തൊട്ടു തലേന്ന് ഋഷിയോട് പറഞ്ഞത് ലാലേട്ടനോട് മാറ്റി പറഞ്ഞു, ജിന്റോയ്ക്ക് പല സ്റ്റാന്‍ഡ്; കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിച്ചതു മുതല്‍ ചര്‍ച്ചയിലുള്ള പേരാണ് ജിന്റോ. ഏറെ വിവാദത്തില്‍ പെട്ട മത്സരാര്‍ത്ഥി കൂടിയാണ് ജിന്റോ. ജാസ്മിന്റെ പേരിനൊപ്പം തന്നെ ഹേ്റ്റ് ക്യാംപയിനുകള്‍ ഏറ്റവും കൂടുതല്‍ കിട്ടിയിട്ടുള്ള മത്സരാര്‍ത്ഥികൂടിയാണ്. ജാസ്മിന്റെയും ജിന്റോയുടെയും പേരുകളാണ് വൃത്തിയുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.

ഭക്ഷണം പാകം ചെയ്യുന്നിടത്ത് ബാത്ത് റൂമിലെ ചൂല് കൊണ്ടുവെച്ചത് കഴിഞ്ഞ ദിവസം മാവ് കുഴയ്ക്കുമ്പോള്‍ ഉപ്പുണ്ടോ നോക്കാന്‍ കൈ നക്കുന്നതും തിരിച്ച് കൈ അതുപോലെ മാവിലേക്ക് ഇടുന്നതും ചര്‍ച്ചയായിരുന്നു. ചപ്പാത്തി പരത്തുന്ന കിച്ചണ്‍ ടേബിള്‍ ടോപ്പില്‍ ജാസ്മിന്‍ പാത്രത്തിന്റെ അടപ്പ് വെച്ചതിന് ദേഷ്യം കാണിച്ച ജിന്റോയാണ് അത് കഴിഞ്ഞ് മാവ് കുഴച്ച് നക്കി നോക്കിയ ശേഷം കൈ കഴകുക പോലും ചെയ്യാതെ വീണ്ടും കൈയ്യിട്ടതെന്നാണ് പലരും ഉന്നയിക്കുന്ന പ്രശ്‌നം.

JINTO

ജിന്റോ ബിഗ് ബോസ് ഹൗസിലെ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥി തന്നെയായാണ് കണക്കാക്കുന്നത്. ജാസ്മിനും ജിന്റോയും തമ്മിലായിരുന്നു ഒരു സമയത്ത് ഏറ്റവും കൂടുതല്‍ വഴക്കുകള്‍ നടന്നിട്ടുള്ളത്. ഇരുവര്‍ക്കെതിരെയും സമാനമായആരോപണങ്ങള്‍ ഉന്നയിക്കപ്പെടുമ്പോഴാണ് ഇത്തരത്തില്‍ ഒരു പ്രശ്‌നം വരുന്നത്.

ജിന്റോ ജാസ്മിന്റെ വസ്ത്രം ഇരിക്കുന്ന സ്ഥലത്ത് ഇട്ടെന്ന് പറഞ്ഞ് ജാസ്മിനുമായി പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇത് മാത്രമല്ല, ജാസ്മിനും ജിന്റോയും ജയിലില്‍ കിടന്നിരുന്ന സമയം ജാസ്മിന് കിടക്കാന്‍ സ്ഥലം കൊടുത്തില്ലെന്ന് പറഞ്ഞും ഇരുവരും തമ്മില്‍ അടിയുണ്ടാക്കിയിരുന്നു. ജാസ്മിന്‍ ആണോ ജിന്റോ ആണോ കപ്പെടുക്കുക എന്നതാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷകരും ഉറ്റു നോക്കുന്നത്.

ഇപ്പോഴിതാ ഗെയിമിനിടെ ഉണ്ടായ വീഴ്ചയെ ജിന്റോ പലതരത്തില്‍ അവതരിപ്പിച്ചുവെന്നും ഇതുവഴി ജിന്റോയുടെ എവിടെയും ഉറച്ചു നില്‍ക്കാത്ത സ്വഭാവമാണ് വെളിപ്പെടുന്നത് എന്നും പറയുകയാണ് ഒരു പ്രേക്ഷകന്‍. ഈ കുറിപ്പ് വൈറലായി മാറുന്നുണ്ട്. പലപ്പോഴും കള്ളം പറയുന്ന ആളാണ് ജിന്റോ എന്നും കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം.

'ഇന്നലെ ജിന്റോ ലാലേട്ടനോട്: അവരൊക്കെ ഒത്തുകളി ആയിരുന്നു ലാലേട്ടാ. ഞാന്‍ ഡീസന്റ് ആയിട്ടാണ് കളിച്ചത്. അവര്‍ക്കു ഗെയിം സ്പിരിറ്റ് ഇല്ല ലാലേട്ടാ...'

'തൊട്ടു തലേന്നു ഋഷിയോട്: ഞാന്‍ നന്ദനയ്ക്കു വിട്ടു കൊടുത്തതാണ്. സായി പറഞ്ഞായിരുന്നു. ഫൈറ്റ് ചെയ്യുന്ന പോലെ കാണിച്ചില്ലേല്‍ അവള്‍ക്കു വിഷമം ആകും. അത് കൊണ്ട് ഞാന്‍ ആക്ട് ചെയ്തു.. ഞാന്‍ വിട്ടു കൊടുത്തു... എന്റെ 'അമ്മ സത്യം,' കുറിപ്പില്‍ പറയുന്നു.

JINTO

ഡെയിലി മള്‍ട്ടിപ്പിള്‍ സ്റ്റാന്‍ഡ് തരം പോലെ മാറി മാറി എടുക്കുന്ന ഒരു മത്സരാര്‍ത്ഥി ഉണ്ടോ? ഒരിടത്തു ഒന്ന് പറയും, മറ്റൊരിടത്തു പോയി അത് തല തിരിച്ചു പറയും.. കണ്ണാടി ഇല്ലേല്‍ വായിക്കാന്‍ പറ്റില്ലെന്ന് പറയും... കണ്ണാടി ഇല്ലേലും നല്ല സുന്ദരമായി വായിക്കും.. ഉറങ്ങിയായാലും ഉറങ്ങിയില്ലെന്നു ആണയിടും..

ജിന്റോ വീട്ടിലോട്ടു പോകുമ്പോള്‍ ഒരു ലോഡ് കാണും.. ഇട്ട സ്റ്റാന്‍ഡുകള്‍.. പിന്നെ താങ്ങാന്‍ കുറച്ചു അന്തം ഫാന്‍സ് ഉള്ളത് കൊണ്ട് കുഴപ്പമില്ലെന്നും കുറിപ്പില്‍ പറയുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X