പേളി മാണി തേപ്പുകാരിയോ? ശ്വേത കളി തുടങ്ങി! രഞ്ജിനിയുടെ പക എങ്ങനെ? അടപടലം ട്രോള്‍ വാങ്ങി ബിഗ് ബോസ്

അടിയും പിടിയും ബഹളവുമായി വാശിയേറിയ മത്സരമാണ് ബിഗ് ബോസില്‍ നടക്കുന്നത്. പേളി മാണിയാണ് പുതിയ ക്യാപ്റ്റനായി സ്ഥാനമേറ്റിരിക്കുകയാണ്. ഓരോ ഘട്ടത്തിലായി നടത്തിയ എലിമിനേഷനില്‍ നിന്നും ഇതിനകം അഞ്ച് പേര്‍ പുറത്ത് പോയിരുന്നു. കഴിഞ്ഞ ആഴ്ച ശ്രീലക്ഷ്മിയും ദീപനും അടുത്തടുത്ത ദിവസങ്ങളിലായിട്ടായിരുന്നു പുറത്തായത്. അടുത്ത എലിമിനേഷന്‍ ലിസ്റ്റില്‍ എത്തിയിരിക്കുന്നത് ശ്വേത മേനോനും രഞ്ജിനി ഹരിദാസും ആണെന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ബിഗ് ബോസിലെ രണ്ട് ശക്തി കേന്ദ്രങ്ങളായിരുന്നു ശ്വേത മേനോനും രഞ്ജിനി ഹരിദാസും. എല്ലാ കാര്യത്തിലും മുന്നില്‍ നിന്ന ഇവര്‍ക്കിട്ട് പണി കൊടുക്കാന്‍ അവസരം നോക്കി നില്‍ക്കുകയായിരുന്നു മറ്റ് മത്സരാര്‍ത്ഥികള്‍. ഒടുവില്‍ അതും സാധ്യമായിരുന്നു. ഈ ആഴ്ച ആരാണ് പുറത്ത് പോവുക എന്നതാണ് ഇനി അറിയാനുള്ളത്.

ബിഗ് ബോസ് ട്രോളുകള്‍

ബിഗ് ബോസ് ട്രോളുകള്‍

ഇന്ത്യയില്‍ ഏറ്റവുമധികം റേറ്റിംഗുള്ള പരിപാടി ബിഗ് ബോസ് ആണെങ്കിലും മലയാള പ്രേക്ഷകര്‍ക്ക് അത്ര ദഹിച്ചിരുന്നില്ല. തുടക്കത്തില്‍ കണ്ണീര്‍ പരമ്പരകളുടെ അടുത്ത് എത്താന്‍ പോലും ബിഗ് ബോസിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാരുടെ കമന്‌റുകള്‍ സജീവമായതോടെ ബിഗ് ബോസ് കാണുന്നവരുടെ എണ്ണവും കൂടിയിരിക്കുകയാണ്. രഞ്ജിനിയും ശ്വേതയും എലിമിനേഷനില്‍ എത്തിയതിന്റെ സന്തോഷം മറ്റ് മത്സരാര്‍ത്ഥികളില്‍ പ്രകടമാണ്. അത് മാത്രമല്ല പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയമാണ് ബിഗ് ബോസിലെ മറ്റൊരു വാര്‍ത്ത. ക്യാപ്റ്റന്‍സി കിട്ടിയതോടെ സുരേഷിനെ തേച്ചിട്ട് പോയ പേളിയ്ക്കും അടപടലം ട്രോളുകളാണ്.

കുറ്റബോധമോ?

കുറ്റബോധമോ?

ശ്വേതയെയും രഞ്ജിനിയെയും നോമിനേറ്റ് ചെയ്തതില്‍ സാബുവേട്ടന് കുറ്റബോധമുണ്ടെന്ന് തോന്നിയെങ്കിലും സത്യത്തില്‍ ഉള്ളില്‍ ചിരിക്കുകയായിരിക്കും. നിലവില്‍ ഇരുവരും എലിമിനേഷനിലെത്തിയത് സാബുവിന്റെ യാത്ര കൂടുതല്‍ സുഖമാക്കിയിരിക്കുകയാണ്.

ഞാന്‍ പേളിയാണ്..

ഞാന്‍ പേളിയാണ്..

ബിഗ് ബോസിലെത്തിയപ്പോള്‍ മുതല്‍ പേളിയ്ക്ക് വേണ്ടി കട്ടസപ്പോര്‍ട്ട് ചെയ്തിരുന്ന ആളായിരുന്നു അരിസ്‌റ്റോ സുരേഷ്. ക്യാപ്റ്റന്‍ സ്ഥാനം കിട്ടിയതോടെ പേളിയ്ക്ക് ആരെയും വേണ്ടതായത് പോലെ സുരേഷേട്ടനെയും വേണ്ടതായി. അച്ഛനന്നെ് പറഞ്ഞ് പിറകെ നടത്തിച്ച് പറ്റിക്കുകയാണോന്ന് ചോദ്യം ചെയ്താല്‍ ഞാന്‍ പേളിയാണ്. ഞാന്‍ ഇങ്ങനെയാണ് എന്ന ഉത്തരമേ കിട്ടുകയുള്ളു.

രഞ്ജിനിയുടെ മറുപടി

രഞ്ജിനിയുടെ മറുപടി

കൂടെയുണ്ടായിരുന്നവരെല്ലാം ലക്ഷ്യം വെച്ച് വോട്ട് ചെയ്തപ്പോള്‍ ഒരു പുഞ്ചിരി കൊണ്ട് മാത്രം മറ്റുള്ളവര്‍ക്ക് മറുപടി കൊടുത്ത രഞ്ജിനിക്ക് കട്ട സപ്പോര്‍ട്ടാണ് സോഷ്യല്‍ മീഡിയ കൊടുത്തിരിക്കുന്നത്. ബിഗ് ബോസിലെത്തിയതോടെ രഞ്ജിനിയെ കുറിച്ചുള്ള മോശം നിലപാടില്‍ ചിലര്‍ മാറ്റം വരുത്തി തുടങ്ങിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

സാബുവിന്റെ കളിയാക്കല്‍

സാബുവിന്റെ കളിയാക്കല്‍

എലിമിനേഷന്‍ ലിസ്റ്റില്‍ വന്നത് അറിഞ്ഞ് ഇരുവരെയും കാണാന്‍ സാബു എത്തിയിരുന്നു. ഉള്ളില്‍ പരിഹാസം വെച്ചുള്ള മറുപടികളായിരുന്നു സാബു കൊടുത്തിരുന്നത്. ഇതെല്ലാം രഞ്ജിനിയ്ക്കും ശ്വേതയ്ക്കും മനസിലാവുകയും ചെയ്തിരുന്നു.

 ഇതെന്ത് ഭാഷ

ഇതെന്ത് ഭാഷ

ശ്രീനിഷും അതിഥിയും തമ്മില്‍ നടത്തിയ സംഭാഷണം ശ്രദ്ധേമായിരുന്നു. ഞാന്‍ പേളിയ്ക്ക് മോത്രം കൊടുത്തതാണ് ഇവിടുത്തെ എല്ലാവരുടെയും സംസാര വിഷയമെന്നായിരുന്നു ശ്രീനി പറഞ്ഞത്. രണ്ട് പേര്‍ക്കും മലയാളം അത്ര വഴങ്ങാത്തതിനാല്‍ അതെന്താ സാധാനമെന്ന് അതിഥി വീണ്ടും ചോദിച്ചിരുന്നു. മോത്രമെന്ന് പറഞ്ഞ് മനസിലാവാതെ വന്നതോടെ റിംഗ് എന്ന് ശ്രീനി മാറ്റി പറയുകയായിരുന്നു.

ശ്വേത കളി തുടങ്ങി

ശ്വേത കളി തുടങ്ങി

എല്ലാവരും മത്സരിച്ച് വോട്ട് ചെയ്തതോടെ എലിമിനേഷന്‍ മുന്നില്‍ കണ്ട് നില്‍ക്കുകയാണ് ശ്വേത മേനോനും രഞ്ജിനിയും. എന്നാല്‍ ഒട്ടും വൈകാതെ ശ്വേത പണി തുടങ്ങി കഴിഞ്ഞിരിക്കുകയാണ്.

അത് പോലും അറിയില്ല

അത് പോലും അറിയില്ല

മത്സരാര്‍ത്ഥികളില്‍ ഏറ്റവും പ്രായമുള്ള ആളാണ് അരിസ്റ്റോ സുരേഷ്. മത്സരരീതികളെ കുറിച്ച് സുരേഷിന് കാര്യമായ ബോധം ഇനിയും വന്നിട്ടില്ല. ഈ ആഴ്ച ആരെയാണ് നോമിനേറ്റ് ചെയ്യുന്നതെന്ന് ചോദിച്ചാല്‍ പുറത്ത് പോയ ആളെ വരെ പറഞ്ഞ് കളയും. അതാണ് സുരേഷിന്റെ അവസ്ഥ.

പേളിയുടെ കളികള്‍

പേളിയുടെ കളികള്‍

ക്യാപ്റ്റന്‍സി കിട്ടിയതോടെ പുതിയ കളികളുമായിട്ടാണ് പേളി നടക്കുന്നത്. ഒരാഴ്ച ഒരാളെ എങ്കിലും സ്‌നേഹം നടിച്ച് ചതിച്ചില്ലെങ്കില്‍ മനസിനൊരു സമാധാനം വരില്ലെന്ന അവസ്ഥയിലാണ് പേളിയിപ്പോള്‍.

 കുഞ്ഞു വാവ

കുഞ്ഞു വാവ

കുട്ടിത്തം, കുസൃതി, നിഷ്‌കളങ്കത, എന്നിവയെല്ലാമുള്ള ബിഗ് ബോസ് മത്സരാര്‍ത്ഥി ശ്രീനിഷ് അരവിന്ദാണ്. അടുത്തിടെ ഡോറയെ കുറിച്ചുള്ള ശ്രീനിയുടെ വാക്കുകള്‍ വൈറലായി മാറിയിരുന്നു.

ക്യാപ്റ്റന്‍സി

ക്യാപ്റ്റന്‍സി

രഞ്ജിനിയ്ക്ക് ശേഷം ടാസ്‌കിലൂടെയായിരുന്നു പുതിയ ക്യാപ്റ്റനായി പേളി എത്തിയത്. ഇപ്പോള്‍ കുരങ്ങന്റെ കൈയില്‍ പൂമാല കിട്ടിയ അവസ്ഥയാണ് ക്യാപ്റ്റന്‍സി കിട്ടിയ പേളിയുടെ അവസ്ഥ.

ബിഗ് ബോസിലേക്ക്

ബിഗ് ബോസിലേക്ക്

നിലവില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ കാണുന്ന പരിപാടി കോമഡി ഉത്സവം, ഉപ്പും മുളക് എന്നിവയാണെന്ന് കരുതിയെങ്കിലും അത് ബിഗ് ബോസ് തന്നെയാണ്.

ക്യാപ്റ്റന്‍ സ്ഥാനത്തിന് മുന്‍പ്

ക്യാപ്റ്റന്‍ സ്ഥാനത്തിന് മുന്‍പ്

എന്നെ പറ്റി മറ്റുള്ളവരുടെ അഭിപ്രായം എന്താണെന്ന് ചോദിച്ച രഞ്ജിനിയോട് മറ്റുള്ളവര്‍ അടിപൊളിയാണ്. ഫൈനല്‍ വരെ എത്തുന്ന മത്സരാര്‍ത്ഥി എന്നിങ്ങനെയുള്ള അഭിപ്രായമാണ് പറഞ്ഞിരുന്നത്. എന്നാല്‍ രഞ്ജിനി ക്യാപ്റ്റനായിരുന്നത് കൊണ്ട് മാത്രമാണ് എല്ലാവരും അത്തരം ഡയലോഗുകള്‍ പറഞ്ഞിരുന്നത്.

 കൊന്നേനെ..

കൊന്നേനെ..

പുതിയ ക്യാപ്റ്റന്‍ പേളിയാണ്. പേളിയ്ക്ക് പകരം വേറെ ആരെങ്കിലുമായിരുന്നു ക്യാപ്റ്റനെങ്കില്‍ ഇന്നലെ നടന്ന എലിമിനേഷനില്‍ പേളിയുടെ അവസ്ഥ കരി മുക്കിയ പോലെയായിരുന്നിരിക്കും.

അര്‍ച്ചനയുടെ സ്‌നേഹം

അര്‍ച്ചനയുടെ സ്‌നേഹം

ദീപന്‍ പോയതോടെ ഒറ്റയ്ക്കായി എന്ന് തോന്നുന്ന അര്‍ച്ചന ബഷീറിനെയാണ് കൂട്ട് വിളിക്കുന്നത്. എന്നാല്‍ തന്നെ പിടിച്ച് കട്ടിലില്‍ ഇരുത്തിയിട്ട് ദീപനെ പോലെയാക്കാനുള്ള ശ്രമമാണെന്ന് ബഷീര്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്.

 അനൂപ് ക്ഷമിച്ചു..

അനൂപ് ക്ഷമിച്ചു..

ശ്വേതയുടെ കാല് ചോക്ക് കൊണ്ട് എറിഞ്ഞൊടിച്ചു. കാലെറിഞ്ഞൊടിച്ച അനൂപിനോട് വിശാല ഹൃദയനായ ശ്വേത ക്ഷമിച്ചിരിക്കുകയാണ്.

 പ്രതീക്ഷിച്ച പോലെയല്ല

പ്രതീക്ഷിച്ച പോലെയല്ല

ബിഗ് ബോസിലെ പ്രണയം എല്ലാവരും പ്രതീക്ഷിച്ചിരുന്നത് അനിയത്തി പ്രാവിലെ പോലെയായിരുന്നു. എന്നാല്‍ ഇക്രൂന്റെ വീട്ടില്‍ പശൂമ്പ ഉണ്ടല്ലോ എന്ന് പറയുന്ന തരത്തിലായി പോയിരുന്നു.

ബാഹുബലി ടീം

ബാഹുബലി ടീം

ബിഗ് ബോസിലെ ചിലരെ ബാഹുബലിയിലെ കഥാപാത്രമാക്കി നോക്കിയാല്‍ ഇങ്ങനെയിരിക്കും. സാബു മോന്‍- അമരേന്ദ്ര സാബുബലി, രാജമാത ശ്വേത ദേവി, കരികാല കട്ടപ്പ അനൂപ്, രഞ്ജിനിസേന തമ്പൂരാട്ടി, മുട്ട വീരന്‍ ഷിയാസ് വര്‍മ്മന്‍, ബല്ലാല ദീപന്‍, പിങ്കള സുരേഷ്, മഹേന്ദ്ര ശ്രീനിഷ് ബലി

മുട്ടയ്ക്ക് വേണ്ടിയുള്ള ത്യാഗം

മുട്ടയ്ക്ക് വേണ്ടിയുള്ള ത്യാഗം

പേളിയെ ഗേള്‍ഫ്രണ്ടാക്കാന്‍ നടന്നിരുന്നത് ഷിയാസായിരുന്നു. അവളെ വിട്ട് തരില്ലെന്ന പോലെയായിരുന്നു ഷിയാസിന്റെ പ്രകടനം. എന്നാല്‍ ശ്രീനിഷ് 5 മുട്ട തരാം എന്ന് പറഞ്ഞാല്‍ പേളിയെ കൊടുക്കുക മാത്രമല്ല കല്യാണം കഴിപ്പിക്കാനും ഷിയാസ് റെഡിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X