'സിബിൻ പറഞ്ഞത് ശുദ്ധ തെമ്മാടിത്തരവും നുണയും, പുള്ളിയാര് മന്മ​ദനോ?, പുള്ളി അസൂയ കൊണ്ടാണ് ഇതൊക്കെ പറഞ്ഞത്'

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ ഏറ്റവും മികച്ച വൈൽഡ് കാർഡുകളിൽ ഒന്നായാണ് ബിബി പ്രേക്ഷകർ സിബിൻ ബെഞ്ചമിനെ കണ്ടത്. ഹൗസിലേക്ക് കയറിയ ആറ് വൈൽഡ് കാർഡുകളിൽ ഹൗസിൽ നിന്ന അത്രയും ദിവസം മനോഹരമായി ​ഗെയിം കളിച്ചതും സിബിൻ മാത്രമായിരുന്നു. എന്നാൽ ജാസ്മിനുമായുള്ള തർക്കത്തിനിടെ അശ്ലീല ചേഷ്ട കാണിച്ചതിന് അവതാരകൻ മോഹൻലാൽ സിബിനെ രൂക്ഷമായി ശകാരിച്ചിരുന്നു. അതിനുശേഷം തളർന്ന് പോയ സിബിൻ പിന്നെ ​ഗെയിം കളിക്കാൻ നിൽക്കാതെ ഹൗസിന് പുറത്തേക്ക് തന്നെ ഇറക്കി വിടണമെന്ന് പറഞ്ഞ് ബഹളം വെക്കുകയാണ് ചെയ്തത്.

അവസാനം ബി​ഗ് ബോസ് ടീം സിബിനെ ഷോയിൽ നിന്നും പറഞ്ഞ് വിടുകയായിരുന്നു. ഹൗസിൽ തുടർന്നിരുന്നുവെങ്കിൽ വലിയൊരു ഫാൻ ബേസ് ഉണ്ടാക്കാൻ സിബിന് കഴിയുമായിരുന്നു. മത്സരത്തിൽ നിന്നും പുറത്ത് വന്നശേഷം ​ഗുരുതരമായ ആരോപണങ്ങളാണ് ഷോയെ കുറിച്ച് സിബിൻ ഉയർത്തിയത്.

Jasmin Jaffar sibin

ഹൗസിൽ വെച്ച് തനിക്ക് തന്ന മരുന്നകളെ കുറിച്ച് അടക്കം ചില വെളിപ്പെടുത്തലുകൾ സിബിൻ നടത്തിയിരുന്നു. മാത്രമല്ല ജാസ്മിനെ ബി​ഗ് ബോസ് ഫേവർ ചെയ്യുന്നതായും സിബിൻ ആരോപിച്ചിരുന്നു. ഇപ്പോഴിതാ സിബിൻ തന്നെ കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് ജാസ്മിൻ. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജാസ്മിൻ.

സിബിന്റെ പേര് പോലും പറയാൻ ആ​ഗ്രഹിക്കുന്നില്ലെന്നും നേരിൽ കണ്ടാൽ ഒരു ഹായ് പോലും പറയണമെന്ന് ആ​ഗ്രഹമില്ലെന്നും ജാസ്മിൻ പറയുന്നു. താരത്തിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... സിബിനുമായി ബന്ധപ്പെട്ടുള്ള കുറച്ച് കാര്യങ്ങൾ മാത്രമാണ് ഞാൻ അറിഞ്ഞത്. എന്നെ ബി​ഗ് ബോസ് ഫേവർ ചെയ്യുന്നുണ്ട്. പുള്ളിയെ ബി​ഗ് ബോസ് ഇറക്കിവിട്ടു എന്നൊക്കെ പറയുന്നത് കേട്ടു.

അതൊക്കെ ശുദ്ധ തെമ്മാടിത്തരവും നുണയുമാണ്. നാളെ ഇനി ഇതിന്റെ പേരിൽ‌ വീഡിയോ ചെയ്താലും എനിക്ക് ഒന്നുമില്ല. ഇനി എന്നെ ചെയ്യാനായി ഒന്നും ബാലൻസില്ല. എനിക്ക് ഇനി ഒന്നും നഷ്ടപ്പെടാനില്ല. അതുപോലെ എനിക്ക് മാത്രമല്ല ആ വീട്ടിലുള്ള എല്ലാവർക്കും ലെറ്റർ വരാറുണ്ട്. അതിൽ എഴുതിയിരിക്കുന്നത് പുറത്തുള്ള കാര്യങ്ങളല്ല.

മരുന്ന്, വസ്ത്രം, ഫുഡ് എന്നിവയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ്. എല്ലാം ബി​ഗ് ബോസ് ടീം മൈക്കിൽ അനൗൺസ് ചെയ്യില്ല. എല്ലാവർക്കും ഇത്തരത്തിൽ ലെറ്റർ വരാറുണ്ട്. ഒരു പ്രാവശ്യം അത്തരത്തിൽ ലെറ്റർ വന്നപ്പോൾ ഞാൻ അത് മടക്കി മൈക്കിൽ വെച്ചു. അതിന്റെ കാരണം എന്താണെന്ന് എനിക്ക് തന്നെ അറിയില്ല. അതുപോലെ ജാസ്മിന് ലെറ്റർ വന്നൂവെന്ന തരത്തിൽ മാറ്റി പറയുന്നത് എന്തിനാണെന്ന് അറിയില്ല.

Jasmin Jaffar sibin

സിബിനാണ് ഹൗസിൽ പോകണമെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കിയത്. സിബിൻ ലാലേട്ടൻ വഴക്ക് പറഞ്ഞശേഷം വലിയ സങ്കടത്തിലായിരുന്നു. അങ്ങനെയാണെങ്കിൽ ഞാനൊക്കെ എന്നേ പുറത്ത് പോകേണ്ടയാളാണ്. പുള്ളി ലിവിങ് റൂമിൽ പോലും ആ സമയത്ത് വന്നിരിക്കാറില്ലായിരുന്നു. പുള്ളിയുടെ ആവശ്യപ്രകാരമാണ് ബി​ഗ് ബോസ് അദ്ദേഹ​ത്തെ ഇറക്കി വിട്ടത്.

അതുപോലെ എനിക്ക് എതിരെ ​ഗെയിം കളിച്ചവരാണ് ഹൗസിൽ നിന്നിട്ടുള്ളത്. അത്തരത്തിൽ ഒന്ന് ഉള്ളപ്പോഴാണ് എനിക്ക് എതിരെ ​ഗെയിം കളിക്കരുതെന്ന് ബി​ഗ് ബോസ് നിർദേശിച്ചുവെന്ന് സിബിൻ പറയുന്നത്. പുള്ളിയോട് എന്നെ പ്രണയിക്കാൻ പറഞ്ഞുവെന്നും പറയുന്നത് കേട്ടു. അതിന് പുള്ളിയാര് മന്മ​ദനോ?. പുള്ളിയുടെ അസൂയ കൊണ്ടാണ് ഇതൊക്കെ പറഞ്ഞത് എന്നെ ഞാൻ പറയത്തുള്ളു. ദുഷിപ്പ് പറയാതെ ഇരിക്കാമല്ലോ.

എന്റെ പഴയ ചരിത്രങ്ങൾ... എൻ്റെ പത്താം ക്ലാസ്സിലെ പ്രണയം വരെ ചികഞ്ഞു പോയി. ഈ ലോകത്ത് റിലേഷൻഷിപ്പ് ഇല്ലാത്തവരുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതുപോലെ റിലേഷൻഷിപ്പിലാകുന്നതും ബ്രേക്കപ്പാക്കുന്നതുമെല്ലാം വളരെ നോർമലായി ഇന്നത്തെ കാലത്ത് നടക്കുന്ന ഒന്നാണ്. സാഹചര്യം കൊണ്ടാണ് ബ്രേക്കപ്പുണ്ടാകുന്നത്.

ഈ വ്യക്തി ഞാനുമായി മുമ്പ് റിലേഷൻഷിപ്പുണ്ടായിരുന്നവരെ എല്ലാം വിളിച്ച് അവരേയും ഇതിലേക്ക് വലിച്ചിട്ടു. എന്നിട്ട് എന്റെ ജീവചരിത്രം എടുക്കാൻ നടക്കുകയാണ് എന്നാണ് സിബിൻ തന്നെ കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ പ്രതികരിച്ച് ജാസ്മിൻ പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X