ഫാമിലി ടാസ്ക് വരെയും ബീൻ ബാഗിലെ ഇരുപ്പ് തുടർന്നു; അഭിഷേക് വിജയിക്കാൻ അർഹനല്ല; പത്ത് കാരണങ്ങൾ; കുറിപ്പ്
ബിഗ് ബോസ് ആറാം സീസൺ ഫൈനിലിലേക്ക് അടുത്തിരിക്കെ പ്രേക്ഷകർ ആര് ജയിക്കുമെന്നറിയാനുള്ള കാത്തിരിപ്പിലാണ്. അവസാന എപ്പിസോഡുകളോട് അടുത്തിട്ടും ഇക്കാര്യത്തിൽ കൃത്യമായ വിലയിരുത്തൽ നടത്താൻ പ്രേക്ഷകർക്ക് കഴിയുന്നില്ല. വലിയ തോതിൽ ജനഹൃദയം കീഴടക്കിയ ഒരു മത്സരാർത്ഥിയും ഇത്തവണ ഇല്ല. ബിഗ് ബോസ് മലയാളത്തിന്റെ ഇതുവരെയുള്ള സീസണുകളിൽ ആദ്യമായാണ് ഇത്തരമാെരു സാഹചര്യം. അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഭിഷേക് ശ്രീകുമാറിന്റെ ഗ്രാഫിലുള്ള ഉയർച്ച പ്രേക്ഷകർ ശ്രദ്ധിക്കുന്നുണ്ട്.
ഫെെനലിലേക്കുള്ള ടിക്കറ്റ് അർജുൻ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ അഭിഷേകിനെ എതിർക്കുന്നവരുമുണ്ട്. അഭിഷേക് ശ്രീകുമാർ ബിഗ് ബോസ് വിജയിയാകാൻ യോഗ്യനല്ല എന്ന് വാദിച്ച് കൊണ്ട് ഒരു ബിഗ് ബോസ് പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്. അഭിഷേക് എന്ത് കൊണ്ട് ടോപ് 5 ൽ പോലും എത്താൻ അർഹൻ അല്ല ( ടിക്കറ്റ് ടു ഫിനാലെ ഒത്തു കളി ഇല്ലേൽ ഒരിക്കലും എത്തില്ല ) 1. അഭിഷേക് വന്ന ദിവസം തന്നെ യെല്ലോ കാർഡ് വാങ്ങി പഴം വിഴുങ്ങി ഇരുന്നു. കുറച്ചു ദിവസം ഒന്നും അല്ല.

2. ഫാമിലി ടാസ്ക് വരെയും ആ ഇരിപ്പ് തുടർന്നു, അച്ഛൻ പറഞ്ഞു ഇടയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ എങ്കിലും പാടില്ലേ. 3. വല്ലപ്പോഴും മറ്റുള്ളവർക്ക് വളരെ അപകടകരമാം വിധം ഫിസിക്കൽ ടാസ്ക് കളിക്കാൻ മാത്രം ബീൻ ബാഗിൽ നിന്നും എഴുന്നേൽക്കും. 4. ഇപ്പൊ കിട്ടിയ സപ്പോർട്ട് അമ്മയ്ക്ക് എഴുതിയ കത്തിനു ശേഷം ആണ്. 5. അത് അഭിഷേകിന്റെ ഫാൻസ് അല്ല, ജിന്റോ എന്ന പച്ച മനുഷ്യന്റെ ഫാൻസ്.
6. ടോക്സിക് ഫാൻസ് അഭിഷേകിനു സെന്റി വോട്സ് & സപ്പോർട്ട് വേണ്ട എന്ന് പറഞ്ഞെങ്കിലും ജിന്റോ ഫാൻസ് സപ്പോർട്ട് തുടർന്നു. 7. പൂജയോടും നന്ദനയോടും കോമ്പോ ഉണ്ടാക്കാൻ അഭിഷേക് നോക്കി എങ്കിലും അത് വർക്ക് ആയില്ല. 8. സായിയുമായി ചേർന്ന് ജിന്റോ യ്‌ക്കെതിരെ ഗെയിം പ്ലാൻ ചെയ്യാൻ തുടങ്ങിയപ്പോൾ ജിന്റോ ഫാൻസ് കുറച്ചു പുറകോട്ട് അടിച്ചു.

9. ഗബ്രി പോയതിനു ശേഷം കോമ്പോ & കണ്ടന്റ് ഉണ്ടാക്കാൻ അലഞ്ഞു തിരിഞ്ഞ ജാസ്മിൻ ആദ്യം അർജുന്റെ അടുത്തും പിന്നീട് അഭിഷേകിന്റെ അടുത്തും എത്തി.ജാസ്മിൻ അങ്ങോട്ട് കേറി ചൊറിഞ്ഞു അഭിഷേകിന്റെ വായിൽ കോലിട്ട് കുത്തി അവന്റ വാ തുറപ്പിച്ചു. അന്ന് ജാസ്മിൻ നല്ല പോലെ കേട്ടു. അപ്പോഴാണ് വീണ്ടും അഭിഷേകിന്റെ പേര് എല്ലാരും പറഞ്ഞത്.
10. അർജുൻ സായി അഭിഷേക് ചേർന്ന് ടിക്കറ്റ് ടു ഫിനാലെയിൽ ജിന്റോ സ്കോർ ചെയ്യാതെ നിൽക്കാൻ നോക്കി ഗ്രൂപ്പ് കളിച്ചു. വേറെ ആരെയും അഭിഷേക് എതിരാളി ആയി കണ്ടിട്ടില്ല ജിന്റോയെ മാത്രം. സ്റ്റാമ്പ് ഒട്ടിക്കലിൽ ജിന്റോയുടെ കഴുത്തിനു പിടിച്ചു വലിച്ചു അങ്ങേ അറ്റം ശാരീരിക ആക്രമണം ചെയ്തത്തോടെ അഭിഷേക് എന്ന ടോക്സിക് വ്യക്തിയെ ബഹു ഭൂരിപക്ഷം പ്രേക്ഷകർ വെറുത്തു, ബിഗ് ബോസ് പ്രേക്ഷകന്റെ കുറിപ്പങ്ങനെ.


Click it and Unblock the Notifications