'മുഖമെ മാറിയിട്ടുള്ളു... ആള് പഴയ വിന്റേജ് യൂത്തൻ തന്നെ... ഇതൊക്കെ ലാലേട്ടനെ പറ്റൂ'; മോഹൻലാലിന്റെ പ്രകടനം!

മലയാളികളുടെ ജീവിത രീതികളിൽ മോഹൻലാൽ എന്ന നടന്റെ സ്വാധീനം തുടങ്ങിയിട്ട് നാൽപ്പത്തിയേഴ് വർഷങ്ങളായി. ഇങ്ങനെ ഒരു സ്വാധീനം മറ്റൊരു നടനും മലയാളികളിൽ‌ ഉണ്ടാക്കിയിട്ടില്ല എന്നുള്ളത് സത്യമാണ്. മോഹൻലാൽ എന്ന നടൻ പകർന്നാടുന്ന കഥാപാത്രങ്ങളുടെ ശൈലി, നടത്തം, സംസാര രീതി, ചിരി, നാണം, കുട്ടിത്തം തുടങ്ങിയവ ഭൂരിപക്ഷം മലയാളികളും ഒരു കാലത്ത് തങ്ങളുടെ വ്യക്തിത്വത്തിന്റെ ഭാഗമാക്കാറുണ്ടായിരുന്നു. ഇന്നും അത് തുടർന്ന് പോകുന്നുമുണ്ട്. മോഹൻലാൽ എന്ന നടൻ പല തരത്തിലുള്ള കഥാപാത്രങ്ങളിലേക്ക് മാറുമ്പോളും തന്റേതായ വ്യക്തിത്വത്തിന്റെ അംശവും ചില മാനറിസവും എല്ലാത്തിലും അയാളെ പിൻ തുടരുന്നുണ്ട്.

അത് മലയാളികൾ സ്വീകരിക്കുകയും തങ്ങളുടെ ജീവിതത്തിൽ അറിഞ്ഞുകൊണ്ടും അല്ലാതെയും വ്യക്തിത്വത്തിന്റെ ഭാഗമാക്കുകയും ചെയ്തിട്ടുണ്ട്. 1980-90 കാലഘട്ടത്തിലെ തലമുറ ജീവിതം ആസ്വാദിച്ചത് മോഹൻലാൽ എന്ന വ്യക്തിയുടെ മാനറിസത്തിന്റെ പിൻബലത്തിലൂടെയാണ്. അത് അവരിൽ എത്തിയതിന്റെ കാരണം ആ നടനെ സ്നേഹിച്ചതിന്റെ തുടർച്ചയാണ്.

Bigg Boss  mohanlal

അവർക്ക് ചട്ടമ്പിത്തരം കാട്ടാനും കോമഡി അടിക്കാനും പെൺക്കുട്ടികളെ പ്രെപ്പോസ് ചെയ്യാനും എല്ലാം മോഹൻലാൽ മാനറിസമായിരുന്നു മാതൃക. പ്രായവും പ്രശസ്തിയും എത്ര കൂടിയാലും മനസിൽ എപ്പോഴും കുട്ടിത്തം സൂക്ഷിക്കുന്നു എന്നതാണ് മോഹൻലാലിന്റെ പ്രത്യേകത. ആ മുഖം വെള്ളിത്തിരയിൽ കാണുമ്പോൾ നമുക്ക് വാത്സല്യം തോന്നുന്നതിനും കാരണമിതാണ്. കുട്ടികളിൽ വരുന്ന മാനറിസങ്ങൾ മുതിർന്നവരിൽ വരുംമ്പോൾ എല്ലാവരിലും വന്നാൽ അത് നന്നാകില്ല.

എന്നാൽ മോഹൻലാൽ എന്ന നടന്റെ ചില മാനറിസങ്ങളിലെ മാജിക്‌ അതിലെ കുട്ടിത്തം തന്നെയാണ്. ഒരു കുട്ടിയുടെ കണ്ണിലെ നിഷ്കളങ്കതയും കൗതുകവും നിസ്സഹായതയും ലാലേട്ടന്റെ ചില കഥാപാത്രത്തിൽ കടന്നുവരാറുണ്ട്. മോഹൻലാൽ എന്ന നടനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിലെ ഒരു കുട്ടിത്തമാണെന്ന് അന്തരിച്ച നടി കൽപ്പനപോലും ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

ആ കുട്ടിത്തം തെളിഞ്ഞ് കാണുന്ന മോഹൻലാലിന്റെ പുതിയൊരു വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. ബി​ഗ് ബോസ് മലയാളം സീസൺ ആറിന്റെ കഴിഞ്ഞ ദിവസത്തെ വീക്കെന്റ് എപ്പിസോ‍ഡിൽ നിന്നുള്ളതാണ് വൈറൽ ദൃശ്യങ്ങൾ. സീസൺ ആറിൽ അവശേഷിക്കുന്ന പന്ത്രണ്ട് മത്സരാർത്ഥികൾക്ക് കഴിഞ്ഞ ദിവസത്തെ വീക്കെന്റ് എപ്പിസോ‍ഡിൽ ഒരു ഫൺ ​ഗെയിം കൊടുത്തിരുന്നു. നൽകിയിരിക്കുന്ന സിനിമാ പേരുകൾ അഭിനയിച്ച് കാണിച്ച് ​ഗ്രൂപ്പിലെ അം​ഗങ്ങളെ കൊണ്ട് പറയിപ്പിക്കുക എന്നതായിരുന്നു ​ഗെയിം. ​

ഗെയിം പുരോ​ഗമിക്കുന്നതിനിടയിൽ റിഷിയുടെ ഊഴമെത്തി. സുഖമോ ദേവി എന്ന സിനിമാ പേരാണ് റിഷിക്ക് അഭിനയിച്ച് കാണിക്കാൻ ലഭിച്ചത്. സുഖം എന്ന വാക്ക് ​ഗ്രൂപ്പ് അം​ഗങ്ങളെക്കൊണ്ട് പറയിപ്പിക്കാൻ റിഷി കാണിച്ച മാനറിസം ലാലേട്ടനെയും ഏറെ ചിരിപ്പിച്ചു. മാത്രമല്ല റിഷി ചെയ്തത് അതുപോലെ ലാലേട്ടൻ വേദിയിൽ അനുകരിക്കുകയും ചെയ്തു.

Bigg Boss  mohanlal

ലാലേട്ടൻ റിഷിയെ അനുകരിച്ചത് പ്രേക്ഷകർക്കും ബോധിച്ചു. മാനറിസം കാണിച്ച് നിഷ്കളങ്കമായി ചിരിക്കുന്ന മോഹൻലാലിന്റെ വീഡിയോ വൈറലാണ്. മുഖമെ മാറിയിട്ടുള്ളു... ആള് പഴയ വിന്റേജ് യൂത്തൻ തന്നെ... ഇതൊക്കെ ലാലേട്ടനെ പറ്റൂ...

ഇതൊക്കെ ചെറുത് ഇതിലും ഡോസ് കൂടിയത് മൂപ്പര് പണ്ടേക്ക് പണ്ടേ വിട്ടതാ, ആരെടാ പറഞ്ഞേ... പണ്ടത്തെ ലാലേട്ടൻ ഇപ്പോൾ ഇല്ലെന്ന്... ആ ലാലേട്ടൻ എവിടെയും പോയിട്ടില്ല, അഭിനയത്തിൻ്റെ ലാളിത്യം, ഈ വീഡിയോ പലവട്ടം റിപ്പീറ്റ് അടിച്ച് കണ്ടു എന്നിങ്ങനെ നീളുന്നു കമന്റുകൾ.

Read more about: bigg boss mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X