'എന്റെ പഴയ ദിലു എവിടെയെന്ന് ചോദിക്കും, അമ്മ ഇപ്പോഴും ചോറ് വാരി തരും, മുട്ടയേറ് ഉണ്ടാകുമെന്ന് പറഞ്ഞു'; ദിൽഷ!

വർഷങ്ങളുടെ കഠിനമായ പരിശ്രമമാണ് ദിൽഷ പ്രസനന്നൻ എന്ന ഡാൻസറെ ഇന്ന് അഭിനേത്രി എന്ന ലേബലിലേക്ക് എത്തിച്ചത്. അറിവ് വെച്ച കാലം മുതൽ ദിൽഷയ്ക്ക് താൽപര്യം ഡാൻസിനോടാണ്. അതുകൊണ്ട് തന്നെ ഡാൻസിനെ എപ്പോഴും ഒപ്പം കൂട്ടണമെന്ന ചിന്ത ദിൽഷയ്ക്ക് ഉണ്ടായിരുന്നു.

റിയാലിറ്റി ഷോകൾ സജീവമായ കാലം മുതൽ ദിൽഷയും പങ്കാളിയാണ്. കൂടുതലായും മാറ്റുരച്ചിട്ടുള്ളത് ഡാൻസ് റിയാലിറ്റി ഷോകളിലാണ്. പല വേദികളിലും വിജയിയുമായി. പിന്നെ കുറച്ച് നാൾ ദിൽഷയെ ആരും കണ്ടതില്ല.

ശേഷം ആളുകൾ ദിൽഷയെ കണ്ടത് ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലെ മത്സരാർത്ഥികളിൽ ഒരാളായിട്ടാണ്. ഷോയിലേക്ക് എൻട്രി നടത്തിയത് തന്നെ അമ്പരപ്പിക്കുന്ന ഡാൻസ് പെർഫോമൻസുമായാണ്. അവിടെ നിന്ന് അങ്ങോട്ട് സംഭവിച്ചതെല്ലാം ദിൽഷയ്ക്കും താരത്തിന്റെ ആരാധകർക്കും ഒരു സ്വപ്നമായാണ് തോന്നുന്നത്.

Dilsha Prasannan

ബി​ഗ് ബോസ് ടൈറ്റിലും ട്രോഫിയും പ്രതീക്ഷിച്ചാണ് പോയതെങ്കിലും വിജയിക്കുമെന്ന് ദിൽഷ കരുതിയിരുന്നില്ല. ആദ്യത്തെ രണ്ടാഴ്ച ദിൽഷ എന്നൊരു മത്സരാർത്ഥി ബി​ഗ് ബോസ് ഹൗസിൽ ഉണ്ടോയെന്നത് പോലും സംശയമായിരുന്നു. പിന്നെ ദിൽഷയും കളത്തിലിറങ്ങി കളിക്കാനും വോട്ട് നേടാനും തുടങ്ങി. ഹൗസിലെ തന്നെ സഹമത്സരാർത്ഥികളായ റോബിനും ബ്ലെസ്ലിയുമായുള്ള സൗഹൃ​ദം ദിൽഷയുടെ ഇമേജിന് വലിയ രീതിയിൽ കോട്ടം വരുത്തി.

പുറത്ത് നടക്കുന്ന കഥകൾ ഒന്നും അറിയാതെയാണ് വിജയ കിരീടം ചൂടി ഹൗസിന് പുറത്തേക്ക് ദിൽഷ വന്നത്. പിന്നെ മാസങ്ങളോളം വലിയ രീതിയിൽ സൈബർ ബുള്ളിയിങും പരിഹാസവും വിവാദങ്ങളും നിറഞ്ഞതായിരുന്നു ദിൽഷയുടെ ജീവിതം.

മലയാളത്തിലെ ആദ്യത്തെ ലേഡി ബി​ഗ് ബോസ് എന്ന ടൈറ്റിൽ സ്വന്തമാക്കിയതിന്റെ സന്തോഷം പോലും ആദ്യത്തെ കുറച്ച് മാസം ദിൽഷയ്ക്ക് അനുഭവിക്കാൻ കഴിഞ്ഞില്ല. ടൈറ്റിൽ വിജയിച്ചത് കിട്ടിയ ട്രോഫി പോലും പുറത്ത് ഇറങ്ങി രണ്ട് മാസങ്ങൾക്ക് ശേഷമാണ് താൻ സന്തോഷത്തോടെ കണ്ണ് നിറച്ച് കണ്ടത് എന്നാണ് ദിൽഷ പറയാറുള്ളത്.

ഇന്ന് വളരെ ബോൾഡാണ് ദിൽഷ. ബി​ഗ് ബോസിന് ശേഷം താൻ കുറച്ച് കൂടി ബോൾഡായി എന്ന കാര്യം ദിൽഷയും സമ്മതിക്കും. ഇപ്പോഴിതാ ഐ ആം വിത്ത് ധന്യ വർമ എന്ന ചാറ്റ് ഷോയിൽ പങ്കെടുത്ത് ബി​ഗ് ബോസിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ദിൽഷ പ്രസന്നൻ.

Dilsha Prasannan

'ബി​ഗ് ബോസിന് ശേഷം അമ്മയ്ക്ക് എന്നെ കുറിച്ച് വിഷമമുണ്ട്. എന്റെ പഴയ ദിലു എവിടെ എന്നൊക്കെ അമ്മ ഇടയ്ക്ക് ചോദിക്കാറുണ്ട്. ഇപ്പോഴും വീട്ടിൽ ചെന്നാൽ അമ്മയാണ് ഭക്ഷണം വാരിതരാറുള്ളത്. പുറത്ത് പോയാൽ പോലും അമ്മ ഓട്ടോമാറ്റിക്കായി വാരിത്തരാൻ വരും. ഞാൻ അത് എഞ്ചോയ് ചെയ്യുന്നുമുണ്ട്.'

'അതുപോലെ തന്നെ ഞാൻ ബോൾഡായി എന്നതിൽ അമ്മയ്ക്ക് സന്തോഷമുണ്ട്. ട്രോഫിയുമായി പുറത്തേക്ക് വന്നപ്പോൾ മുതൽ പ്രശ്നങ്ങളായിരുന്നു. കുടുംബത്തെ വരെ ബാധിച്ചു. അത് എന്നേയും തളർത്തി. ഇത്രയും പ്രശ്നങ്ങൾ എന്നെ പുറത്ത് കാത്തിരിക്കുന്നുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. എനിക്ക് ഒരുപാട് ​ഹേറ്റേഴ്സുണ്ടായിരുന്നു.'

'ബി​ഗ് ബോസിന് ശേഷം ഒരു ഫോട്ടോ പോസ്റ്റ് ചെയ്താൽ അതിന്റെ കമന്റ്സ് നോക്കാൻ എനിക്ക് ഭയമാണ്. എന്റെ ചേച്ചി ഡെന്റിസ്റ്റാണ്. ചേച്ചിയുടെ ഹോസ്പിറ്റലിന്റെ വെബ്സൈറ്റിൽ കയറി വരെ ആളുകൾ മോശം കമന്റുകൾ ഇടുകയും കോൾ വിളിച്ച് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. എന്നെ കുറിച്ച് മോശം പറഞ്ഞാൽ എനിക്ക് പരാതിയില്ല.'

'എന്റെ കുടുംബത്തെ കൂടി വലിച്ചിഴച്ചു. ബി​ഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം ആദ്യത്തെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ പോകാൻ ഞാൻ തയ്യാറെടുക്കുമ്പോൾ ഒരു കോൾ വന്നു. ഞാൻ ഉ​ദ്ഘാടന വേദിയിൽ എത്തി കഴിഞ്ഞാൽ മുട്ടയേറും ചെരുപ്പേറും ഉണ്ടാകുമെന്നായിരുന്നു കോളിലൂടെ കിട്ടിയ സന്ദേശം.'

'സത്യം പറഞ്ഞാൽ വിറച്ചുകൊണ്ടാണ് ഞാൻ പരിപാടിയിൽ പങ്കെടുത്തത്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ എനിക്കൊപ്പം നിൽക്കാൻ എന്റെ കുടുംബവും ഒപ്പം വന്നിരുന്നു. പക്ഷെ അങ്ങനൊന്നും ഉണ്ടായില്ല. കൂവൽ കിട്ടിയിരുന്നു അത് സത്യമാണെന്നും', ദിൽഷ പറയുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X