arya Badai

എന്നാൽ സിബിനോട് മാത്രം സൗഹൃദം കൂടാൻ താൽപര്യമില്ലെന്നാണ് ജാസ്മിന്റെ പക്ഷം. മറ്റുള്ളവർക്കൊപ്പം ചേർന്ന് സിബിനും ആര്യയും തന്നേയും കുടുംബത്തേയും സൈബർ ബുള്ളിയിങിന് ഇട്ട് കൊടുത്തുവെന്നാണ് സൈന സൗത്ത് പ്ലസിന് നൽകിയ പുതിയ അഭിമുഖത്തിൽ ജാസ്മിൻ പറഞ്ഞത്. സൈബർ ബുള്ളിയിങ് അനുഭവിച്ചിട്ടുള്ള ആര്യ തന്നെ തന്നേയും കുടുംബത്തേയും അതിനായി ഇട്ട് കൊടുത്തത് വിഷമിപ്പിച്ചുവെന്നും ജാസ്മിൻ പറയുന്നു.

ജാസ്മിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... എന്താണ് സിബിന്റെ പ്രശ്നം. ഈ പുള്ളിയുടെ കൂടെ കൂടിയും ചിലർ എനിക്ക് എതിരെ തിരിഞ്ഞിരുന്നു. അതുപോലെ ആര്യ ചേച്ചിയുടെ ഒരു വീഡിയോ ഞാൻ കണ്ടിരുന്നു. സീസൺ ആറ് ജാസ്മിൻ എന്ന കുട്ടിയാണ് ഷോൾഡറിൽ വഹിച്ച് കൊണ്ടുപോയത് എന്നൊക്കെ.

അതിന് മുമ്പ് ചേച്ചിയുടെ ചില ക്ലിക്ക് ബൈറ്റ്സുകൾ ഞാൻ കണ്ടിരുന്നു. എന്റെ അത്തയുടെ വോയ്സ് ആളുകളെ കേൾപ്പിക്കുന്ന വീഡിയോയുമെല്ലാം ഞാൻ കണ്ടിരുന്നു. എനിക്ക് ആര്യ ചേച്ചിയെ ഭയങ്കര ഇഷ്ടമായിരുന്നു. ചേച്ചിയുടെ സീസൺ മുതൽ ഇഷ്ടമാണ്. പുള്ളിക്കാരി വളരെ ബോൾഡായിട്ടാണല്ലോ സംസാരിച്ചിരുന്നതൊക്കെ. അതുപോലെ ഹൗസിൽ നിന്നും ഇറങ്ങിയശേഷം ചേച്ചിക്ക് ഒരുപാട് സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്നല്ലോ.

അതുപോലെ പുള്ളിക്കാരിയുടെ എല്ലാ ഇന്റർവ്യൂസും ഞാൻ കാണാറുണ്ടായിരുന്നു. സൈബർ ബുള്ളിയിങ് അനുഭവിച്ച ഒരാളാണ് എന്നെ അതിനായി ഇട്ട് കൊടുത്തത്. അതാണ് എനിക്ക് വിഷമമായത്. അതുപോലെ ആര്യ ചേച്ചി തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട് പുള്ളിക്കാരിയുടെ പാസ്റ്റ് റിലേഷൻഷിപ്പിൽ തെറ്റ് പറ്റി പോയിട്ടുണ്ടെന്ന്.

Jasmin Jaffar Arya Badai

അതുപോലെ ഒരു മനുഷ്യസ്ത്രീയാണ് ഞാനും. എനിക്കും തെറ്റുകൾ പറ്റിപോയിട്ടുണ്ട്. ഇവർ ഇങ്ങനെ അത്തയുടെ വോയ്സ് ക്ലിപ്പ് അടക്കം പുറത്തുവിട്ടപ്പോൾ എനിക്ക് തോന്നി ഇതൊക്കെ ചെയ്യുമ്പോൾ ഇവർക്കൊന്നും തോന്നുന്നില്ലേയെന്ന്. അവർ അനുഭവിച്ച കാര്യത്തിലേക്ക് എന്നേക്കൂടി ഇട്ട് കൊടുത്തത് കണ്ടപ്പോൾ എനിക്ക് അവരോടുണ്ടായിരുന്ന സ്നേഹവും, റെസ്പെക്ടും എല്ലാം നശിച്ചു. ഞാനാണെങ്കിൽ ചെയ്യില്ല.

സിബിൻ പല ഇന്റർവ്യൂവിലും പോയിരുന്ന് എന്നെ കുറിച്ച് പറഞ്ഞത് ഞാൻ കേട്ടു. സിബിനോട് മാത്രമാണ് എനിക്ക് ഒട്ടും താൽപര്യമില്ലാത്തത്. ഇത്രയൊക്കെ ചെയ്തിട്ടും കഴിഞ്ഞ ദിവസം രസ്മിനോട് സിബിൻ എന്റെ നമ്പർ ചോദിച്ചു. നാണമുണ്ടോ ഇത് ചോദിക്കാൻ. എന്റെ വീട്ടുകാരോട് സോറി പറഞ്ഞ് സംസാരിച്ചതുകൊണ്ടാണ് അവർ അന്ന് സിബിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

എന്നിട്ടും അവരെ വലിച്ച് കീറാൻ ഇട്ട് കൊടുത്തു. എന്നെ കുറിച്ച് എന്തൊക്കെ തോന്നിവാസം പറയാൻ കഴിയുമോ അതൊക്കെ സിബിൻ പറഞ്ഞ് കഴിഞ്ഞു എന്നാണ് തനിക്ക് സിബിനിൽ നിന്നും ആര്യയിൽ നിന്നും ഉണ്ടായ അനുഭവം പങ്കിട്ട് ജാസ്മിൻ ജാഫർ പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X