രഘുവിന് ഇത് സന്തോഷ ദിവസമാണ്! ബിഗ് ബോസ് നിര്‍ത്തി പുറത്ത് വന്ന ദിവസം പിറന്നാള്‍ ആഘോഷിച്ച് താരം

ശബ്ദം കൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള ആര്‍ ജെ രഘുവിനെ എല്ലാവരും അടുത്ത് അറിയുന്നത് ബിഗ് ബോസില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ്. കോഴിക്കോട് സ്വദേശിയായ രഘു ഇന്ന് തന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പോസ്റ്ററുകളില്‍ രഘുവിന് ആശംസ അറിയിച്ച് കൊണ്ട് എത്തി കൊണ്ടിരിക്കുകയാണ്.

വളരെ നല്ലൊരു മത്സരാര്‍ഥിയാണ് രഘുവെന്ന് ആര്‍ക്കും സംശയമില്ലാതെ പറയാം. തുടക്കത്തില്‍ എല്ലാവരോടും ഒരുപോലെ സംസാരിച്ചിരുന്ന രഘുവിനും ഒരുപാട് ആരാധകരെ കിട്ടിയിരുന്നു. ഇടയ്ക്ക് കണ്ണിന് അസുഖം ബാധിച്ച് ചികിത്സയ്ക്ക് വേണ്ടി മത്സരാര്‍ഥികള്‍ പുറത്ത് പോയവരുടെ കൂട്ടത്തില്‍ രഘുവും ഉണ്ടായിരുന്നു. ചികിത്സയ്ക്ക് ശേഷം തിരിച്ച് വന്നപ്പോള്‍ അതിഗംഭീര മത്സരബുദ്ധിയാണ് താരം കാഴ്ച വെച്ചത്.

raghu

രജിത്തിനൊപ്പം ചേര്‍ന്ന് പുതിയൊരു ഗ്യാങ് ഉണ്ടാക്കി മത്സരങ്ങളെല്ലാം വിജയിച്ചിരുന്നു. അമൃത-അഭിരാമി, സുജോ, അലക്‌സാന്‍ഡ്ര എന്നിവരെല്ലാമായിരുന്നു ഒരു ടീം. പാഷാണം ഷജി അടക്കമുള്ള ടീമിനെ പിന്നിലാക്കാന്‍ വേണ്ടി പല തന്ത്രങ്ങളും ഇവര്‍ പയറ്റിയിരുന്നു. എങ്കിലും ന്യായത്തിനും നേരിനുമൊപ്പം നിന്ന് രഘു പ്രേക്ഷക പ്രശംസ സ്വന്തമാക്കി.

അടുത്തിടെ ഫുക്രു ഭക്ഷണം എടുത്ത് ഒളിപ്പിച്ച വെച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. മോഹന്‍ലാലിന്റെ മുന്നിലും ഈ പ്രശ്‌നം എത്തി. അവിടെ ഏറ്റവും പക്വമായി ഉത്തരം പറഞ്ഞത് രഘുവായിരുന്നു. അതുപോലെ തന്നെ രജിത്തിനെ പുറത്താക്കിയ ദിവസം തീരുമാനം എടുക്കാന്‍ രേഷ്മയെ മോഹന്‍ലാല്‍ ഏല്‍പിച്ചു. ബാക്കി മത്സരാര്‍ഥികളോട് സംസാരിച്ച് ഒരു ഉറപ്പ് പറയാനും ആവശ്യപ്പെട്ടു.

raghu

ഈ സമയത്ത് രേഷ്മ സംസാരിച്ചത് രഘുവിനോടായിരുന്നു. രേഷ്മയോട് അദ്ദേഹം പറഞ്ഞ് കൊടുത്ത ഉപദേശം മാതൃകപരമായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ മത്സരം അവസാനിക്കാന്‍ ഒരു മാസം കൂടി അവശേഷിക്കവേ ഷോ നിര്‍ത്തിയിരിക്കുകയാണ്. നിര്‍മാതാക്കള്‍ കഴിഞ്ഞ ദിവസം അറിയിച്ചത് പോലെ തന്നെ മലയാളം ബിഗ് ബോസിന്റെ രണ്ടാം പതിപ്പ് നിര്‍ത്തി.

ലോകം മുഴുവന്‍ വ്യാപിച്ച കൊറോണ ഇന്ത്യയിലും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയുമെല്ലാം സുരക്ഷ മുന്‍നിര്‍ത്തിയാണ് പരിപാടി അവസാനിപ്പിച്ചത്. മത്സരാര്‍ഥികളെല്ലാം തിരിച്ച് വീടുകളിലേക്ക് എത്തുകയാണ്. എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. രഘുവിൻ്റെ പ്രതികരണത്തിന് വേണ്ടിയാണ് ഇനിയുള്ള കാത്തിരിപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X