സ്‌നേഹിക്കാനും കൊഞ്ചിക്കാനും രണ്ടു തരുണീമണികള്‍, ബിഗ് ബോസില്‍ ചെക്കന്‍ ആര്‍മാദിക്കുകയാണ്! ഗബ്രിയ്ക്ക് വിമർശനം

നൂറ് ദിവസങ്ങള്‍ ഒരു വീടിനകത്ത് കിടന്ന് ഒച്ചപ്പാടുണ്ടാക്കുന്നതാണ് ബിഗ് ബോസ് ഗെയിമെന്ന് തെറ്റിദ്ധരിച്ചവരാണ് ചില മത്സരാര്‍ഥികള്‍. പുതിയ സീസണ്‍ തുടങ്ങിയതിന് ശേഷമാണ് പലര്‍ക്കും ഈ മത്സരമെന്താണെന്ന് മനസിലാകുക പോലും ചെയ്യാത്തത്. അതുകൊണ്ട് തന്നെ കാണുന്ന പ്രേക്ഷകര്‍ പലതരത്തിലുള്ള അഭിപ്രായങ്ങളുമായി എത്തിയിരിക്കുകയാണ്.

നടന്‍ ഗബ്രിയും ജാസ്മിനും ചേര്‍ന്നുള്ള സൗഹൃദത്തെ പറ്റിയാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍. അതിലേക്ക് റെസ്മിന്‍ കൂടി ചേര്‍ന്നിരിക്കുകയാണ്. ഇത്തരത്തില്‍ മൂവരും ഒരുമിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ചിലര്‍ പരിഹാസങ്ങളുമായി എത്തി. അത്തരത്തില്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പ്രചരിക്കുന്ന ചില എഴുത്തുകള്‍ വായിക്കാം...

gabri

'ഒരു ശരാശരി മലയാളി യുവാവ് സ്വപ്നം കാണുന്ന ജീവിതം എന്താണോ അതാണ് ഗബ്രി ഇപ്പോള്‍ അനുഭവിക്കുന്നത്. മലയാളം ടെലിവിഷനിലെ ഏറ്റവും വലിയ പ്ലാറ്റ്‌ഫോമില്‍ ചെക്കന്‍ ആര്‍മാദിക്കുകയാണ്.

ലക്ഷകണക്കിന് ചെറുപ്പക്കാര്‍ സ്വപ്നം കണ്ടിട്ടുള്ള ബിഗ് ബോസ് വീട്ടില്‍ ഫ്രീ ആയിട്ട് താമസം. നാല് നേരം ഭക്ഷണം. പോക്കറ്റ് നിറയെ പൈസ. ഇടത്തും വലത്തും മാറി മാറി സ്‌നേഹിക്കാനും കൊഞ്ചിക്കാനും രണ്ടു തരുണീമണികള്‍.. Gabri is living the dream life of an average mallu guy.

നമുക്ക് അവനോട് തോന്നുന്ന ചൊറിക്ക് ഒറ്റ നിര്‍വചനമേ ഉള്ളു. അസൂയ... കുറച്ചൂടെ സ്റ്റാന്‍ഡേര്‍ഡ് ആയിട്ട് പറഞ്ഞാല്‍ ഒരു തരം സദാചാര അമ്മാവന്‍ കോംപ്ലക്‌സ്.. നമുക്ക് കിട്ടാത്തത് അവനു കിട്ടുമ്പോള്‍ തോന്നുന്ന ഒരു കൊതികെറുവ്.

ത്രികോണ സ്ട്രാറ്റെജി ആയിട്ടുണ്ട്. ഇനി എത്ര കോണ്‍ വരെ പോകുമെന്ന് നോക്കാം. ഇന്നത്തെ യുവാക്കള്‍ സ്‌കൂളിലും കോളേജിലുമൊക്കെ സ്വപ്നം കാണുന്ന ജീവിതം അവന്‍ ആഘോഷിക്കുന്നു. നമ്മള്‍ അസൂയപ്പെട്ട് ചൊറിയുന്നു. നമ്മള്‍ ചൊറിഞ്ഞാല്‍ അവനൊന്നും നഷ്ടപ്പെടാനും പോകുന്നില്ല. അത്ര തന്നെ. അവന്‍ കപ്പിനെ മോഹിച്ചു വന്നവന്‍ അല്ല. കപ്പിള്‍ ആവാന്‍ മോഹിച്ചു വന്നവന്‍ ആണെന്നാണ്' ഗബ്രിയെ കുറിച്ച് ഒരാള്‍ എഴുതിയിരിക്കുന്നത്.

അതേ സമയം ഈ പോസ്റ്റിന് താഴെ അനുകൂലിച്ചം പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്. 'സൗഹൃദം കാണുമ്പോള്‍ കുരു പൊട്ടുന്നത് എന്ന് പറയാന്‍ പറ്റില്ല. ഇവന്റെ ഉള്ളിലെ ഇന്റ്റെന്‍ഷന്‍ സൗഹൃദം ആണോ സ്ട്രാറ്റജിയാണോ എന്ന് എങ്ങനെ അറിയും? ഒരു ആഴ്ച മാത്രമല്ലേ അവര്‍ക്ക് തമ്മില്‍ അറിയൂ. ന്യൂജനറേഷന്‍ ആളുകള്‍ക്ക് ഒരു വിചാരം ഉണ്ട്, നമ്മള്‍ക്ക് മിക്‌സ്ഡ് സൗഹൃദം ഒന്നും ഉണ്ടായിട്ടില്ല എന്ന്.

gabri

അവന്‍ ഇന്നലെ അവളോട് പറഞ്ഞല്ലോ 50 ലക്ഷം കിട്ടുമ്പോള്‍ നീ എടുത്തോളാന്‍. അവന്‍ അതിനു വേണ്ടി അല്ല വന്നതുപോലും, എന്‍ജോയ് ചെയ്യാനാണത്രേ

ആരൊക്ക എന്തൊക്കെ പറഞ്ഞാലും ഒരു ചെറിയ ഒരു ഇഷ്ടം എനിക്ക് ജാസ്മിനോട് ഉണ്ടായിരുന്നു. ഇതില്‍ വന്നതോടെ അത് പോയി കിട്ടി
റെസ്മിന്‍ വിചാരിക്കുന്നത് ഇവരുടെ കൂടെ കൂടിയാല്‍ സേഫ് ആകും എന്നാണ്.

സിജോ, റോക്കി, ജാസ്മിന്‍ ഗബ്രി (ഇവര്‍ ലൗ ട്രാക്കോ ഒര്‍ജിനല്‍ പ്രണയമോ എന്താണേലും അതിനിടയില്‍ അവര്‍ ഗെയിം പ്ലാന്‍ ചെയ്യുന്നുണ്ട്). റെസ്മിന്‍, അപ്‌സര കുറെ പേര്‍ മാത്രമാണ് ഇത് ഗെയിം ആണെന്ന രീതിയില്‍ കളിക്കുന്നുള്ളൂ. നൂറയും ജിന്റോയും ഗെയിമിലേക്ക് വരാന്‍ ശ്രമിക്കുന്നുണ്ട്. ബാക്കിയെല്ലാവരും ഇമോഷണലിയാണ് ഗെയിമിനെ കാണുന്നത്.

അതുകൊണ്ട് തന്നെ ചില വാക്കു തര്‍ക്കത്തില്‍ അവര്‍ പെട്ടന്ന് ഡൗണ്‍ ആകുന്നു. ജാന്‍മണിക്ക് ശരിക്കും ഗെയിം അറിയുമോ ഇല്ലയോ എന്നു മനസ്സിലാകുന്നില്ല. എല്ലായിടത്തും ബഹളം വച്ചു നടക്കുന്നുണ്ട്. ഈ ഗെയിമിനെ ഒരിക്കലും ഇമോഷണല്‍ രീതിയില്‍ കാണരുത് അങ്ങനെയുള്ളവര്‍ക്ക് ഈ ഷോ പറ്റില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X