'സൈക്കിള്‍ വാങ്ങാനുള്ളതിനേക്കാൾ പണം ഞാന്‍ അവള്‍ക്ക് നല്‍കിയിട്ടുണ്ട്, പാടി നടക്കാന്‍ താൽപര്യമില്ല'; അഖിൽ!

വലിയ രീതിൽ ഫാൻ ഫോളോയിങ് ഉള്ള താരമാണ് ബിഗ് ബോസിലൂടെ പ്രശസ്തിയാർജിച്ച മലയാള ചലച്ചിത്ര സംവിധായകൻ അഖിൽ മാരാർ. സിനിമ നൽകിയതിലും കൂടുതൽ പ്രേക്ഷക ശ്രദ്ധ അഖിൽ മാരാർ പിടിച്ച് പറ്റിയത് തന്റെ ബിഗ് ബോസ് പ്രവേശനത്തിലൂടെയാണ്.

ഇന്നും സോഷ്യൽ മീഡിയയിലൂടെ തന്റെ ഫാൻസിന് മുന്നിൽ അദ്ദേഹം വിശേഷങ്ങൾ പങ്കിടാറുണ്ട്. വിദേശത്തും സ്വദേശത്തും ഷോകളും പുതിയ സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പുകളും എല്ലാമായി അഖിൽ മാരാർ ബി​​ഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം തിരക്കിലാണ്.

ജ്യൂസ് വിൽപ്പനയിൽ നിന്ന് സിനിമാ സംവിധാനത്തിലേയ്ക്ക് എത്തിയ താരമാണ് അഖിൽ. ഹൗസിൽ വെച്ച് തന്നെ തന്റെ ജീവിത കഥ പലപ്പോഴായി അഖിൽ പറഞ്ഞിട്ടുണ്ട്. മാത്രമല്ല സാധാരണക്കാരിൽ സാധരണക്കാരനായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന സെലിബ്രിറ്റി കൂടിയാണ് അഖിൽ മാരാർ.

Akhil Marar

അഖിൽ മാരാർ ബി​ഗ് ബോസിലേക്ക് വരുന്നതിന് മുമ്പ് വരെ ആരാധകരെക്കാൾ കൂടുതൽ ഹേറ്റേഴ്സായിരുന്നു അഖിലിനുണ്ടായിരുന്നത്. എന്നാൽ‌ ഹൗസിലെത്തിയ അഭിപ്രായ പ്രകടനങ്ങളും മത്സരങ്ങളിൽ ബുദ്ധിപൂർവം കളിക്കാനും തുടങ്ങിയതോടെ അഖിലിന്റെ ഹേറ്റേഴ്സ് പോലും ആരാധകരായി മാറി.

ഇതുവരെയുള്ള സീസണുകളിൽ മത്സരത്തിൽ ഏറ്റവും നന്നായി ശക്തിയും ബുദ്ധിയും ഉപയോ​ഗിച്ച ഒരേയൊരു വ്യക്തി അഖിൽ മാത്രമാണെന്നാണ് ബി​ഗ് ബോസ് പ്രേക്ഷകർ പറയാറുള്ളത്. ഹൗസിൽ നിന്നും വിജയിച്ച് ഇറങ്ങിയ ശേഷം അഖിലിനെ കാണാനുള്ള ആ​​ഗ്രഹവുമായി നിരവധി പേർ താരത്തിന് അടുത്ത് എത്താറുണ്ട്.

ഏത് പരിപാടിക്ക് പോയാലും തന്റെ ആരാധകർക്ക് എല്ലാം തൃപ്തി വരും വരെ മടി കൂടാതെ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ഓട്ടോ​ഗ്രാഫ് നൽകുകയുമെല്ലാം അഖിൽ ചെയ്യാറുണ്ട്. അത്തരത്തിൽ തന്നെ കാണാൻ ആ​ഗ്രഹം പ്രകടിപ്പിച്ച ഒരു കുഞ്ഞ് ആരാധികയെ കാണാൻ പോയതിന്റെയും അവൾക്കൊപ്പം സമയം ചിലവഴിച്ചതിന്റെയും വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അഖിൽ ഇപ്പോൾ.

ശിവാനിയുടെ ആഗ്രഹം സാധിച്ചു കൊടുത്തു... എന്ന തലക്കെട്ടോടെയാണ് അഖിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വീട്ടിലുണ്ടാക്കിയ പൊതിച്ചോർ വഴിയരികിൽ ഇരുന്ന് വിറ്റ് ദിവസ വരുമാനം കണ്ടെത്തുന്ന ശിവാനി എന്ന കൊച്ചുമിടുക്കിയുടെ വീഡിയോ വൈറലായിരുന്നു.

Akhil Marar

ആ വീഡിയോയിൽ തന്റെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ആ​ഗ്രഹങ്ങളെ കുറിച്ച് ശിവാനി പറഞ്ഞിരുന്നു. അതിൽ ഒന്നാമത്തെ ആഗ്രഹം സ്വന്തമായിട്ടൊരു വീട് വേണം എന്നുള്ളത് ആയിരുന്നു. രണ്ടാമത്തെ ആഗ്രഹം ഒരു സൈക്കിൾ സ്വന്തമായി വേണം എന്നുള്ളത് ആയിരുന്നു. മൂന്നാമത്തേത് കുറച്ച് കൗതുകം ഉള്ള ആഗ്രഹം ആയിരുന്നു. ബിഗ്‌ബോസിൽ ഉള്ള അഖിൽ മാരാർ മാമനെ ഒന്ന് കാണണം എന്നതായിരുന്നു.

ഈ വീഡിയോ കണ്ടാണ് അഖിൽ ശിവാനിയെ കാണാൻ കുട്ടിയുടെ സ്കൂളിൽ എത്തിയത്. അഖിലിനെ കണ്ടതും കെട്ടിപിടിച്ച് ശിവാനി ഉമ്മ വെക്കുന്നതും സ്നേഹം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു.

വീഡിയോയ്ക്ക് ഒപ്പം ശിവാനിക്ക് സൈക്കിൾ വാങ്ങിക്കൊടുത്തില്ലേയെന്ന ചോദ്യവുമായി എത്തിയവർക്ക് ഒരു കലക്കൻ മറുപടിയും അഖിൽ കുറിച്ചിരുന്നു. 'മസ്കത്തില്‍ നിന്നും വന്ന അടുത്ത ദിവസം കൊച്ചിയില്‍ നിന്നും കൊട്ടാരക്കര പോയി അമ്മയെ കണ്ട് അവിടെ നിന്നും കൊല്ലത്ത് പോയി എന്നെ കാണാന്‍ ആഗ്രഹിച്ച ശിവാനിക്ക് കൂടുതല്‍ സന്തോഷമാകാന്‍ അവളുടെ സ്കൂളില്‍ പോയ എന്റെ മനസിന്റെ സ്നേഹം അല്ല ചിലര്‍ക്ക് ഞാന്‍ സൈക്കിള്‍ കൊടുത്തില്ല എന്നതാണ് പ്രശ്നം.'

'ഭൗതികമായ നേട്ടങ്ങളാണ് ഇവരുടെ സന്തോഷം. ഈ കുട്ടിയുടെ വീഡിയോ കണ്ടപ്പോൾ എന്തേ ഇവർക്കൊന്നും സൈക്കിള്‍ വാങ്ങി കൊടുക്കാന്‍ തോന്നാഞ്ഞത്..? ചെയ്യില്ല. ഒരു മുട്ടായി പോലും ഇവർ വാങ്ങി കൊടുക്കില്ല.'

'ആറ് മാസം മുമ്പ് ഞാന്‍ എങ്ങനെ ജീവിച്ചു എന്ന് ആര്‍ക്കും അറിയില്ല. ബിഗ്‌ ബോസ് ജയിച്ച ഞാന്‍ എന്റെ അധ്വാനത്തിന്റെ പങ്ക് ഉപയോ​ഗിച്ച് എത്ര പേരെ സഹായിച്ചുവെന്ന് വിളിച്ച് പാടി നടക്കാറില്ല. ശിവാനിക്ക് സൈക്കിള്‍ ലഭിച്ചുവെന്ന് ഞാന്‍ അറിഞ്ഞിരുന്നു. എന്തായാലും ഒരു സൈക്കിള്‍ വാങ്ങാനുള്ള പണത്തില്‍ കൂടുതൽ ഞാന്‍ അവള്‍ക്ക് നല്‍കിയിട്ടുണ്ട്. അവളുടെ കൂട്ടുകാര്‍ക്ക് മധുരവും. അത് വിളിച്ച് പാടി നടക്കാന്‍ താൽപര്യമില്ല എന്നതിനാല്‍ വീഡിയോയില്‍ കാണിച്ചില്ല', എന്നാണ് അഖിൽ മാരാർ കുറിച്ചത്.

Read more about: akhil marar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X