ഉപ്പും മുളകിൽ അവന്റെ സ്വഭാവം കൊണ്ട് അങ്ങനെ ആക്കിയതാണ്; അവന്റെ അമ്മ എന്നെ വിളിച്ചു; നിഷ സാരംഗ്
ബിഗ് ബോസ് ആറാം സീസൺ 50 ദിവസത്തോട് അടുത്തിരിക്കെ മികച്ച മത്സരാർത്ഥികളിൽ ഒരാളായി റിഷിയുണ്ട്. വലിയ ജനപ്രീതിയൊന്നും റിഷിക്ക് ഇതുവരെ നേടാനായില്ലെങ്കിലും മോശമല്ലാത്ത ഗെയിം റിഷി കാഴ്ച വെക്കുന്നുണ്ടെന്ന് പ്രേക്ഷകർ പറയുന്നു. റിഷി വഴക്കിടുകയും കരയുകയും ചെയ്ത സാഹചര്യം ബിഗ് ബോസ് വീട്ടിലുണ്ടായി. നോമിനേഷനിൽ ആരെങ്കിലും തന്റെ പേര് നിർദ്ദേശിച്ചാലോ തന്നെ പറ്റി ഒരു വിമർശനം ഉന്നയിച്ചാലോ റിഷി ദേഷ്യപ്പെടാറുണ്ട്. ജാസ്മിൻ, ശ്രീതു, സിബിൻ തുടങ്ങിയവരുമായി റിഷിക്ക് വഴക്കുണ്ടായി.
ഇപ്പോഴിതാ റിഷിയെക്കുറിച്ച് സംസാരിക്കുകയാണ് ഉപ്പും മുളകും എന്ന പരമ്പരയിൽ റിഷിക്കൊപ്പം അഭിനയിച്ച നിഷ സാരംഗ്. റിഷിയുടെ യഥാർത്ഥ സ്വഭാവമാണ് ബിഗ് ബോസ് വീട്ടിൽ കാണുന്നതെന്ന് നിഷ സാരംഗ് പറയുന്നു. കൗമുദി മൂവീസിനോടാണ് പ്രതികരണം. അവൻ പോകുന്നതിന്റെ തലേ ദിവസം വന്ന് കാലിൽ തൊട്ട് അനുഗ്രഹം മേടിച്ചു. പോയിട്ട് വാ എന്ന് ഞാൻ പറഞ്ഞു. ആൾ ഭയങ്കര പാവമാണ്. കരയുന്നത് കണ്ട് എനിക്ക് ഭയങ്കര വിഷയം ആയി. ആൾ അങ്ങനെയാണ്. ഭയങ്കര സ്നേഹമാണ്.

ആത്മാർത്ഥത കൂടുതലുള്ളത് കൊണ്ട് കരച്ചിൽ വരും. എല്ലാവരോടും സ്നേഹമാണ്. തിരിച്ചത് കിട്ടിയില്ലെങ്കിൽ ഇങ്ങനെയുള്ളവർ കരയും. അവൻ അവിടെ അഭിനയിക്കുന്നില്ല എന്നാണ് എന്റെ വിശ്വാസം. ഒരു പക്ഷെ ആ ഷോയിൽ പ്രഷറൊക്കെ വരുമ്പോൾ അവൻ മാറിയേക്കും. ചിലപ്പോൾ ഭയങ്കര ദേഷ്യം വരും. പെട്ടെന്നങ്ങ് കരയുകയും ചെയ്യും. ദേഷ്യമില്ലെങ്കിൽ സങ്കടം. സങ്കടത്തിൽ നിന്നുള്ള ദേഷ്യമാണ് വരുന്നത്. അടുത്ത സ്റ്റെപ്പ് കരച്ചിലായിരിക്കും. അത് തന്നെയാണ് അവിടെയും കാണുന്നത്.
ലൊക്കേഷനിൽ എന്നോട് ഭയങ്കര അറ്റാച്ച്മെന്റ് ആയിരുന്നു. ക്യാരക്ടറും അങ്ങനെ തന്നെയാണ്. അമ്മയോട് ഭയങ്കര അറ്റാച്ച്മെന്റുള്ള കഥാപാത്രം. അവന്റെ സ്വഭാവം കൊണ്ട് അങ്ങനെ ആക്കിയതാണ്. കഥയിൽ ശരിക്കും അങ്ങനെയല്ല. അവന്റെ അമ്മ എന്നെ വിളിച്ച്, അവിടെ കാണിക്കുന്നത് പോലെ തന്നെയാണ് ഇവിടെ കാണിക്കുന്നതെന്ന് പറഞ്ഞിരുന്നെന്നും നിഷ സാരംഗ് പറഞ്ഞു.

തിരക്ക് കാരണം ബിഗ് ബോസ് മുഴുവനായും കാണാറില്ലെന്നും ഋഷിയുടെ ഭാഗങ്ങൾ കാണാറുണ്ടെന്നും നിഷ സാരംഗ് വ്യക്തമാക്കി. ഉപ്പും മുളകും പരമ്പര അവസാനിച്ചെന്ന് കഴിഞ്ഞ ദിവസം നിഷ സാരംഗ് പറഞ്ഞിരുന്നു. നേരത്തെ റിഷിയെ പരമ്പരയിൽ നിന്നും മാറ്റി നിർത്തിയ സംഭവം ചർച്ചയായിരുന്നു. ഉപ്പും മുളകും മുന്നോട്ട് പോകവെ ഒരു ഘട്ടത്തിൽ റിഷിയെ എപ്പിസോഡുകളിൽ കാണാതായി.
ഇതേക്കുറിച്ച് നടൻ ഒരു അഭിമുഖത്തിൽ തുറന്ന് സംസാരിച്ചു. സംവിധായകന് തന്നോടുള്ള വിരോധം കാരണം തന്നെ മാറ്റി നിർത്തിയതാണെന്ന് റിഷി ആരോപിച്ചു. ഇതോടെ വിഷയത്തിൽ പ്രതികരണവുമായി ഫ്ലവേഴ്സ് ചാനൽ ഉടമ ശ്രീകണ്ഠൻ നായർ രംഗത്ത് വന്നു. സംഭവത്തിന്റെ ഒരു വശം മാത്രമാണ് ജനങ്ങൾ കേട്ടതെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications