കൊറിയൻ മല്ലു ഫ്രാേഡാണ്; ക്രോസ് ഡ്രസ് ചെയ്ത് കമ്മ്യൂണിറ്റിയിലുള്ളവരെ തെറി വിളിക്കുന്നു; റിയാസ് സലിം
ബിഗ് ബോസ് ആറാം സീസണിൽ വൈൽഡ് കാർഡ് മത്സരാർത്ഥികൾ വന്നതോടെയുണ്ടായ പ്രശ്നങ്ങൾ ചെറുതല്ല. അഭിഷേക് ജയ്ദീപ്, അഭിഷേക് ശ്രീകുമാർ എന്നീ മത്സരാർത്ഥികളുടെ കടന്ന് വരവാണ് വിവാദമായത്. അഭിഷേക് ശ്രീകുമാർ ആദ്യ ദിവസം തന്നെ നടത്തിയ എൽജിബിടിക്യു വിരുദ്ധ പ്രസ്താവന വിവാദമായി. ഇതിനിടെ ഗേ പ്രതിനിധിയായെത്തിയ അഭിഷേക് ജയ്ദീപും വിവാദത്തിലായി. കൊറിയൻ മല്ലു എന്നറിയപ്പെടുന്ന സനോജ് റെജിനോൾഡിനെതിരെ അസഭ്യ വാക്കുകൾ കമന്റ് ചെയ്ത സ്ക്രീൻ ഷോട്ടാണ് പുറത്തായത്.
കൊറിയൻ മല്ലു തന്നെയാണ് ഈ സ്ക്രീൻ ഷോട്ട് പുറത്ത് വിട്ടത്. തന്റെ കുഞ്ഞിനെക്കുറിച്ച് പോലും മോശമായി സംസാരിച്ച അഭിഷേക് ബിഗ് ബോസിൽ മത്സരാർത്ഥിയായതിൽ കൊറിയൻ മല്ലു തന്റെ വിമർശനം അറിയിച്ചു. പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള ചർച്ചകൾ നടന്നു. എൽജിബിടിക്യു വിരുദ്ധ പ്രസ്താവന നടത്തിയ അഭിഷേക് ശ്രീകുമാറിനെ കൊറിയൻ മല്ലു പിന്തുണയ്ക്കുകയും ചെയ്തു.

ഇപ്പോഴിതാ അഭിഷേക് ശ്രീകുമാറിനെതിരെയും കൊറിയൻ മല്ലുവിനെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ റിയാസ് സലിം. അഭിഷേക് ശ്രീകുമാറിനെ പോലൊരാളെ മത്സരാർത്ഥിയാക്കിയത് ബിഗ് ബോസിന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണെന്ന് റിയാസ് സലിം പറയുന്നു. മനുഷ്യാവകാശങ്ങളെ ചോദ്യം ചെയ്യുന്ന വൃത്തികെട്ട മനുഷ്യരെ വിളിച്ച് അത് വിറ്റ് ടിആർപി ഉണ്ടാക്കാൻ ശ്രമിക്കുന്നത് വളരെ മോശമാണെന്ന് റിയാസ് സലിം ചൂണ്ടിക്കാട്ടി.
അഭിഷേകിന്റെ പരാമർശത്തിന് ശേഷം ബിഗ് ബോസ് കാണുന്നത് താൻ നിർത്തിയതാണ്. എന്നാൽ തനിക്ക് പോഡ്കാസ്റ്റിൽ സംസാരിക്കേണ്ടത് കൊണ്ട് മാത്രമാണ് ബാക്കി എപ്പിസോഡുകൾ കണ്ടത്. എന്റെ കമ്മ്യൂണിറ്റി ഈ പരാമർശം കൊണ്ട് വേദനിക്കുന്നതും കരയുന്നതും കാണുന്നുണ്ടെന്നും റിയാസ് തുറന്ന് പറഞ്ഞു. കൊറിയൻ മല്ലു ഫ്രോഡാണെന്ന് തനിക്ക് തോന്നുന്നെന്നും റിയാസ് സലിം തുറന്ന് പറഞ്ഞു.

ഈ കൊറിയൻ മല്ലുവിന്റെ സീനൊന്നും എനിക്ക് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊറിയൻ മല്ലു ഒരു ഫ്രോഡാണെന്ന് ഞാൻ കരുതുന്നു. ക്രോസ് ഡ്രസ് ചെയ്ത് നടക്കുന്നത് അയാളുടെ ഇഷ്ടമായിരിക്കാം. അങ്ങനെ നടന്ന് കമ്മ്യൂണിറ്റിയിൽ ഉള്ളവരുടെ കമന്റ് സെക്ഷനിൽ പോയി തെറി വിളിക്കുന്നു. പുള്ളിക്കാരൻ ഓരോ ട്രാൻസ്ജെൻഡേർസിനെ തെറി വിളിക്കുന്നു. അഭിഷേക് ജയ്ദീപിനെ തെറി വിളിച്ചിട്ട് വന്ന കമന്റാണത്. അഭിഷേക് പറഞ്ഞത് തെറ്റല്ലന്നെല്ല താൻ പറയുന്നതെന്നും റിയാസ് സലിം തുറന്നടിച്ചു.
ഹിന്ദി ബിഗ് ബോസിന്റെ 17 സീസണുകളിൽ ഇതുവരെ ഇത്തരത്തിൽ ഒരു കമ്മ്യൂണിറ്റിക്കെതിരെ വിദേഷ്വം പരത്തുന്ന ആളെ കൊണ്ട് വന്നിട്ടില്ല. നോർത്തിൽ ആളെ കിട്ടാഞ്ഞിട്ടാണോ. അത് ഹിന്ദി ബിഗ് ബോസിന്റെ എത്തിക്സാണെന്നും റിയാസ് സലിം അഭിപ്രായപ്പെട്ടു. എൽജിബിടിക്യു വിരുദ്ധ പ്രസ്താവന നടത്തിയതിന്റെ പേരിൽ അഭിഷേക് ശ്രീകുമാറിന് ബിഗ് ബോസിൽ നിന്നും മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications