'പ്രമോയിൽ കാണിച്ചവർ കോമണേഴ്സായി വരുന്നില്ല, ബിഗ് ബോസ് മാറ്റി പിടിക്കുന്നു'; കൺഫേമ്ഡ് ലിസ്റ്റിൽ കയറിവർ ഇവരോ?
വീണ്ടും ഒരു ബിഗ് ബോസ് കാലം വരാൻ പോവുകയാണ്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്‍റെ ലോഞ്ച് എപ്പിസോഡ് മാര്‍ച്ച് 10 ഞായറാഴ്ച വൈകിട്ട് 7 മണിക്കാണ്. പിന്നീട് തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9.30 നും ശനി, ഞായര്‍ ദിനങ്ങളില്‍ രാത്രി ഒമ്പതിനും ഷോ കാണാനാകും. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഒട്ടനവധി ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന ഷോ മലയാളത്തിൽ തുടങ്ങിയിട്ട് അഞ്ച് സീസണുകളാണ് ഇതിനോടകം പിന്നിട്ട് കഴിഞ്ഞത്.
ഓരോ സീസൺ കഴിയുമ്പോഴും മുൻപരിചയമില്ലാത്ത പലരും ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരരാവുകയാണ്. അത്തരത്തിൽ എത്തിയ നാല് പേർ കഴിഞ്ഞ സീസണുകളിലായി വിജയ കിരീടം ചൂടുകയും ചെയ്തു. സാബു മോൻ, മണിക്കുട്ടൻ, ദിൽഷ, അഖിൽ മാരാർ എന്നിവരാണ് ബിഗ് മലയാളം കിരീടം ചൂടിയ താരങ്ങൾ.

ഇനി വെറും നാല് ദിവസം മാത്രമാണ് സീസൺ സിക്സിന്റെ തിരശീല ഉയരാൻ അവശേഷിക്കുന്നത്. ഇത്തവണ ഒരുപാട് സർപ്രൈസുകൾ പ്രേക്ഷകർക്കായി ബിഗ് ബോസ് ടീം ഒരുക്കിയിട്ടുണ്ടെന്നാണ് ട്രെയിലർ നിന്നും വ്യക്തമാകുന്നത്. ഇത്തവണ ഒരു വീടല്ല നാല് വീടാണ് മത്സരാർത്ഥികൾക്ക് വേണ്ടി ബിഗ് ബോസ് ഒരുക്കിയിരിക്കുന്നതെന്നാണ് പ്രമോയിൽ നിന്നും മനസിലായത്.
പതിവിൽ നിന്നും വിപരീതമായി കോമണേഴ്സായി ഷോയിലേക്ക് വരാൻ പോകുന്നവരെയും നേരത്തെ തന്നെ പ്രമോയിലൂടെ ബിഗ് ബോസ് ടീം വെളിപ്പെടുത്തി കഴിഞ്ഞു. കായികാധ്യാപികയും ബൈക്ക് റൈഡറുമായ റസ്മിന്‍ ഭായിയും യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന നിഷാനയുമാണ് സീസണ്‍ ആറില്‍ കോമണര്‍ മത്സരാര്‍ഥികളായി എത്തുന്നതെന്നാണ് കുറച്ച് ദിവസം മുമ്പ് പ്രമോയിലൂടെ ബിഗ് ബോസ് ടീം വെളിപ്പെടുത്തിയത്.
അതേസമയം ഇത് പ്രേക്ഷകരിൽ പലവിധ സംശയങ്ങൾക്ക് കാരണമാക്കിയിട്ടുണ്ട്. ഇവരൊന്നുമല്ല കോമണേഴ്സായി മത്സരിക്കാൻ എത്തുന്നതെന്നും പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ പുറത്തുവിട്ട പ്രമോ മാത്രമാണ് അതെന്നുമാണ് ചിലരുടെ കമന്റുകൾ. കോമണേഴ്സ് ഇപ്പോൾ തന്നെ പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷയമായിട്ടുണ്ട്. അതേസമയം റസ്മിനും നിഷാനയും അവരുടെ സോഷ്യൽമീഡിയ അക്കൗണ്ടിൽ തങ്ങൾ ബിഗ് ബോസ് സീസൺ സിക്സിൽ മത്സരിക്കാൻ പോകുന്ന വിവരം കുറിച്ചിട്ടുണ്ട്.
അതുപോലെ തന്നെ ബിഗ് ബോസ് ഷോ എപ്പിസോഡുകൾ നിരന്തരമായി റിവ്യു ചെയ്ത് ശ്രദ്ധനേടിയ രേവതി സീസൺ സിക്സിൽ മത്സരിക്കാൻ എത്താൻ സാധ്യതയുള്ളവരുടെ പുതിയ ലിസ്റ്റും പുറത്തുവിട്ടിട്ടുണ്ട്.

തൊണ്ണൂറ് ശതമാനം സാധ്യതയുള്ളവരുടെ ലിസ്റ്റാണ് രേവതി പുറത്തുവിട്ടിരിക്കുന്നത്. യുട്യൂബറായ സിജോ ടോക്സ്, പൂജ കൃഷ്ണ, അപ്സര ആൽബി. ജിന്റോ, ശ്രീരേഖ, കലാഭവൻ നവാസ്, ജാൻമണി, അജു അജ്മൽ, കൊല്ലം ഷാഫി, റൈഡർ ഗേൾ അനീഷ, യമുന റാണി, ജാസ്മിൻ ജാഫർ, തട്ടീം മുട്ടീം താരം റിഷി, സ്വീറ്റി ബർണാഡ്, ശരണ്യ ആനന്ദ്, ജെസീല പർവീൺ എന്നിവരുടെ പേരുകളാണ് രേവതി പുറത്തുവിട്ടിരിക്കുന്നത്.
അതുപോലെ മോഹൻലാൽ എമ്പുരാന്റെ ഷൂട്ടിങ് സെറ്റിൽ നിന്നും ബിഗ് ബോസിനായി മടങ്ങിയെത്തിയിട്ടുണ്ട്. അമേരിക്കയിൽ നിന്നും തിരികെ ഇന്ത്യയിലേക്ക് പറക്കാൻ ഒരുങ്ങുന്നതിന്റെ ഫോട്ടോ മോഹൻലാലും സോഷ്യൽമീഡിയിൽ പങ്കിട്ടിട്ടുണ്ട്. വാലിബൻ റിലീസിനുശേഷമാണ് മോഹൻലാൽ എമ്പുരാൻ ഷൂട്ടിനായി അമേരിക്കയിലേക്ക് പറന്നത്.
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് തുടങ്ങിയവരെല്ലാം ഇപ്പോൾ അമേരിക്കയിൽ എമ്പുരാന്റെ ഷൂട്ടിങ് തിരക്കിലാണ്. ബിഗ് ബോസ് സീസൺ 6 ചെന്നൈയിലാണ് നടക്കുന്നത്. മത്സരാര്‍ത്ഥികള്‍ തമ്മില്‍ മത്സരിച്ച് പലതരം ടാസ്‌കുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എല്ലാ ടാസ്ക്കുകളും തരണം ചെയ്ത് 100ദിവസം ഷോയിൽ നിൽക്കുന്ന അഞ്ച് പേർ ഫൈനൽ ഫൈവിൽ വരും. ഇവരിൽ നിന്നും പ്രേക്ഷക വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിൽ വിജയിയെ തീരുമാനിക്കുന്നതാകും.


Click it and Unblock the Notifications