അന്ന് സലീം കുമാർ ഇപ്പോൾ അഖിലും, ചിന്താശേഷിയുള്ളവർ ചെയ്യുന്ന പ്രവൃത്തിയല്ല; മനുഷ്യരിലേ ദൈവത്തെ കാണാൻ കഴിയൂ...!

സാംസ്കാരിക രാഷ്ട്രീയ രം​ഗത്ത് സജീവമായി നിൽക്കുന്ന ഒട്ടനവധി പ്രശസ്തർ മാതാ അമൃതാനന്ദമയി ഭക്തരാണ്. നടൻ മോഹൻലാൽ അടക്കമുള്ളവർ അതിൽ ഉൾപ്പെടും. ഒരു വിഭാ​ഗം ആളുകൾ ആൾ ദൈവങ്ങളെ എതിർക്കുന്നതിനാൽ അമൃതാനന്ദമയിയോടുള്ള ഭക്തി പ്രകടിപ്പിച്ചിട്ടുള്ളവർ വിമർശനങ്ങളും പരിഹാസവും ഏറ്റുവാങ്ങാറുമുണ്ട്. നിരീശ്വരവാദിയാണ് താനെന്ന് പരസ്യമായി പറഞ്ഞിട്ടുള്ള സലീം കുമാർ അടുത്തിടെ അമൃതാനന്ദമയിയുടെ സന്നിധിയിൽ എത്തുകയും അവരുമായുള്ള അടുപ്പത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയും ചെയ്തത് ഏറെ ചർച്ചയായ ഒന്നായിരുന്നു.

താനും മാതാ അമൃതാനന്ദമയിയുടെ ഭക്തരിൽ ഒരാളാണെന്നാണ് സലീം കുമാർ പറഞ്ഞത്. ഇരുട്ടിൽ നിന്നിരുന്ന എന്നേയും കുടുംബത്തേയും വെളിച്ചത്തിലേക്ക് കൊണ്ടുവന്നത് അമ്മ തന്നെയാണ്.

Mata Amritanandamayi Akhil Marar
Photo Credit: Akhil Marar / Facebook

ജീവിതം മുഴുവൻ ഞാൻ അമ്മയോട് കടപ്പെട്ടിരിക്കുന്നു. മരണം വരെ അമ്മയുടെ മകനായിട്ട് ജീവിക്കണമെന്ന് തന്നെയാണ് എന്റെ ​ആ​ഗ്രഹം. അമ്മ അതിന് എന്നെ അനു​ഗ്രഹിക്കുമെന്ന് ഉറപ്പുണ്ട്. ഞാൻ ഒന്നും ശ്രദ്ധിക്കുകയില്ല. അമ്മ ഉള്ളിടത്തോളം കാലം എനിക്കൊന്നും ശ്രദ്ധേക്കേണ്ട കാര്യമില്ലെന്നാണ് അമൃതാനന്ദമയിയെ കുറിച്ച് സംസാരിക്കവെ സലീംകുമാർ പറഞ്ഞത്. ഇപ്പോഴിതാ സംവിധായകനും മുൻ ബി​ഗ് ബോസ് വിജയിയുമായ അഖിൽ മാരാരും മാതാ അമൃതാനന്ദമയിയോടുള്ള തന്റെ അടുപ്പത്തെ കുറിച്ച് വിവരിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുന്നു.

കഴിഞ്ഞ ദിവസം അമൃതാനന്ദമയിയെ സന്ദർശിക്കാനുള്ള അവസരം അഖിലിന് ലഭിച്ചിരുന്നു. അമ്മ എന്ന് തലക്കെട്ട് നൽകിയാണ് അഖിലിന്റെ കുറിപ്പ് ആരംഭിക്കുന്നത്. അമ്മയെ കാണാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ദിവസേന ആയിരങ്ങൾ എത്തുമ്പോൾ അമ്മയുടെ ഒപ്പം ആൾക്കൂട്ടത്തിൽ അല്ലാതെ സമയം ചിലവിടാൻ കഴിയുന്ന അപൂർവ ഭാഗ്യം.

അമ്മയുടെ മാനവിക സ്നേഹത്തിന്റെ നിരവധി പദ്ധതികൾ... ഗീതയുടെ സയൻസ് കണ്ടെത്താൻ മഹാബലിപുരത്ത് ആരഭിക്കുന്ന അമൃത റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒരുപാട് കാര്യങ്ങൾ അമ്മ സംസാരിച്ചു... അനുഗ്രഹിച്ചു. അമ്മയ്ക്ക് എന്റെ പ്രണാമം... എന്നാണ് അഖിൽ കുറിച്ചത്. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ വിമർശനങ്ങളാണ് അഖിലിന് ഏറെയും ലഭിച്ചത്. ഒരു തുറന്ന കൗതുകം ചോദിക്കട്ടെ... സത്യത്തിൽ ഇവർ ആൾദൈവങ്ങളാണോ?.

സലീം കുമാറിനെപോലെ പരസ്യമായി നിരീശ്വരവാദിയായ ഒരാൾ, താങ്കളെപ്പോലെ ചിന്തയിലും ബുദ്ധിയിലും ഉറച്ച ഒരാൾ... ഇവരുമായി ഇത്ര അടുത്ത ഇടപഴകൽ നടത്തുന്നത് കാണുമ്പോൾ ഇതിന് പിന്നിലെ യഥാർത്ഥ സത്യാവസ്ഥ എന്താണെന്ന് അറിയണമെന്നൊരു ശക്തമായ ആകാംക്ഷ തോന്നുന്നു എന്നാണ് ഒരാൾ കമന്റായി കുറിച്ചത്. അതിന് അഖിൽ വ്യക്തമായ മറുപടിയും നൽകി.

Mata Amritanandamayi Akhil Marar
Photo Credit: Akhil Marar / Facebook

ക്ഷേത്രത്തിൽ പോലും ഈശ്വരനുണ്ടെന്ന് കരുതി പോകുന്ന ആളല്ല ഞാൻ. മനുഷ്യരിൽ മാത്രമാണ് ദൈവത്തെ കാണാൻ കഴിയുന്നത്. മനുഷ്യരിൽ തന്നെ അത്ഭുതങ്ങൾ ശാസ്ത്രത്തിലും ടെക്നോളജിയിലും തീർക്കുന്നവർ ഇല്ലേ അവരും നമ്മളും ഒന്നാണോ?. അതുപോലെ ആത്മീയ ചൈതന്യം നിറഞ്ഞ അമ്മയെ പോലുള്ളവരും നമ്മളും ഒന്നല്ല. ആ തിരിച്ചറിവാണ് ബോധം.

കോടിക്കണക്കിന് മനുഷ്യരെ രാജ്യത്തിനുള്ളിലും പുറത്തും ആകർഷിക്കാൻ കഴിയുക എന്നത് സാധാരണ ഒരു മനുഷ്യ സ്ത്രീയ്ക്ക് സാധ്യമാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എനിക്ക് മുന്നോട്ട് സഞ്ചരിക്കാൻ ഊർജം പകരുന്ന എന്തും എനിക്ക് ഈശ്വരനാണ്. അമ്മ എനിക്ക് ഊർജമാണ് എന്നാണ് അഖിൽ മറുപടിയായി പറഞ്ഞത്. അമ്മ താങ്കൾക്ക് ദൈവമല്ലെങ്കിലും കുറെ ആളുകളെ സഹായിച്ചിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ ആ സഹായം കിട്ടിയവർക്ക് അമ്മ ദൈവം തന്നെയാണ്.

അഖിൽ മാരാർ പറഞ്ഞതുപോലെ ആ അമ്മ മനുഷ്യരിൽ കാണപ്പെടുന്ന ദൈവം തന്നെയാണ് എന്നിങ്ങനെ മറ്റ് ചില ഫേസ്ബുക്ക് യുസേഴ്സും അഖിലിനെ പിന്തുണച്ച് എത്തി. ചിന്താശേഷിയുള്ളവർ ചെയ്യുന്ന പ്രവൃത്തിയല്ല അഖിലിന്റേതെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അഖിൽ തയ്യാറെടുക്കുന്നുണ്ടാകുമെന്നും അതിന് മുന്നോടിയാണ് ഇത്തരം കൂടിക്കാഴ്ചകളെന്നും ചിലർ വിമർശിച്ച് കുറിച്ചു.

More from Filmibeat

Read more about: akhil marar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X