അടിയുണ്ടാക്കി നിന്ന നിൽപ്പിൽ നടത്തിയ കല്യാണം, മാനസീകമായും ശരീരികമായും ഞങ്ങൾ ഇന്നും ഹണിമൂണിൽ; അഖിൽ മാരാർ
2021ൽ ഒരു താത്വിക അവലോകനം എന്ന സിനിമയിലൂടെയാണ് അഖിൽ മാരാർ സ്വതന്ത്ര സംവിധായകനായി മാറിയത്. ഒരു താത്വിക അവലോകനം എന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചതും അഖിൽ തന്നെയായിരുന്നു. എഴുത്തുകാരൻ കൂടിയായ അഖിൽ അവശേഷിപ്പുകൾ എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്. സിനിമയോടുള്ള അതിയായ മോഹം കൊണ്ടാണ് അഖിൽ സിനിമയ്ക്ക് പിന്നാലെ സഞ്ചരിച്ച് തുടങ്ങിയത്.
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ ഭാഗമായശേഷമാണ് കുടുംബപ്രേക്ഷകരെ അടക്കം അഖിലിന് ആരാധകരായി ലഭിച്ച് തുടങ്ങിയത് സീസൺ അഞ്ചിന്റെ ടൈറ്റിൽ വിന്നറും അഖിൽ തന്നെയായിരുന്നു. സീസൺ അഞ്ചിൽ ഏറ്റവും കൂടുതൽ വൈറലായ എപ്പിസോഡ് അഖിലിന്റെ ഭാര്യയും മക്കളും ബിഗ് ബോസ് ഹൗസിൽ എത്തിയ ദിവസത്തിലേതായിരുന്നു.

ഇപ്പോഴിതാ വിവാഹ വാർഷികത്തോട് അനുബന്ധിച്ച് അഖിൽ മാരാർ സോഷ്യൽമീഡിയയിൽ പങ്കിട്ട കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. ഭാര്യ രാജലക്ഷ്മിക്കൊപ്പമുള്ള റൊമാന്റിക്ക് ചിത്രം പങ്കിട്ടുകൊണ്ടായിരുന്നു അഖിലിന്റെ വെഡ്ഡിങ് ആനിവേഴ്സറി സ്പെഷ്യൽ പോസ്റ്റ്. യാതൊരു വേലയും കൂലിയും ഇല്ലാത്ത ഒരുത്തന് കൊടുക്കാൻ പെണ്ണില്ല... ലക്ഷ്മിയുടെ അമ്മ 10 വർഷങ്ങൾക്ക് മുമ്പ് എന്റെ അച്ഛനോട് ഇത് പറഞ്ഞപ്പോൾ എന്നാ പിന്നെ ഇവളെ കെട്ടിയിട്ട് തന്നെ ബാക്കി കാര്യം എന്നുറപ്പിച്ചു.
അവളുടെ വീട്ടിൽ പോയി അടി ഉണ്ടാക്കി നിന്ന നിൽപ്പിൽ ഞാൻ നടത്തിയ എന്റെ കല്യാണം...12 വർഷങ്ങൾക്ക് മുമ്പ് ആദ്യമായി കണ്ടപ്പോൾ എന്നോട് അവൾക്ക് ഉണ്ടായിരുന്ന എല്ലാ വികാരവും ഇന്നും അതുപോലെ നിലനിൽക്കുന്നു. മാനസീകമായും ശരീരികമായും ഞങ്ങൾ ഇന്നും ഹണിമൂണിലാണ്.
10 ദിവസങ്ങൾ പോലെ 10 വർഷങ്ങൾ കടന്ന് പോയിരിക്കുന്നു. ജീവിതത്തിൽ ഏറ്റവും വലിയ സൗഭാഗ്യം എനിക്ക് എന്റെ കുടുംബമാണ്. എന്റെ ലക്ഷ്മിയും അവൾ സമ്മാനിച്ച എന്റെ തങ്കുവും പൊന്നുവും. പുതു വർഷം എന്നെ സംബന്ധിച്ച് പുതിയ ഒരു ജീവിതം തുടങ്ങിയ ദിവസമാണ്. എന്റെ വിവാഹം, എന്റെ സിനിമ, എന്റെ ഡ്രൈവിംഗ് ലൈസൻസ്... എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു എന്നായിരുന്നു അഖിലിന്റെ കുറിപ്പ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭാര്യയ്ക്കും മക്കൾക്കും ഒപ്പം വിദേശ യാത്രയും മറ്റുമായി അവധി ആഘോഷിക്കുകയാണ് അഖിൽ. കഴിഞ്ഞ ദിവസം പട്ടായ ട്രിപ്പിനിടയിൽ പകർത്തിയ ഭാര്യ രാജലക്ഷ്മിയുടെ രസകരമായ വീഡിയോകൾ അഖിൽ പങ്കിട്ടത് വൈറലായിരുന്നു. ബിഗ് ബോസ് ഹൗസിൽ വെച്ച് കുടുംബം, ഭാര്യ എന്നിവരുമായി ബന്ധപ്പെട്ട് നടത്തിയ ചില പ്രസ്താവനകളുടെ പേരിൽ ഏറ്റവും കൂടുതൽ വിമർശനം കേട്ടിട്ടുള്ളയാളാണ് അഖിൽ.

ഭാര്യയെ ഭരിക്കുന്നുവെന്നും താഴ്ത്തിക്കെട്ടി സംസാരിക്കുന്നുവെന്നെല്ലാമുള്ള വിമർശനങ്ങൾ അഖിലിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഏറ്റവും മനോഹരമായി കുടുംബത്തെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നയാളാണ് അഖിൽ എന്നത് അദ്ദേഹത്തിന്റെയും ഭാര്യയുടേയും സോഷ്യൽമീഡിയ പോസ്റ്റുകളിൽ നിന്നും വ്യക്തമാണ്. ഞാന്‍ എങ്ങനെയാണ് ഭാര്യയോടും മക്കളോടും പെരുമാറുന്നതെന്ന് അവര്‍ക്ക് അറിയാം.
ഞാൻ അവരെ എടി, പോടീ, നീ എന്നൊക്കെ തന്നെയാണ് വിളിക്കുന്നത്. സ്നേഹമുള്ളയിടത്ത് പരസ്പരം കളിയാക്കലുകളും വഴക്കുകളുമൊക്കെ ഉണ്ടാകും. അതൊക്കെ ആസ്വദിച്ചാണ് ഓരോ കുടുംബവും മുന്നോട്ട് പോകുന്നത്. അല്ലാതെ എന്തെങ്കിലും പറഞ്ഞാല്‍ കളിയാക്കി, പൊതുമധ്യത്തിൽ അപമാനിച്ചു എന്നൊക്കെ പറയുന്നത് ശരിയല്ല. അല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുന്ന പൊളിറ്റിക്കല്‍ കറക്ടനസ് അല്ല ജീവിതം.
സ്വതന്ത്ര്യയായി ജീവിക്കണം എന്നാണ് ഞാൻ എപ്പോഴും പറയാറുള്ളത്. ലക്ഷ്മി ഇഷ്ടപ്പെടുന്നത് എന്നെ ആശ്രയിച്ച് ജീവിക്കാനാണ്. ഞാൻ ടോക്സിക്കായ വ്യക്തിയാണെങ്കിൽ ലക്ഷ്മി എനിക്കൊപ്പം നിൽക്കുമോ എന്നാണ് മുമ്പൊരിക്കൽ തന്നെ വിമർശിച്ചവർക്കുള്ള മറുപടി നൽകി അഖിൽ പറഞ്ഞത്. സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരുമെല്ലാം അഖിലിനും രാജലക്ഷ്മിക്കും ആശംസകൾ നേർന്ന് എത്തി.


Click it and Unblock the Notifications