'തെലുങ്കിലുള്ള ആളുകൾക്കാണ് സ്നേഹം കൂടുതൽ, ഇപ്പോഴും കണ്ടാൽ തൊഴുത് നിൽക്കുന്നവരുണ്ട്'; അനുഭവം പറഞ്ഞ് ഷിജു!

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് സുപരിചിതനായ നടനാണ് ഷിജു എ.ആർ. ഇഷ്‍ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലെ നായക വേഷമാണ് ഷിജുവിനെ മലയാള സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കിയത്. പിന്നീട് കാലചക്രം, സിദ്ധാർത്ഥ, വാചാലം, കമ്മത്ത് & കമ്മത്ത്, സൗണ്ട് തോമ, പോളിടെക്നിക്, ഡോൾഫിൻ ബാർ, കസിൻസ്, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും തുടങ്ങി ധാരാളം മലയാള സിനിമകളുടെ ഭാ​ഗമായി.

സിനിമയില്‍ നായകനായി തിളങ്ങിയ ഷിജു സീരിയലിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായി. മഴവിൽക്കൂടാരം എന്ന സിനിമയിലൂടെ 1995ലാണ് മലയാളത്തിൽ ഷിജു അരങ്ങേറ്റം കുറിച്ചത്. 1996ൽ മഹാപ്രഭു എന്ന തമിഴ് ചിത്രത്തിലെ വില്ലൻ വേഷം കരിയറിൽ മികച്ച അവസരങ്ങളിലേക്ക് ഷിജുവിനെ നയിച്ചു. കോഡിരാമ കൃഷ്‍ണ സംവിധാനം ചെയ്‍ത ദേവി എന്ന തെലുങ്ക് സിനിമ സൂപ്പർ ഹിറ്റായിരുന്നു. ദേവി ഷിജു എന്നാണ് തെലുങ്ക് പ്രേക്ഷകർക്കിടയിൽ ഇദ്ദേഹം അറിയപ്പെടുന്നത്.

Shiju

മനസന്ത നുവ്വെ, നുവ്വു നാക്കു നച്ചാവു, സിംഹരാശി, അമ്മായികോസം തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും ഷിജു അഭിനയിച്ചിട്ടുണ്ട്. രാജേഷ് ടച്ച്‌റൈവർ സംവിധാനം ചെയ്‍ത ഇൻ നെയിം ഓഫ് ബുദ്ധ എന്ന അന്താരാഷ്ട്രചലച്ചിത്രത്തിലും ഷിജു ഭാ​ഗമായിട്ടുണ്ട്. ഇപ്പോൾ ബി​ഗ് ബോസ് സീസൺ ഫൈവിൽ ശക്തമായി കളിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ് ഷിജു.

അമ്പത് ദിവസം ഹൗസിൽ പൂർത്തിയാക്കാൻ ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഷിജുവിനും നിരവധി ആരാധകരുണ്ട്. ഇപ്പോൾ ഹൗസിലെ ക്യാപ്റ്റനുമാണ് ഷിജു. പക്ഷെ അഖിൽ മാരാരുടെ കൂടെ ചേർന്ന് ​ഗ്രൂപ്പ് കളിക്കുന്നതിനാൽ ഷിജുവിന്റെ ​ഗെയിം തനിയെ കാണാൻ സാധിക്കുന്നില്ലെന്നാണ് പ്രേക്ഷകരുടെ പക്ഷം.

ഇപ്പോഴിത ഷിജു മലയാള സിനിമാ പ്രേമികളെ കുറിച്ചും തെലുങ്ക് സിനിമാ പ്രേമികളെ കുറിച്ചും ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. തെലുങ്കിലുള്ള സിനിമാ പ്രേമികളായ ആളുകൾക്കാണ് സ്നേഹം കൂടുതൽ എന്നാണ് ഷിജു പറയുന്നത്. ഇപ്പോഴും തന്നെ കണ്ടാൽ തൊഴുത് നിൽക്കുന്നവരുണ്ടെന്നും ഷിജു പറയുന്നു.

'തെലുങ്കിലുള്ള ആളുകൾക്കാണ് ഏറ്റവും കൂടുതൽ സ്നേഹമുള്ളത്. അത് വേറൊന്നും കൊണ്ടല്ല... നമ്മുടെ ഇവിടുത്തെ മലയാളികളുടെ ഒരു ആറ്റിറ്റ്യൂഡുണ്ട്.... നിനക്ക് ആ പൊസിഷൻ കിട്ടിയത് കൊണ്ടാണ് നീ അവിടെ നിൽക്കുന്നത്. എനിക്ക് അത് തന്നാൽ ഞാനും അങ്ങനെയായേനെ എന്നൊരു സാധനമുണ്ട്‌.'

Shiju

'പക്ഷെ ഇവർ ആ പൊസിഷനിൽ എത്താൻ എത്രത്തോളം കഷ്ടപ്പെട്ടുവെന്നത് ഈ പറയുന്നവർ ചിന്തിക്കില്ല. മലയാളികൾ സ്ട്ര​ഗിൾ ചിന്താക്കാൻ തയ്യാറുള്ളവരല്ല. അതാണ് മലയാളികളുടെ പ്രോബ്ലം. പക്ഷെ തെലുങ്കിലെ കാണികളെ സംബന്ധിച്ചിടത്തോളം എനിക്ക് എത്താൻ പറ്റാത്ത സ്ഥലത്ത് അവൻ എത്തി നിൽക്കുന്നല്ലോയെന്നും അതിനായി എടുത്ത കഷ്ടപ്പാടിനേയും അവർ റെസ്പെക്ട് ചെയ്യും.'

'അതുകൊണ്ട് അവരുടെ റെസ്പെക്ട് എന്നുമുണ്ടാകും. ഇപ്പോഴും നമ്മൾ ചെന്നുകഴിഞ്ഞാൽ നമ്മളെ തൊഴുത് നിൽക്കുന്ന ആൾക്കാരുണ്ട്. നമുക്ക് അത്ഭുതം തോന്നും. കാല് പിടിക്കുന്ന രീതിയിൽ വരും അവർ. നമ്മൾ പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ലല്ലോ. അവർക്ക് വേണ്ടി സ്ക്രീനിൽ വന്ന് രണ്ട് ഡയലോ​ഗ് പറഞ്ഞിട്ട് പോയത് മാത്രമല്ലേയുള്ളു.'

'അത് അവർ ടിക്കറ്റെടുത്ത് വന്നിരുന്ന് കണ്ടിട്ടാണ് നമ്മുടെ കാല് പിടിക്കുന്നത്. അപ്പോൾ ആ സ്നേഹമല്ലേ നമ്മൾ കാണേണ്ടത്' ഷിജു അനുഭവം വിവരിച്ച് പറഞ്ഞു. കൊല്ലം സ്വദേശിയായ ഷിജു ഇപ്പോൾ എറണാകുളത്താണ് താമസം. എറണാകുളം സെന്റ് ആൽബർട്ട്സ് സ്‍കൂളിലും തിരൂർ എസ്എസ്എം പോളിടെക്നിക് കോളേജിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കുവൈറ്റ് എയർവേയ്‌സിലെ എയർഹോസ്റ്റസും ഭരതനാട്യം നർത്തകിയുമായ പ്രീതി പ്രേമാണ് ഭാര്യ.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X