കളളത്തരം കാണിച്ചിട്ടുണ്ടെങ്കിൽ പറയാനുള്ള ചങ്കൂറ്റം എനിക്കുണ്ട് ഫിറോസ് , ഹൗസ് അംഗങ്ങളെ ഞെട്ടിച്ച് സന്ധ്യ
ബിഗ് ബോസ് സീസൺ 3 പുതിയ ആഴ്ചയിലേയ്ക്ക് കടുക്കുകയാണ്. ഫെബ്രുവരി14 ന് ആരംഭിച്ച ഷോ അതിന്റെ 50ാം ദിവസത്തിലേയ്ക്ക് അടുക്കുകയാണ് . ദിവസങ്ങൾ കൂടുന്തോറും മത്സരവും കടക്കുകയാണ്. 100 ദിവസം ലക്ഷ്യം കണ്ടുകൊണ്ടാണ് എല്ലാവരും ഹൗസിനുള്ളിൽ നിൽക്കുന്നത്. പോയ ആഴ്ചകളെ അപേക്ഷിച്ച് കഴിഞ്ഞവാരം ഹൗസിനുള്ളിൽ വലിയ പ്രശ്നങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. മത്സരാർഥികൾ എല്ലാവരും തന്നെ വളരെ സംയമനത്തോടെയാണ് വീട്ടിനുള്ളിൽ നിന്നത്. കുഴൽപ്പന്ത് കളി എന്ന വീക്കിലി ടാസ്ക്കിൽ മാത്രമാണ് പരസ്പരം ഏറ്റുമുട്ടിയത്. അത് ടാസ്ക്കിന്റെ ഭാഗമായിട്ടായിരുന്നു. എന്നാൽ ഈ ആഴ്ചയിലെ സ്ഥിതി അങ്ങനെയല്ല. പഴയതിലും ശക്തമായി ഏറ്റുമുട്ടുകയാണ്. ഹൗസിൽ നിശബ്ദത പാലിച്ചിരുന്നവരാണ് ഇപ്പോൾ ശബ്ദമുയർത്തിയിരിക്കുന്നത്.
അതീവ ഗ്ലാമാറസായി റായ് ലക്ഷ്മി, ചിത്രം കാണൂ
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സന്ധ്യാ മനോജും ഫിറോസ് ഖാനും തമ്മിലുളള വാഗ്വാദമാണ്. ഹൗസിലുള്ള എല്ലാവരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് സന്ധ്യ. ടാസ്ക്കിലും അല്ലാതേയും സന്ധ്യ മറ്റുള്ളവരോട് വളരെ ശാന്തമായിട്ടാണ് പെരുമാറുന്നത് . എന്നാൽ ഇപ്പോഴിത ഫിറോസ് ഖാന്റെ ചോദ്യത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയാണ് സന്ധ്യ നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം മോഹൻലാൽ നൽകിയ ടാസ്ക്കാണ് സന്ധ്യയും ഫിറോസും തമ്മിലുള്ള വഴക്കിന്റെ കാരണം. കള്ളം പറഞ്ഞതിന് ഷോക്ക് അടിക്കുമായിരുന്നെങ്കിൽ ആ കസേരയിൽ നിന്ന് നിങ്ങൾക്ക് എഴുന്നേൽക്കാൻ കഴിയുമായിരുന്നില്ല എന്നുള്ള ഫിറോസിന്റെ വാക്കുകളാണ് സന്ധ്യയെ ചൊടിപ്പിച്ചത്. അടുക്കളയിൽ വെച്ചാണ് ഇവർ തമ്മിലുള്ള വാക്ക്വാദം നടക്കുന്നത്. നിങ്ങൾക്ക് എന്താണ് സത്യം എന്താണ് കള്ളമെന്നുള്ളതിന് ഡിഗ്രി എടുത്തിട്ട് വരുകയാണോ എന്നായിരുന്നു സന്ധ്യയുടെ മറുപടി.

എന്നാൽ അങ്ങനെ വിടാൻ ഫിറോസ് തയ്യാറായിരുന്നില്ല. വീണ്ടും പ്രകോപനപരമായ പരാമർശവുമായി ഫിറോസ് എത്തുകയായിരുന്നു. ഈ പൂച്ച കണ്ണടച്ച് പാലു കുടിക്കുമ്പോൾ അതിന്റെ വിചാരം ആരും കാണുന്നില്ല എന്നാണ്. ഞാൻ ഇവിടെ കണ്ണ് തുറന്നു കൊണ്ടാണ് നിൽക്കുന്നതെന്ന് സന്ധ്യ മറുപടി നൽകുകയായിരുന്നു. നിങ്ങൾ അറിയപ്പെടുന്ന നർത്തകിയല്ലേ ഇങ്ങനെ കള്ളം പറയാമോ എന്നും ഫിറോസ് സന്ധ്യയോട് ചോദിക്കുന്നുണ്ട്. കളളത്തരം കാണിച്ചിട്ടുണ്ടെങ്കിൽ പറയാനുള്ള ചങ്കൂറ്റം തനിക്കുണ്ടെന്നും സന്ധ്യ പറയുന്നു. ഇന്നത്തെ എപ്പിസോഡിലാണ് ഇവർ രണ്ടുപേരും ഏറ്റുമുട്ടുന്നത്.

മോഹൻലാൽ മത്സരാർഥികൾ ആക്ടീവ് ആകാൻ നൽകിയ ടാസ്ക്കാണ് ഹൗസിൽ വലിയ പ്രശ്നം സൃഷ്ടിച്ചത്. ചില മത്സരാർഥികൾ ബിഗ് ബോസ് ഹൗസിൽ ആക്ടീവ് അല്ല എന്നുളള പരാതികൾ കേൾക്കുന്നുണ്ടെന്നും അവരെ ഒന്ന് ആക്ടീവാക്കാൻ വേണ്ടിയാണ് ഈ ടാസ്ക്ക് എന്ന് പറഞ്ഞുകൊണ്ടാണ് മാന്ത്രിക കസേര ടാസ്ക്ക് നസ്‍കിയത് . ഹൗസിൽ ആക്ടീവ് അല്ലാത്ത മത്സരാർഥികളെ കസേരയിൽ വിളിച്ചിരുത്തി ചോദ്യങ്ങൾ ചോദിക്കുന്നതായിരുന്നു ടാസ്ക്ക്. ഇതിനാദ്യം സന്ധ്യ മനോജിനെയായിരുന്നു മോഹൻലാൽ വിളിച്ചത്. സന്ധ്യയോട് ഡിപംൽ, സായ് , ഫിറോസ് ഖാൻ എന്നിവർ ചോദ്യം ചോദിച്ചിരുന്നു. ഇതിന്റെ ബാക്കിയായിട്ടാണ് ഇവർ തമ്മിൽ ഏറ്റുമുട്ടിയത്.

ഫിറോസിന്റെ ചോദ്യത്തിന് കൃത്യമായ മറുപടി സന്ധ്യ കൊടുത്തിരുന്നു. ഒടുവിൽ മോഹൻലാൽ ഇടപെടുകയും ചെയ്തിരുന്നു. ആദ്യം സന്ധ്യയോട് ചോദ്യം ചോദിച്ചത് ഡിംപലാണ് സന്ധ്യാ മനോജ് ആയി തന്നെ മുഴുവനായി ബിഗ് ബോസില്‍ നില്‍ക്കാൻ പറ്റുന്നുണ്ടോയെന്നായിരുന്നു ചോദ്യം. അങ്ങനെ പറ്റുന്നില്ല എന്നായിരുന്നു സന്ധ്യാ മനോജിന്റെ ഉത്തരം. പലരാലും ഇൻഫ്ലൂൻസ് ചെയ്യപ്പെടുന്നുവെന്നും അത് മാറുമായിരിക്കുമെന്നും സന്ധ്യാ മനോജ് പറഞ്ഞു.

പിന്നീട് സായ് ആയിരുന്നു ചോദ്യംചോദിച്ചത്. ഭാഗ്യലക്ഷ്‍മിയെയും കിടിലൻ ഫിറോസിനെയും വിശ്വസിക്കുന്നുണ്ടോയെന്നായിരുന്നു സായ് വിഷ്‍ണുവിന്റെ ചോദ്യം. നിലവില്‍ അവരെ പൂര്‍ണമായുംവിശ്വസിക്കുന്നുവെന്നായിരുന്നു മറുപടി. ന്യൂട്രല്‍ പ്ലേ ചെയ്യുന്ന ആളാണ് സന്ധ്യാ മനോജ് എന്നാണ് തോന്നിയതെന്നും ഇങ്ങനെ മുഴുവനായും നില്‍ക്കാൻ കഴിയുമോയെന്ന് തോന്നുന്നുണ്ടോയെന്ന് ഋതു മന്ത്ര ചോദിച്ചു. കഴിയുന്നിടത്തോളം നില്‍ക്കുമെന്ന് സന്ധ്യ മറുപടി പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ചയിലേത് പോലെ ശാന്തമായിരിക്കില്ല ഹൗസ്.


Click it and Unblock the Notifications