For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് തുടക്കം തന്നെ വിവാദമോ? ദുരന്തങ്ങളെല്ലാം ഒരു കുട കീഴിൽ! ഏട്ടന്റെ അവതരണം പോരെന്ന് ട്രോളന്മാർ

  |

  ഒടുവില്‍ കാത്തിരിപ്പുകള്‍ക്കും പ്രതീക്ഷകള്‍ക്കുമപ്പുറം മലയാളത്തിലേക്കും ബിഗ് ബോസ് എത്തിയിരിക്കുകയാണ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിച്ച ബിഗ് ബോസിന് തുടക്കം തന്നെ മികച്ച പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. സിനിമ സീരിയല്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നും പതിനാറ് പേരുമായി ഇന്നലെ വൈകുന്നേരം ഏഴ് മണിയ്ക്കാണ് ബിഗ് ബോസ് ആരംഭിച്ചിരിക്കുന്നത്.

  തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9.30 നും ഞായര്‍, ശനി ദിവസങ്ങൡ 9 നുമാണ് ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുന്നത്. ആദ്യദിനമായ ഇന്നലെ മത്സരാര്‍ത്ഥികളെ പരിചയപ്പെടുത്തുകയായിരുന്നു. രഞ്ജിനി ഹരിദാസ്, ശ്വേത മേനോന്‍ തുടങ്ങിയ താരങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്. ആശയ ദാരിദ്യം നേടിയിരുന്ന ട്രോളന്മാരും ബിഗ് ബോസുമായി രംഗത്തെത്തിയിരിക്കുകയാണ്.

  ബിഗ് ബോസ് തുടങ്ങി

  ബിഗ് ബോസ് തുടങ്ങി

  ഇന്ത്യയിലെ മറ്റുള്ള ഭാഷകളിലെല്ലാം വിജയകരമായി നടക്കുന്ന ബിഗ് ബോസ് ഒടുവില്‍ മലയാളത്തിലേക്കും എത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ അവതാരകനായി നയിക്കുന്ന പരിപാടി മുംബൈയിലെ ഫിലിംസിറ്റിയില്‍ വെച്ചാണ് നടക്കുന്നത്. 44 കോടി രൂപയോളം മുതല്‍ മുടക്കില്‍ എന്‍ഡെമോള്‍ ഷൈന്‍ പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്. മത്സരാര്‍ത്ഥികള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി പരിപാടിയ്ക്ക് വേണ്ടി പ്രത്യേകമായി ഒരു ബിഗ് ഹൗസ് നിര്‍മ്മിച്ചിരിക്കുകയാണ്. മറ്റുള്ള ഭാഷകളില്‍ പല തരത്തിലുള്ള വിവാദങ്ങള്‍ക്കും വഴിയൊരുക്കുന്ന ബിഗ് ബോസ് മലയാളത്തില്‍ എത്തുമ്പോള്‍ എന്ത് സംഭവിക്കുമെന്നാണ് അറിയാനുള്ളത്. ഇപ്പോഴിതാ ട്രോളന്മാരും സജീവമായി എത്തിയിരിക്കുകയാണ്.

  അവതരണം പോരാ...

  അവതരണം പോരാ...

  മോഹന്‍ലാല്‍ അവതാരകനാവുന്നു എന്നതായിരുന്നു മലയാളത്തിലെത്തിയ ബിഗ് ബോസിന്റെ വലിയ പ്രത്യേകത. എന്നാല്‍ മലയാള സിനിമയില്‍ ലാലേട്ടന്‍ മുന്‍പില്‍ ആണെങ്കിലും അവതരണത്തില്‍ പോരാ എന്ന് പറയാതിരിക്കാന്‍ വയ്യ. കാരണം മിഥുന്റെ അവതരണം ഒക്കെ കണ്ട് അഡിക്ട് ആയത് കൊണ്ടാകും ചിലര്‍ക്കെങ്കിലും മോഹന്‍ലാലിന്റെ അവതരണം ഒട്ടും പോരാ എന്ന് തോന്നുന്നത്.

  കണ്ടത് പോലെ തന്നെ...

  കണ്ടത് പോലെ തന്നെ...

  ബിഗ് ബോസ് വന്നതോടെ മലയാളികള്‍ക്ക് ഇത് എവിടെയോ കണ്ട് മറന്നത് പോലെ തോന്നിയിരിക്കും. കാരണം മുന്‍പ് സൂര്യ ടിവി യില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മലയാളി ഹൗസുമായി ബിഗ് ബോസിന് ചില സാമ്യങ്ങളുണ്ട്. എന്നാല്‍ അതിലും മികച്ച് നില്‍ക്കാന്‍ ബിഗ് ബോസിന് കഴിയുമെന്നാണ് സൂചന.

   പേര്‍ളിയെ കണ്ടപ്പോള്‍..

  പേര്‍ളിയെ കണ്ടപ്പോള്‍..

  ബിഗ് ബോസ് കാണുന്നവര്‍ അതുവരെ വന്നവരെ കണ്ടപ്പോള്‍ ഇവരൊക്കെ എന്ത് എന്ന് വിചാരിക്കുകയായിരുന്നു. എന്നാല്‍ പേര്‍ളി മാണിയെ കണ്ടതോടെ സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യ എന്ന അവസ്ഥയിലെത്തുകയായിരുന്നു.

  ആ അവസ്ഥയായോ?

  ആ അവസ്ഥയായോ?

  സേഫ് ആക്ടിംഗ് കരിയര്‍ ഉള്ള ലാലേട്ടന്‍ മുന്നാം കിട ടിവി പ്രോഗ്രാമുകളും റിയാലിറ്റി ഷോ കളും ഉള്ള വലിയൊരു മല ചവിട്ടി കേറിയിരിക്കുകയാണ്. ബിഗ് ബോസിലെത്തിയതിനെ കുറിച്ചുള്ള ട്രോളന്മാരുടെ വിലയിരുത്തലാണ്.

   ബഷീര്‍ ബഷി

  ബഷീര്‍ ബഷി

  ബിഗ് ബോസിലെ മത്സരാര്‍ത്ഥികൡലൊരാളായ ബഷീര്‍ ബഷിയുടെ മുഖം കണ്ടപ്പോള്‍ മുതല്‍ ആ പരിപാടി കാണില്ല എന്ന് തീരുമാനിച്ചവരുമുണ്ട്. തുടക്കം തന്നെ ഏറ്റവുമധികം വിമര്‍ശനം കേട്ട താരമാണ് ബഷീര്‍.

  ദുരന്തങ്ങളോ..?

  ദുരന്തങ്ങളോ..?

  ബിഗ് ബോസിലെത്തിയ താരങ്ങളില്‍ പലരും വലിയ ദുരന്തങ്ങളാണെന്നാണ് ചിലര്‍ പറയുന്നത്. രഞ്ജിനി മുതല്‍ ശ്വേത മേനോന്‍ വരെ വെറുപ്പിക്കാലണെന്നാണ് അഭിപ്രായം.

  കോഴി പ്രോഗ്രാം

  കോഴി പ്രോഗ്രാം

  ബിഗ് ബോസ് കാണുന്ന ചിലര്‍ക്ക് അതിനെ കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ല. ഒറ്റ വാക്കില്‍ പറയുകയാണെങ്കില്‍ നല്ല അസ്സല്‍ കോഴി പ്രോഗ്രാം എന്ന് പറയാം.

  ദാരിദ്ര്യം മാറി..

  ദാരിദ്ര്യം മാറി..

  അടുത്ത കാലത്തായി കാര്യമായ വിവാദങ്ങളോ പ്രശ്‌നങ്ങളോടെ ഒന്നും ഇല്ലാതിരുന്നതിനാല്‍ ട്രോളന്മാര്‍ ആശയ ദാരിദ്ര്യത്തിലായിരുന്നു. ബിഗ് ബോസിന്റെ വരവോട് കൂടി ആ കാര്യത്തില്‍ ഒരു തീരുമാനമായിരിക്കുകയാണ്.

   ഇതാണ് അവസ്ഥ

  ഇതാണ് അവസ്ഥ

  നമ്മൂടെ മോളിമുഡിലെ സീനിയര്‍ നടന്മാരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയാമോ? ഒരു ഭാഗത്ത് അടാര്‍ സിനിമ ഇറക്കി ഇക്ക തിയറ്റര്‍ ഭരിക്കുമ്പോള്‍ മറു ഭാഗത്ത് കിടിലന്‍ റിയാലിറ്റി ഷോ യുമായി മോഹന്‍ലാല്‍ ടെലിവിഷന്‍ ഭരിക്കുകയാണ്.

  ഏട്ടന്‍ മാസ് ആണേ..

  ഏട്ടന്‍ മാസ് ആണേ..

  വിവാദങ്ങള്‍ക്കിടെയിലൂടെ സാബു മോന്‍ ബിഗ് ബോസിലെത്തിയത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. വരും ദിവസങ്ങളില്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന കാണേണ്ടി വരും..

  അയ്യോ ചെറിയ കളിയല്ല...

  അയ്യോ ചെറിയ കളിയല്ല...

  ഇനി ചെറിയ കാര്യങ്ങളില്ല. വലിയ കളികള്‍ മാത്രം എന്ന ടാഗ് ലൈനോട് കൂടിയാണ് ബിഗ് ബോസ് എത്തുന്നത്. ഇത് എവിടെയോ കേട്ട് മറന്നതാണെന്ന് പലര്‍ക്കും തോന്നിയിരുന്നു. ഇത് ശോഭ ചേച്ചി ഷാനിയോട് പറഞ്ഞിരുന്ന കാര്യമായിരുന്നു.

  കഷ്ടം തന്നെ..!

  കഷ്ടം തന്നെ..!

  ലാലേട്ടന്റെ പുതിയ പരിപാടി കണ്ടോ എന്ന് ചോദിച്ചാല്‍ കാണേണ്ട ആവശ്യമൊന്നുമില്ല.. അത് ഹിറ്റായിരിക്കും എന്ന് പറയുന്നവരുണ്ട്. എന്നാല്‍ അത് ദുരന്തമാണെന്ന് ആരോടെങ്കിലും പറയാന്‍ പറ്റുമോ?

  ഇംഗ്ലീഷ് വാക്ക് പറയാന്‍ പാടില്ല

  ഇംഗ്ലീഷ് വാക്ക് പറയാന്‍ പാടില്ല

  ബിഗ് ബോസിന്റെ നിയമാവലികളില്‍ ഒന്ന് ഷോ യില്‍ ഇംഗ്ലീഷ് പറയാന്‍ പാടില്ലെന്നുള്ളതാണ്. ഇത് കേട്ട പ്രേക്ഷകര്‍ പരിപാടിയുടെ പേര് എന്താണെന്് ചോദിക്കുന്നു. അത് വേണമെങ്കില്‍ മലയാളത്തിലും ഇംഗ്ലീഷിലും ബിഗ് ബോസ് എന്ന് പറയാം.

   എന്തോ തകരാറ് പോലെ

  എന്തോ തകരാറ് പോലെ

  ബിഗ് ബോസ് കാണുന്ന ഓരോ മലയാളികള്‍ക്കും രേവതി നയിച്ചിരുന്ന മലയാളി ഹൗസുമായി സാമ്യം തോന്നുന്നത് സ്വാഭാവികം മാത്രം. കാരണം എന്തോ എവിടെയോ ഒരു തകരാറ് സംഭവിച്ചിട്ടുണ്ട്.

   ദൈവമേ കാത്തോളണേ

  ദൈവമേ കാത്തോളണേ

  രഞ്ജിനി ഹരിദാസ്, സാബു മോന്‍, അനൂപ് ചന്ദ്രന്‍ തുടങ്ങി ബിഗ് ബോസ് മത്സരാര്‍ത്ഥികളെ കാണുന്ന പ്രേക്ഷകര്‍ ഇനിയിപ്പോ കൊടുങ്ങല്ലൂര്‍ ഭരണിയ്ക്ക് തിരികൊളുത്തിയ അവസ്ഥയാവുമോ എന്ന് ഭയപ്പെടുന്നുണ്ട്.

   പറ്റിച്ചതാണോ?

  പറ്റിച്ചതാണോ?

  സാബു മോനോട് പോലീസിന്റെ കണ്ണില്‍ പെടാതെ എവിടെയെങ്കിലും ഒളിച്ചിരിക്കാന്‍ പറഞ്ഞിട്ട് റിയാലിറ്റി ഷോ നടക്കുന്ന വീട്ടിലാണോ കേറി ഇരിക്കുന്നത്. 100 ദിവസം പുറം ലോകവുമായി ബന്ധമുണ്ടാവില്ലെന്ന് പറഞ്ഞ് അവരെല്ലാം പറ്റിച്ചതായിരുന്നു.

  ആപത്ത് വരുന്നു..

  ആപത്ത് വരുന്നു..

  ഏഷ്യാനെറ്റിലെ ബിഗ് ബോസ് മലയാളം കണ്ടതോടെ നാടിന് എന്തോ വലിയൊരു ആപത്ത് വരാനിരിക്കുന്നു എന്ന് പറഞ്ഞത് സത്യമാവുമെന്ന് തോന്നുന്നു.

  ഒരു കുടക്കീഴില്‍

  ഒരു കുടക്കീഴില്‍

  ബിഗ് ബോസിലേക്ക് തരികിട സാബു വന്നു, രഞ്ജിനി വന്നു.. ബാക്കി എല്ലാവരും വന്നതോടെ ദുരന്തങ്ങളെല്ലാം ഒരു കുടക്കീഴില്‍ എത്തിയ മനോഹരമായ കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

  BIG BOSS MALAYALAM 2018 | ബിഗ് ബോസ്സിലെ ചില രഹസ്യങ്ങൾ | FilmiBeat Malayalam
  പെട്ടൂ..ന്നാ തോന്നുന്നേ..

  പെട്ടൂ..ന്നാ തോന്നുന്നേ..

  അവതാരകനായി എത്തിയ മോഹന്‍ലാലിന് ഇപ്പോള്‍ അത് അത്ര എളുപ്പമല്ലെന്ന് തോന്നിയിട്ടുണ്ടാവും. ഇപ്പോള്‍ മനസിലായില്ലേ ഞങ്ങള്‍ എത്ര പാട് പെട്ടിട്ടാണ് ഇതൊക്കെ ചെയ്യുന്നതെന്ന് ചോദിക്കുന്ന സുരേഷ് ഗോപി.

  English summary
  Bigg Boss Malayalam: show troll
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X