ബിഗ് ബോസ് ഗെറ്റ് ടുഗദര്‍ മൂന്നാറിലേക്ക്, അതിഥിയുടെ ലൈവില്‍ ഷിയാസും സാബുവും!അലമ്പുണ്ടാക്കുമെന്ന് സാബു
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ് ബോസ് മലയാളം സീസണ്‍ അവസാനഘട്ടത്തിലെത്തിയപ്പോഴെക്കും ആവേശ പോരാട്ടമായിരുന്നു. തുടക്കത്തില്‍ ലഭിക്കാത്ത പ്രേക്ഷക പ്രതീയായിരുന്നു അവസാനത്തിലെത്തിയപ്പോള്‍ ലഭിച്ചിരുന്നത്. ബിഗ് ബോസ് അവസാനം വരെ ഉണ്ടായിരുന്ന എല്ലാവര്‍ക്കും പുറത്ത് വന്നപ്പോള്‍ നിരവധി സര്‍പ്രൈസുകളായിരുന്നു ഉണ്ടായിരുന്നത്.

പലപ്പോഴായി എല്ലാവരും ഒന്നിച്ച് പരിപാടികളില്‍ പങ്കെടുക്കാന്‍ എത്താറുണ്ടായിരുന്നു. ഇപ്പോള്‍ വീണ്ടും വോഡഫോണ്‍ കോമഡി സ്റ്റാര്‍സില്‍ പങ്കെടുക്കാന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ എത്തിയിരുന്നു. സാബു, അതിഥി, ഷിയാസ് എന്നിവരെല്ലാം ഫേസ്ബുക്ക് ലൈവിലെത്തി പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. ഉടന്‍ തന്നെ മത്സരാര്‍ത്ഥികള്‍ എല്ലാവരും കൂടി ഒരു ഗെറ്റ് ഗുഗദര്‍ പ്ലാന്‍ ചെയ്തിരിക്കുകയാണെന്ന് അതിഥി പറഞ്ഞിരിക്കുകയാണ്.
മൂന്നാറിലേക്ക് ട്രിപ്പ് പോകാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. എന്നാല്‍ എപ്പോഴാണെന്നോ എല്ലാവരും എത്തുമോ എന്നതിനെ കുറിച്ചൊന്നും കൂടുതല്‍ വിവരങ്ങളില്ല. ഷിയാസിനോട് ബിഗ് സ്‌ക്രീനിലേക്ക് അവസരങ്ങളൊന്നും ലഭിച്ചിട്ടില്ലേ? എന്ന ചോദ്യത്തിന് ഉണ്ടെന്നുള്ള മറുപടിയായിരുന്നു ലഭിച്ചത്. ലൈവിലെത്തി സാബുവും അലമ്പുണ്ടാക്കിയിരുന്നു.


Click it and Unblock the Notifications











