'കാലിന്മേൽ കാൽ കയറ്റി വെക്കുന്നത് തൻ്റേടം, ഒരു പെൺകുട്ടിക്ക് വേണ്ടതും തൻ്റേടം'; ജാസ്മിന് നാടിന്റെ ആദരം!
ബിഗ് ബോസ് സീസണ്‍ ആറിന്റെ ആദ്യ ആഴ്ചകളില്‍ തന്നെ ശ്രദ്ധ നേടിയ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ജാസ്മിന്‍ ജാഫര്‍. സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ക്ക് വളരെ അധികം പരിചിതമായ മുഖമായിരുന്നു ജാസ്മിന്റേത്. അതുകൊണ്ട് തന്നെ കുറേ ഏറെ ജാസ്മിന്റെ സ്വകാര്യ വിഷയങ്ങളെ കുറിച്ച് ആളുകള്‍ക്ക് അറിയാം. അതുകൊണ്ട് തന്നെയാണ് താരം ബിഗ് ബോസിൽ പോയശേഷം വലിയ രീതിയിൽ പേഴ്സണൽ ലൈഫിന്റെ പേരിൽ വിമർശിക്കപ്പെട്ടതും.
സീസൺ ആറിൽ മൂന്നാം സ്ഥാനമാണ് ജാസ്മിന് ലഭിച്ചത്. എന്നാൽ ഷോയുടെ ഭാഗമായപ്പോൾ മുതൽ പെരുമാറ്റം, സഹമത്സരാർത്ഥി ഗബ്രിയുമായുള്ള അടുപ്പം, ഉപയോഗിക്കുന്ന വാക്കുകൾ, വൃത്തിയില്ലായ്മ എന്നിവയെല്ലാം കൊണ്ട് ജാസ്മിന് ഏറെയും ലഭിച്ചത് നെഗറ്റീവ് പബ്ലിസിറ്റിയായിരുന്നു.

ഇപ്പോഴും ഹൗസിലെ പ്രവൃത്തിയുടെ പേരിൽ ജാസ്മിന് വിമർശനവും പരിഹാസവും ലഭിക്കുന്നുണ്ട്. എന്നാൽ നെഗറ്റിവിറ്റിയെ പൂർണമായും അവഗണിച്ച് പുതിയൊരു ജീവിതം കെട്ടിപടുക്കാനുള്ള ശ്രമത്തിലാണ് ജാസ്മിൻ. ഹൗസിൽ നിന്ന് ഇറങ്ങിയശേഷം കുറച്ച് ദിവസം മുമ്പാണ് ജാസ്മിൻ സോഷ്യൽമീഡിയയിൽ ആക്ടീവായി തുടങ്ങിയത്. അത്തരത്തിൽ താരം പങ്കുവെച്ചൊരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
സ്വന്തം നാടായ വെഞ്ചേബിൽ തനിക്ക് കിട്ടിയ ഒരു അനുമോദനത്തിന്റെ വീഡിയോയാണ് ജാസ്മിൻ പങ്കുവെച്ചത്. ഡിവൈഎഫ്ഐ കരവാളൂർ വെസ്റ്റ് മേഖല കമ്മിറ്റി മികവ് 2024 എന്ന പേരിൽ പ്രതിഭകളെ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. അതിൽ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു ജാസ്മിൻ. ചടങ്ങിൽ വെച്ച് ജാസ്മിനേയും ഡിവൈഎഫ്ഐ കരവാളൂർ വെസ്റ്റ് മേഖല കമ്മിറ്റി മൊമന്റോ നൽകി ആദരിച്ചു.
ശേഷം ജാസ്മിൻ പ്രസംഗിക്കുന്നതും വീഡിയോയിൽ കാണാം. ഒരേ കാറ്റ് നമ്മുടെയെല്ലാം മേൽ വീശുന്നു... ദുരന്തത്തിൻ്റേയും അവസരത്തിൻ്റേയും മാറ്റത്തിൻ്റേയും കാറ്റ്. അതിനാൽ കാറ്റിൻ്റെ വീശലല്ല കപ്പലുകളുടെ സജ്ജീകരണമാണ് നമ്മുടെ ജീവിതത്തിൻ്റെ ദിശ നിർണ്ണയിക്കുന്നത് എന്ന് തലക്കെട്ട് നൽകിയാണ് വീഡിയോ ജാസ്മിൻ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്. വീഡിയോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം കമന്റുകളെത്തി.
പലരും വിമർശിച്ചത് വേദിയിൽ മുതിർന്നവർക്ക് മുമ്പിൽ കാലിന്മേൽ കാൽ കയറ്റിവെച്ച് ജാസ്മിൻ ഇരുന്നതിന്റെ പേരിലാണ്. എല്ലാം നല്ലതാണ്... പക്ഷെ കാലിന്റെ മുകളിൽ കാൽ വെച്ച് ഇരുന്നത് മോശമായി, ഇത്തിരി പോലും ബഹുമാനം കാണിക്കാതെ അമ്മയുടെ പ്രായമായ സ്ത്രീ തൊട്ടടുത്ത് ഇരുന്നിട്ടും കാലിന്മേൽ കാലും വെച്ച് ഭയങ്കര ഷോ കാണിക്കലായിപ്പോയി എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

ബിഗ് ബോസിലായിരുന്നപ്പോഴും ഇതേ വിഷയത്തിന് ജാസ്മിനെ പ്രേക്ഷകർ വിമർശിച്ചിട്ടുണ്ട്. എന്നാൽ ചിലർ താരത്തെ അനുകൂലിച്ചുമെത്തി. ചേർത്ത് നിർത്താൻ തന്നെയാണ് തീരുമാനം. ജാസ്മിൻ രാജ്ഞിയായി കാണാൻ ആഗ്രഹം, സ്ത്രീ കാലിന്മേൽ കാൽ കയറ്റി വെയ്ക്കുന്നത് ബഹുമാനക്കുറവാണോ?. ഭർത്താവിന്റെ കാലിൽ വീണ് വണങ്ങണമെന്ന് വിചാരിക്കുന്ന നാട്ടിൽ ഇതൊക്കെ എന്ത്, കാലിന്മേൽ കാൽ കയറ്റി വെക്കുന്നത് തൻ്റേടത്തിൻ്റെ ലക്ഷണമാണ്.
ഒരു പെൺകുട്ടിക്ക് വേണ്ടതും തൻ്റേടം തന്നെയാണ്. തൻ്റേതായ ഇടം കണ്ടത്തുന്നവളാണ് ജാസ്മിൻ. നീ നീയായി ജീവികുക... ആർക്കും വേണ്ടി മാറേണ്ട ആവശ്യം ഇല്ല എന്നിങ്ങനെയാണ് അനുകൂലിച്ച് വന്ന കമന്റുകൾ.


Click it and Unblock the Notifications