നോറയുടെ വായടപ്പിച്ച അന്‍സിബയുടെ പവര്‍ അതൊന്ന് വേറെയാണ്! ഏറ്റവും മികച്ച ഗെയിം രീതി ഇതാണെന്ന് പ്രേക്ഷകര്‍
നൂറ് ദിവസങ്ങളിലായി നടക്കുന്ന ബിഗ് ബോസ് ഷോയുടെ പകുതിയോളം ദിവസങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. ഗ്രാന്‍ഡ് ഫിനാലെയിലേക്കുള്ള ദിവസങ്ങളിലേക്ക് എത്തുകയാണ് ഷോ. ഇതോട് കൂടി മത്സരത്തിന്റെ ഗതി മാറിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ ശക്തനായ മത്സരാര്‍ത്ഥിയായിരുന്ന ഗബ്രി പുറത്തായതും, അതിനോടനുബന്ധിച്ച് വീടിനകത്ത് നടന്ന സംഭവങ്ങളുമാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്ക് കാരണം.
ഗസ്റ്റായി വന്ന രതീഷ് കൂടി പുറത്തായതോടെ നിലവില്‍ 15 മത്സരാര്‍ത്ഥികളാണ് വീടിനകത്ത് ഉള്ളത്. അവരില്‍ ആരാവും വിന്നര്‍ എന്നതിനെപ്പറ്റി പ്രവചനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇതിനൊപ്പം തന്നെ ബിഗ് ബോസ് ഷോയിലെ മികച്ച ഗെയിം രീതിയില്‍ പറ്റിയുള്ള അവലോകനവും നടക്കുന്നുണ്ട്.

ഈ സീസണിലെ മൈന്‍ഡ് ഗെയിമര്‍ എന്ന വിശേഷിപ്പിക്കുന്നു താരമാണ് അന്‍സിബ ഹസന്‍. മോഹന്‍ലാലിന്റെ ദൃശ്യത്തിലൂടെ ശ്രദ്ധേയയായ നടി ബിഗ് ബോസിലേക്ക് വന്നതോടെ കൂടുതല്‍ ജനപ്രീതി നേടി. തുടക്കത്തില്‍ അന്‍സിബയെ പലരും പരദൂഷണക്കാരി എന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ അധികം വൈകാതെ അന്‍സിബയ്ക്കും പവര്‍ കൂടി.
വീടിനകത്ത് ഋഷിയുമായിട്ടുള്ള കൂട്ടുകെട്ടും ഒച്ചപ്പാടും ബഹളങ്ങളുമില്ലാതെ കാര്യങ്ങള്‍ വിവേകത്തോടെ പറയുന്നതാണ് അന്‍സിബയുടെ രീതി. ഏത് പ്രശ്‌നത്തിലും അധികം ബഹളമുണ്ടാക്കാതെ ആവശ്യത്തിന് മാത്രം കാര്യങ്ങള്‍ പറഞ്ഞാണ് അന്‍സിബ തന്റെ മികവ് പുലര്‍ത്തുന്നത്. ഇതിനെപ്പറ്റി ആരാധകരുടെ അഭിപ്രായമിങ്ങനെയാണ്...
'നോറ-ജിന്റോ സിഗരറ്റ് വിഷയം അന്‍സിബ സോള്‍വ് ചെയ്ത രീതി നിങ്ങള്‍ ശ്രദ്ധിച്ച് കാണും എന്ന് വിചാരിക്കുന്നു. ജിന്റോയ്‌ക്കെതിരെ ചെയ്യാത്ത ഒരു കാര്യം ചെയ്തു എന്ന് വരുത്തി തീര്‍ക്കാന്‍ നോറ ശ്രമിച്ചപ്പോള്‍ വെറും ഒന്നോ രണ്ടോ ഡയലോഗ്‌സില്‍ നോറയുടെ വായടപ്പിച്ച അന്‍സിബയുടെ പവര്‍ അതൊന്ന് വേറെയാണ്.

ഒത്തിരി ഡയലോഗ്‌സിന്റെ ആവശ്യം അന്‍സിബക്കില്ലെന്ന് മുന്നേ പലവട്ടം തെളിയിച്ചിട്ടുള്ളതാണ്. നോറയെ പ്രവോക്ക് ചെയ്യാനായി വെയിലത്ത് നിന്ന ജിന്റോയെ നൈസായിട്ട് പറഞ്ഞ് അകത്ത് കയറ്റി വിടുന്ന അന്‍സിബയുടെ ക്ലാസിക്കല്‍ രീതി വീക്കന്റില്‍ ഒരിക്കല്‍ കൂടി ലാലേട്ടന് മുന്നില്‍ അവതരിപ്പിക്കുകയും ഇലക്കും മുള്ളിനും കേട് കൂടാതെ നോറയുടെ ആരോപണങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് ആ വിഷയം അവിടെ അവസാനിപ്പിക്കുകയും ചെയ്തു.
റെസ്മിന്റെ ക്യാപ്റ്റന്‍സി ഫേവറിസത്തേയും അന്‍സിബ തകര്‍ത്തെറിഞ്ഞത് ഒന്നോ രണ്ടോ പോയിന്റ്‌സിലൂടെയാണ്. കുറച്ച് നേരം ജാസ്മിനെ കൂട്ട് പിടിച്ച് റെസ്മിന്‍ ഒന്ന് എതിര്‍ത്ത് നോക്കിയെങ്കിലും അന്‍സിബയുടെ പോയിന്റ്‌സിന് മുന്നില്‍ രക്ഷയില്ലാതെ ചമ്മി തല താഴ്ത്തി ഇരിക്കുന്ന റെസ്മിനെയാണ് നമുക്ക് കാണാന്‍ കഴിയുക.
ക്ലാസിക്കല്‍ & പവര്‍ഫുള്‍ ലേഡി എന്ന് കേട്ടിണ്ടോ. അതാണ് അന്‍സിബ ഹസന്‍. പ്രേക്ഷകരായിട്ട് കണക്ട് ആകുന്ന ഒരു രീതിയുണ്ട് ഈ മിടുക്കിയ്ക്ക്. അത് തന്നെയാണ് അന്‍സിബയുടെ വലിയ രീതിയിലുള്ള സപ്പോട്ടിനും കാരണമാകുന്നതെന്ന് ചിലരൊക്കെ മനസിലാക്കേണ്ടതാണ്. ഗബ്രിയേല്‍ ജോസ് എന്ന ബിഗ് ബോസ് മെറ്റീരിയലിന് ഇല്ലാതെ പോയതും പ്രേക്ഷകരായിട്ടുള്ള അത്തരം ഒരു കണക്ഷനാണ്. ബിഗ് ബോസ് ഷോയിലെ ഏറ്റവും മികച്ച ഗെയിം രീതിയും അതു തന്നെയാണ്..'


Click it and Unblock the Notifications