'ജിന്റോ എന്ന ഇരട്ടത്താപ്പുകാരനെ തുറന്ന് കാട്ടി ജാസ്മിന്‍, ഉത്തരമില്ലാതെ പിരിവെട്ടി മൂലക്കിരുന്നു'

ബിഗ് അവസാനിക്കാന്‍ ഇനി വളരെ കുറച്ച് ദിവസം മാത്രമേ ബാക്കിയുള്ളു. അവസാനത്തെ ടോപ്പ് ഫൈവില്‍ എത്തുന്ന മത്സരാര്‍ത്ഥികള്‍ ആരൊക്കെയാകും എന്ന് പ്രേക്ഷകരും ആകാംക്ഷാഭരിതരായി കാത്തിരിക്കുകയാണ്. വളരെ ശക്തരായ മത്സരാര്‍ത്ഥികളാണ് ജിന്റോയും ജാസ്മിനും ഉറപ്പായും ടോപ്പ് ഫൈവില്‍ എത്തും എന്ന് തന്നെയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

അഭിഷേക്, റിഷി തുടങ്ങിയവര്‍ക്കും പ്രതീക്ഷ പ്രവചിക്കുന്നുണ്ട്. ജാസ്മിനും ജിന്റോയും തുടക്കം മുതല്‍ തന്നെ ശക്തമായ മത്സരാര്‍ത്ഥികളായി ബിഗ് ബോസില്‍ നിന്നവരാണ്. ഒരു പരിധിവരെ ഇരുവര്‍ക്കുമെതിരെ വന്ന നെഗറ്റീവ് കമന്റുകളും സമാനമായ രീതിയിലാണ് പോയത്. വൃത്തിയായിരുന്നു ജാസ്മിനെതിരെ ഉയര്‍ന്ന ഏറ്റവും വലിയ ആരോപണം. ചായ എടുക്കുമ്പോള്‍ തുമ്മിയതും ടിഷ്യൂ പലയിടങ്ങളിലായി ഇടുന്നതും തുടങ്ങി ചെരിപ്പിടാതെ നടക്കുന്നത് വരെ ജാസ്മിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നത്.

JINTO

സമാനമായ രീതിയില്‍ ജിന്റോ കുപ്പി ബാത്ത് റൂമില്‍ കൊണ്ടു വെച്ചതും ബാത്ത് റൂമില്‍ വെക്കുന്ന ചൂല്‍ എടുത്ത് അടുക്കളയിലെ ടേബിള്‍ ടോപ്പില്‍ കൊണ്ടു വെച്ചതും മാവ് കുഴയ്ക്കുമ്പോള്‍ ഉപ്പ് നോക്കാന്‍ കുഴച്ചുകൊണ്ടിരുന്ന കൈ എടുത്ത് നക്കുന്നതും അതേ കൈ വീണ്ടും മാവില്‍ തന്നെ ഇട്ടതും എല്ലാം ജിന്റോയ്‌ക്കെതിരെ നെഗറ്റീവായി വന്നു.

അതേസമയം ജാസ്മിനും ജിന്റോയ്ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഒന്ന് സംസാരിക്കുമ്പോള്‍ വായില്‍ നിന്ന് വരുന്ന മോശം വാക്കുകളാണ്.ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുമ്പോഴും ഉപയോഗിക്കുന്നത് വളരെ മോശം വാക്കുകളാണ്. ഇത്രയും നെഗറ്റീവ് ഹേറ്റ് ക്യാംപയിനുകളൊക്കെ വരുമ്പോഴും ജിന്റോയ്ക്കും ജാസ്മിനും വലിയ പിന്തുണ പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നുണ്ട്.

ഇത് മാത്രമല്ല, ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ജിന്റോയും ജാസ്മിനും കഴിഞ്ഞ ദിവസം ഉണ്ടായ തര്‍ക്കമാണ്. ആ തര്‍ക്കവും ഗബ്രിയുടെ പേരിലാണ് തുടങ്ങിയത്. ഗബ്രിയെ മിസ് ചെയ്യുന്നുണ്ടെന്ന് ജാസ്മിന്‍ പറഞ്ഞപ്പോള്‍ നീ ഇപ്പോള്‍ മര്യാദക്ക് നില്‍ക്കുന്നുണ്ട് വെറുതേ മറ്റു കാര്യങ്ങള്‍ പറഞ്ഞ് വളച്ചൊടിച്ച് വരണ്ട എന്നാണ് ജിന്റോ പറഞ്ഞത്.

ഇത് വലിയ രീതിയില്‍ ചര്‍ച്ചയായി. അത് മാത്രമല്ല, പലപ്പോഴും ജിന്റോ പലതും മാറ്റി മാറ്റി പറയുന്നതും പ്രേക്ഷകര്‍ പ്രശ്‌നമാക്കുന്നുണ്ട്. കാണാന്‍ കണ്ണട വേണം എന്ന് പറയുകയും കണ്ണട വന്നപ്പോള്‍ പലരെയും ഇപ്പോഴാണ് താന്‍ കാണുന്നത് എന്ന് പറയുന്നതും ചര്‍ച്ചയായിരുന്നു. കാരണം ഇതേ ജിന്റോ മോഹന്‍ലാലിനോട് പറഞ്ഞത് തനിക്ക് കണ്ണിന് വായിക്കാനുള്ള ബുദ്ധിമുട്ടേ ഉള്ളു എന്നാണ്.

അതേസമയം ജിന്റോയേക്കാള്‍ ക്വാളിറ്റി തനിക്കുണ്ടെന്നാണ് കഴിഞ്ഞ ദിവസത്തെ തര്‍ക്കത്തിനിടയില്‍ ജാസ്മിന്‍ പറഞ്ഞത്. ജിന്റോ പറയുന്നത് പോലെ കള്ളം ഒന്നും പറയാറില്ലെന്നും ജാസ്മിന്‍ പറഞ്ഞു. ജിന്റോ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട് താന്‍ ചെറിയ കള്ളം പറയാറുണ്ടെന്ന്. എന്നാല്‍ ജിന്റോയുടെയും ജാസ്മിന്റെയും ഈ ക്വാളിറ്റി ചര്‍ച്ച ചെയ്യുന്ന ഒരു പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.

'ആദ്യ ദിവസം മുതല്‍ ജാസ്മിന് ഒറ്റ സ്വഭാവം മാത്രമേയുള്ളൂ അല്ലാതെ ജിന്റോയെപ്പോലെ കളം മാറ്റി ചവിട്ടുന്ന ആളല്ല', ജാസ്മിന്റെ മുന്നില്‍ വാക്കുകള്‍ കൊണ്ട് പിടിച്ച് നില്‍ക്കാന്‍ കഴിയാത്ത ആളാണ് ജിന്റോയെന്ന് വീണ്ടും തെളിഞ്ഞു. അയാളുടെ കാര്യത്തില്‍ സഹതാപം ഉണ്ട് ഒരു കണ്ടന്റും ഇല്ലാത്ത സമയത്ത് ചുമ്മാ ജാസ്മിനെ ചൊറിഞ്ഞ് നോക്കിയതാണ് ജാസ്മിന്‍ കയറി മാന്തി!, എന്നാണ് ഒരു പോസ്റ്റില്‍ പറയുന്നത്.

JINTO

ജിന്റോ എന്ന ഇരട്ടത്താപ്പ്കാരനെ ഒന്നു കൂടി തുറന്ന് കാട്ടി, അയാള്‍ ഇന്നേവരെ ചെയ്ത് കള്ളത്തരങ്ങള്‍ ഒന്നൊന്നായി ജാസ്മിന്‍ എണ്ണിപ്പറഞ്ഞു. ഉത്തരമില്ലാതെ തേഞ്ഞൊട്ടിയ ജിന്റോ 'ഞാന്‍ മണ്ടനാ ഞാന്‍ പൊട്ടനാ' തുടങ്ങിയ 'പച്ച മനസന്‍' സിംപതി വാക്കുകള്‍ എയറില്‍ നിന്ന് പറഞ്ഞ് കൊണ്ടേയിരുന്നു.

ജാസ്മിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ പിരിവെട്ടി മൂലക്കിരുന്നു, ഇരന്ന് വാങ്ങുക ശേഷം ഇരവാദം മുഴക്കുക പതിവ് രീതിയിലേക്ക് മൂക്കു കുത്തിയ ജിന്റോ എന്നാണ് പോസ്റ്റില്‍ പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X