പുറത്ത് വന്നതിന് ശേഷം രഘുവിന് സംഭവിച്ച മാറ്റമെന്താണ്? ഗെയിം മാറിയതിനെ കുറിച്ച് പറഞ്ഞ് രഘു

ബിഗ് ബോസിലെ ഏറ്റവും മികച്ച മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു രഘു. ബിഗ് ബോസിന്റെ തുടക്കം മുതലുണ്ടായിരുന്ന മത്സരാര്‍ഥി ആയിരുന്നെങ്കിലും രഘുവിന്റെ സ്വഭാവം മാറിയത് പ്രേക്ഷകരെയും അത്ഭുതപ്പെടുത്തിയിരുന്നു. കണ്ണിന് അസുഖം ബാധിച്ച് പുറത്ത് പോയി വന്നതിന് ശേഷമായിരുന്നു രഘുവില്‍ പ്രകടമായ മാറ്റം കണ്ട് തുടങ്ങിയത്.

അതുവരെ പ്രത്യേകിച്ച് ഗെയിം സ്ട്രാറ്റജികളൊന്നും ഇല്ലായിരുന്ന പലരും പുറത്ത് പോയി വന്നതിന് ശേഷം മത്സരബുദ്ധിയോടെ കളിക്കുന്നതാണ് കണ്ടത്. ഇതോടെ പ്രേക്ഷകരിലും സംശയം വന്നു. ചികിത്സയ്ക്ക് പോയവരെല്ലാം പുറത്ത് നടക്കുന്നത് എന്തൊക്കെയാണെന്ന് അറിഞ്ഞിട്ടുണ്ടെന്ന് ആരാധകരും സംശയം പ്രകടിപ്പിച്ചു. പുറത്ത് വന്നതിന് ശേഷം സുനിതാ ദേവദാസിന് നല്‍കിയ അഭിമുഖത്തില്‍ അക്കാര്യത്തെ കുറിച്ച് രഘു വെളിപ്പെടുത്തിയിരിക്കുകയാണ്.

 രഘുവിന്റെ വാക്കുകളിലേക്ക്

ആദ്യ വരവിലെ രഘു, രണ്ടാം വരവിലെ രഘു എന്നിങ്ങനെ ഇല്ല. അതൊക്കെ രഘു എന്ന മത്സരാര്‍ഥിയുടെ ഗെയിം സ്ട്രാറ്റജിയാണ്. ആദ്യം ബിഗ് ബോസിലേക്ക് പോകുമ്പോള്‍ എനിക്കൊരു ഗെയിം പ്ലാനും ഉണ്ടായിരുന്നില്ല. എന്നാല്‍ കണ്ണിന് അസുഖം വന്ന് പുറത്ത് പോയപ്പോള്‍ പുറത്ത് നടക്കുന്ന കാര്യങ്ങളും എങ്ങനെ ഷോ മുന്നോട്ട് പോവുന്നു എന്നും മനസിലായി.

രഘുവിന്റെ വാക്കുകളിലേക്ക്

തിരിച്ച് വന്ന എനിക്ക് ചില ഗെയിം പ്ലാനുകളും സ്ട്രാറ്റജികളും ഉണ്ടായിരുന്നു. രജിത് കുമാറിനോട് ആശയപരമായി വിജോയിപ്പുള്ള ആളാണ് ഞാന്‍. ഒരു തരത്തിലും പുള്ളിയുടെ കൂടെ നിന്നിട്ടില്ല. എന്നാല്‍ രജിത് കുമാറിനെ എല്ലാവരും ഒറ്റപ്പെടുത്തുകയും കൂട്ടമായിട്ട് ആക്രമിക്കുന്ന രീതി ശരിയല്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സുജോ എന്റെ അടുത്ത സുഹൃത്താണ്. സാന്‍ഡ്രയുമായി എന്റെ സഹോദരി ബന്ധമാണ്. അമൃതയും അഭിരാമിയുമായിട്ടും നല്ല സ്‌നേഹബന്ധമാണ്.

രഘുവിന്റെ വാക്കുകളിലേക്ക്

ബിഗ് ബോസ് വീട്ടില്‍ രണ്ട് ടീം ഉണ്ടെന്ന് നിങ്ങള്‍ക്ക് അറിയാം. അവിടെ ഞാന്‍ ഉള്‍പ്പെടുന്ന ടീമില്‍ രജിത് കുമാറും ഉണ്ടായിരുന്നു. എനിക്ക് അടുപ്പമുള്ളവരുമായി രജിത്തിനും അടുത്ത് ബന്ധമുണ്ടായിരുന്നു. ഞാന്‍, സുജോ, രജിത്, സാന്‍ഡ്ര, അമൃത, അഭിരാമി എന്നിവര്‍ ഉള്‍പ്പെട്ട ടീമിനെ ഫെര്‍ട്ടേനിറ്റി എന്നാണ് ഞാന്‍ വിളിക്കുക. അവിടെ ഒരു ഗ്രൂപ്പ് തലവനില്ല. വിയോജിപ്പുകള്‍ പറയാനുള്ള ഇടമുണ്ട്.

രഘുവിന്റെ വാക്കുകളിലേക്ക്

രജിത്ത് കുമാറിന്റെ പല നിലപാടുകളോടും വിയോജിപ്പ് തന്നെയായിരുന്നു. കോള്‍ സെന്റര്‍ ടാസ്‌കില്‍ രേഷ്മയോട് പറഞ്ഞതുള്‍പ്പെടെ എനിക്ക് വിയോജിപ്പുണ്ടായിരുന്നു. രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചത് തെറ്റാണ്. ഒരു തരത്തിലും ഞാന്‍ അതിനോട് യോജിക്കുന്നില്ല. പൂര്‍ണമായും താന്‍ രേഷ്മയ്‌ക്കൊപ്പമായിരുന്നു നിന്നതെന്നും രഘു പറയുന്നു.

Recommended Video

എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറഞ്ഞു രജിത് കുമാർ | Oneindia Malayalam
 രഘുവിന്റെ വാക്കുകളിലേക്ക്

കണ്ണിന്റെ ചികിത്സയ്ക്ക് പുറത്ത് പോയ മത്സരാര്‍ഥികള്‍ തിരിച്ച് വന്നതിന് ശേഷം വലിയ മാറ്റമുണ്ടായി. അതുവരെ രജിത്തിനെ ഒറ്റപ്പെടുത്തി നിന്നവര്‍ പിന്നീട് രജിത്തിനെ മുന്‍നിര്‍ത്തി ഒരു ഗ്രൂപ്പ് തുടങ്ങി. ഒപ്പം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വന്ന അമൃതയും അഭിരാമിയും ഉണ്ടായിരുന്നു. ഇതോടെ പുറത്ത് നടക്കുന്നതെന്താണെന്ന് ഇവര്‍ക്ക് എല്ലാവര്‍ക്കും അറിയാമായിരുന്നു. ഫുക്രു അടക്കമുള്ള ടീമിനെ തളര്‍ത്താനുള്ള ശ്രമമായിരുന്നു ഈ ടീം ചെയ്തിരുന്നത്. ഇടയ്ക്ക് ഇക്കാര്യത്തില്‍ ഇവര്‍ വിജയിക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X