കമ്മിറ്റഡ് ആയിട്ടാണോ വേറൊരുത്തന് ഉമ്മ കൊടുത്തും കെട്ടിപ്പിടിച്ചും നടന്നത്! പങ്കാളിയെ പോലെ സുഹൃത്തും?
മലയാളം ബിഗ് ബോസിന്റെ ഒന്നാം സീസണില്‍ മത്സരിച്ച പേളി മാണിയും ശ്രീനിഷ് അരവിന്ദും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. ഇരുവരുടെയും പ്രണയം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. അവസാനം വരെ താരങ്ങള്‍ അതിനകത്ത് തുടര്‍ന്നതും ഈ പ്രണയത്തിലൂടെയാണ്. എന്നാല്‍ പിന്നീട് വന്ന സീസണുകളിലും ഇതേ രീതി പിന്തുടരാന്‍ പലരും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഏറ്റവുമൊടുവില്‍ ജാസ്മിന്‍ ജാഫറും ഗബ്രിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് കഥകള്‍ പ്രചരിക്കുന്നത്. ഇരുവരും ആദ്യ ദിവസം തന്നെ പ്രണയത്തിലായ രീതിയില്‍ കെട്ടിപ്പിടിച്ച് ഇരുന്നതും ഉമ്മ കൊടുത്തതുമൊക്കെ വലിയ രീതിയിലാണ് വിമര്‍ശിക്കപ്പെട്ടത്. ഒടുവില്‍ ജാസ്മിന്റെ വീട്ടുകാര്‍ തന്നെ വിളിച്ച് മുന്നറിയിപ്പ് കൊടുത്തിരിക്കുകയാണ്. ഇതിനെ ചുറ്റിപ്പറ്റി ഉണ്ടായ പ്രശ്‌നങ്ങള്‍ ചൂണ്ടി കാണിച്ച് ചില എഴുത്തുകളും പുറത്ത് വന്നു.

ജാസ്മിന്‍ കമ്മിറ്റഡ് ആയിട്ടാണോ വേറൊരുത്തന് ഉമ്മ കൊടുക്കാനും കെട്ടിപ്പിടിക്കാനുമൊക്കെ നടക്കുന്നത്. ജീവിതപങ്കാളിയ്ക്ക് നമ്മളോട് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ സുഹൃത്തിനും ചെയ്യാമെങ്കില്‍ ഈ രണ്ട് പേരും തമ്മിലുള്ള വ്യത്യാസം എന്താണ്. ഫ്രണ്ട്ഷിപ്പ് ആണെങ്കിലും ഇത്രയും ഇന്റിമേറ്റ് ആയി ഇരിക്കേണ്ട ആവശ്യമില്ല. സെല്‍ഫ് റെസ്‌പെക്ട് വേണം. എത്ര സുഹൃത്താണെങ്കിലും ഒരു കൈയ്യകലത്തില്‍ ഇരുത്തണമെന്നാണ് ചിലര്‍ ജാസ്മിനോട് പറയുന്നത്.
ഈ പോസ്റ്റ് വൈറലായതോടെ ഇതിലൊരു വിശദീകരണം നല്‍കി കൊണ്ട് ജാസ്മിന്റെ ആരാധകരും എത്തിയിരിക്കുകയണ്. 'അതൊക്കെ അവരുടെ ഫ്രീഡം ആണ്. അവര്‍ക്ക് രണ്ടാള്‍ക്കും ഓക്കെ ആണെങ്കില്‍ ബാക്കി ആര്‍ക്കാണ് പ്രശ്നം. ഗബ്രി-ജാസ്മിന്‍ ഇഷ്യൂ ഞാന്‍ പ്രശ്‌നമാക്കിയത് ബിഗ് ബോസ് പോലെയൊരു പബ്ലിക് പ്ലാറ്റഫോംമില്‍ വന്നിട്ട്, അവര്‍ ഗെയിം കളിക്കാതെ ഇങ്ങനെ മാത്രം ചെയ്തുകൊണ്ട് ഇരിക്കുന്നത് കൊണ്ടാണ്.
നേരെ മറിച്ചു, അവരുടെ വ്യക്തി ജീവിതത്തില്‍ അവര്‍ തമ്മില്‍ എന്ത് അടുപ്പം ആണേലും അതിനോട് എനിക്ക് റെസ്പെക്ട് മാത്രം. ഏക പുരുഷ വൃതവും ഏക പത്‌നി വൃതവും ഒക്കെ കടന്നുപോയി. നമ്മളെ മനസിലാക്കാന്‍ പറ്റുന്ന ഒരാളോട് സ്‌നേഹം തോന്നാം. പ്രണയം തോന്നാം, കാമം തോന്നാം. അതൊക്കെ രണ്ടു വ്യക്തികളില്‍ മാത്രം നില്‍ക്കുന്ന കാര്യമാണ്.

അവിഹിത ബന്ധങ്ങളുടെ പേരില്‍ പങ്കാളികളെയും കുട്ടികളെയുമൊക്കെ വിഷം കൊടുത്ത് കൊല്ലാന്‍ പോകുന്നതിലൊക്കെയാണ് പ്രശ്‌നം. ആര്‍ക്കും ഒരു ബുദ്ധിമുട്ട് ഇല്ലാതെ രണ്ടു പേര്‍ക്ക് സ്‌നേഹിച്ചു മുന്നോട്ട് പോകാന്‍ സാധിക്കുമെങ്കില്‍ അതില്‍ എനിക്കൊരു പ്രശ്നം കാണുന്നില്ല.
മലയാള ഭാഷയില്‍ നിന്നും അവിഹിതം എന്ന വാക്ക് തന്നെ ഒഴിവാക്കണം. വിഹിതം അഥവാ റേഷന്‍ എന്നതിന്റെ വിപരീതമാണ് അവിഹിതം. സ്‌നേഹവും കാമവും ഒന്നും റേഷന്‍ പോലെ കൊടുക്കേണ്ട ഒന്നല്ല. താലി കെട്ടി എന്നൊറ്റ കാരണം കൊണ്ട്, മനസിലെ സ്വപ്നങ്ങളും മോഹങ്ങളും ഒക്കെ മറച്ചു വെച്ചു ജീവിക്കുന്ന സ്ത്രീകള്‍ ഉണ്ട്.
മോറാലിറ്റി എത്തിക്‌സ് ഒക്കെ നല്ലത് തന്നെയാണ്. പക്ഷെ, ജീവിതം ഒന്നേ ഉള്ളു. സ്വപ്നം കാണാനും ജീവിക്കാനും വേറെ അവസരം കിട്ടില്ല. രണ്ടു വ്യക്തികള്‍ തമ്മില്‍ സ്‌നേഹം കൊണ്ടും വിശ്വാസം കൊണ്ടും രൂപപ്പെടുന്നതാണ് ഇവയൊക്കെ. അവര്‍ വിവാഹിതര്‍ ആണേലും അല്ലേലും സിംഗിള്‍ ആണേലും ഡിവോഴ്‌സ്ഡ് ആണേലും കുട്ടികള്‍ ഉണ്ടേലും ഇല്ലേലും, രണ്ട് മനുഷ്യര്‍ക്ക് തമ്മില്‍ അടുപ്പം ഉണ്ടെങ്കില്‍ അവര്‍ സ്‌നേഹിക്കട്ടെ...' എന്നാണ് ചിലര്‍ ജാസ്മിന്‍-ഗബ്രി റിലേഷന്‍ഷിപ്പിനെ അനുകൂലിച്ച് പറയുന്നത്.


Click it and Unblock the Notifications