ദില്‍ഷ ശരീരത്ത് തൊടാന്‍ സമ്മതിച്ചിട്ടുണ്ടോ? ജാസ്മിനും ഗബ്രിയും കാണിച്ചു കൂട്ടുന്നതിനെതിരെ ബിഗ് ബോസ് താരം രജിത്
ബിഗ് ബോസില്‍ വന്ന് പോയതിന് ശേഷം ജനപ്രിയനായി മാറിയ താരമാണ് ഡോ. രജിത് കുമാര്‍. രണ്ടാം സീസണിലെ ശക്തനായ മത്സരാര്‍ഥിയായിരുന്നു രജിത്. മത്സരത്തില്‍ സഹമത്സരാര്‍ഥിയെ ഉപദ്രവിച്ചെന്ന പേരിലാണ് താരത്തെ പുറത്താക്കുന്നത്. പുറത്ത് വലിയ ജനപിന്തുണ ലഭിച്ചിരുന്നതിനാല്‍ പിന്നീടുള്ള ബിഗ് ബോസിലെ മത്സരാര്‍ഥികളും അല്ലാത്തവരും രജിത്തിനെ മാതൃകയാക്കാന്‍ തുടങ്ങി.
ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന ബിഗ് ബോസിനെ പറ്റി അഭിപ്രായം പറഞ്ഞ് എത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഏറ്റവും ക്രൂക്കഡ് ആയിട്ട് ഗെയിം കളിക്കുന്നത് ഗബ്രിയും ജാസ്മിനുമാണെന്നാണ് രജിത് കുമാര്‍ പറയുന്നത്. അവരുടെ പ്രണയനാടകത്തിലെ ചേഷ്ടകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ താരം സൂചിപ്പിച്ചിരിക്കുന്നത്.

മുഖ്യധാരയിലുള്ള ആര്‍ട്ടിസ്റ്റുകളില്‍ പലര്‍ക്കും ബിഗ് ബോസിലേക്ക് വരാന്‍ പേടിയാണെന്നാണ് രജിത് കുമാര്‍ പറയുന്നത്. നെഗറ്റീവായി കഴിഞ്ഞാല്‍ കരിയറില്‍ വലിയ പ്രശ്‌നം ഉണ്ടാവും. പോസിറ്റീവായാല്‍ ലോട്ടറിയാണെന്ന് പറയാം. നാലാം സീസണില്‍ ഡോ. റോബിന് ജനപിന്തുണ കിട്ടിയിരുന്നു. എന്നാല്‍ അതിലെ വിന്നറായ ദില്‍ഷ പ്രസന്നന് സിനിമയിലും മറ്റുമൊക്കെ വലിയ അവസരം കിട്ടി. പക്ഷേ അത്രയധികം ജനപിന്തുണ ആ കുട്ടിയ്ക്ക് ലഭിച്ചില്ല. നല്ല ടാലന്റുള്ള കുട്ടിയാണവള്‍. എനിക്ക് ഭയങ്കര ഇഷ്ടമുണ്ട്.
ഡാന്‍സ് കളിക്കുകയും നന്നായി പെരുമാറുകയും നല്ല സംസാരിക്കുകയുമൊക്കെ ചെയ്യുന്ന എന്ത് നല്ല കുട്ടിയാണ് അവള്‍. അവിടെയും പ്രണയമുണ്ടായിരുന്നു. ഒന്ന് തൊടുക പോലും അവള്‍ ചെയ്തിട്ടില്ല. റോബിന്റെ ശരീരത്തോ ബ്ലെസ്ലിയുടെ ശരീത്തോ അവര്‍ തിരികെ അവളുടെ ശരീത്തോ ഒരു തവണ എങ്കിലും തൊട്ട് നോക്കിയിട്ടുണ്ടോ? അവരുടെ സൗഹൃദത്തില്‍ നമുക്ക് വളരെ സംതൃപ്തി തോന്നിയിരുന്നു.
കൈയ്യില്‍ തൊടുന്നതും പ്രണയത്തിന്റെ രീതിയില്‍ ചേഷ്ടകള്‍ കാണിക്കുന്നതും രണ്ടും രണ്ടാണ്. ദില്‍ഷയെ ആരെങ്കിലും കടിക്കുകയോ ഉമ്മ വെക്കുകയോ ചെയ്തിട്ടുണ്ടോ? എന്നാല്‍ ഈ സീസണില്‍ അങ്ങനെയാണോ? കേറി മേയാന്‍ എന്തേലും ബാക്കിയുണ്ടോന്ന് രജിത് കുമാര്‍ ചോദിക്കുന്നു.

പേളി മാണിയും ശ്രീനിഷും തമ്മിലുള്ള വീഡിയോസ് ഒന്ന് പുറകോട്ട് പോയി എല്ലാവരും ഒന്ന് എടുത്ത് കണ്ട് നോക്ക്. എവിടെയെങ്കിലും കൈയ്യില്‍ പീച്ചുകയും മറ്റ് ചേഷ്ടകളും കാണിക്കുന്നുണ്ടോ? നമ്മളെ പറ്റിക്കാന്‍ വേണ്ടി ജാസ്മിനും ഗബ്രിയും ഓരോന്ന് കാണിച്ച് കൂട്ടുകയാണ്. അവസാനം നമ്മളെ വെറുപ്പിക്കുകയാണെന്ന് പറയാം.
ഇവര്‍ തമ്മില്‍ അശുദ്ധ പ്രണയമാണ്. ശുദ്ധവും അശുദ്ധവുമായിട്ടുള്ള പ്രണയങ്ങളുണ്ട്. ശുദ്ധമായിരുന്നെങ്കില്‍ ഞാനും അവരുടെ കൂടെ തന്നെ നില്‍ക്കുമായിരുന്നു. ജാതിയോ മതമോ രാഷ്ട്രീയമോ അതിനൊക്കെ അപ്പുറും വിശുദ്ധ പ്രണയത്തിനൊപ്പം കൂടെ നില്‍ക്കാം. അതിനെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് അല്ല. അങ്ങനൊരു പ്രണയത്തിലായോ, എങ്കില്‍ മുന്നോട്ട് പോകാനെ പറയൂ.
അവരുടേത് വിശുദ്ധ പ്രണയമാണെങ്കില്‍ കാലം തെളിയിക്കും. അതുമായി അവര്‍ മുന്നോട്ട് പോകട്ടെ. അപ്പോള്‍ എല്ലാവരും അവരെ സ്വീകരിക്കും. ആ കൂടെ ഞാനും ഉണ്ടാവും. തള്ളി പറയില്ലെന്നാണ് രജിത് കുമാര്‍ പങ്കുവെക്കുന്നത്.


Click it and Unblock the Notifications