കുളിച്ചിട്ട് നഗ്നരായി ഇറങ്ങി വരുന്നവര്‍ക്ക് മുന്നറിയിപ്പ്; എല്ലാം കാണുന്ന ആളുകള്‍ ചുറ്റിനുമുണ്ടെന്ന് റോൺസൺ

ഏകദേശം നാല് ലക്ഷം കിലോമീറ്റര്‍ അകലേയുള്ള ചന്ദ്രനെയാണ് ഞാന്‍ ഇത്രയും ക്ലോസപ്പായി കാണിച്ചിരിക്കുന്നത്. അതുപോലെ എല്ലാം കാണാൻ സാധിച്ചേക്കുമെന്നാണ് റോൺസൻ പറഞ്ഞത്

മലയാളം സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരനായ നടനാണ് റോണ്‍സണ്‍ വിന്‍സെന്റ്. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ റോണ്‍സന്‍ ബിഗ് ബോസില്‍ പോയതോട് കൂടിയാണ് ജനപ്രിയനാവുന്നത്. മലയാളം ബിഗ് ബോസിന്റെ നാലാം സീസണിലാണ് റോണ്‍സണ്‍ മത്സരിച്ചിരുന്നത്. അവസാനം വരെ ഷോ യില്‍ നിന്നതിന് ശേഷമാണ് താരം പുറത്തേക്ക് പോകുന്നതും.

അതേ സമയം ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ താരം രസകരമായ പോസ്റ്റുകളുമായിട്ടാണ് എത്തുന്നത്. ഏറ്റവും പുതിയതായി നഗ്നമായി കുളിച്ചിട്ട് ഇറങ്ങി വരുന്നവര്‍ക്കുള്ള വലിയൊരു സന്ദേശവുമായിട്ടാണ് നടന്‍ എത്തിയത്. താന്‍ പറഞ്ഞത് പോലെ ചെയ്യുന്ന ആളുകളാണെങ്കില്‍ നിങ്ങള്‍ സൂക്ഷിക്കണമെന്നും ഇല്ലെങ്കില്‍ എല്ലാം പരസ്യമാവുമെന്നുമാണ് റോണ്‍സണ്‍ പുതിയ വീഡിയോയില്‍ പറയുന്നത്.

'നിങ്ങളില്‍ ആര്‍ക്കെങ്കിലും കുളിക്കാന്‍ പോകുന്നതിന് മുന്‍പ് ടൗവ്വല്‍ കട്ടിലില്‍ ഇട്ടിട്ട് പോവുകയും, കുളി കഴിഞ്ഞതിന് ശേഷം നഗ്നതയോട് കൂടി തിരികെ വന്ന് ആ ടൗവ്വല്‍ എടുക്കുന്ന ശീലമുണ്ടോ? എന്നാല്‍ സൂക്ഷിക്കണമെന്നാണ്', റോണ്‍സണ്‍ പറയുന്നത്. ഇതിനൊപ്പം ഒരു ഫോണിന്റെ ക്യാമറയില്‍ ആകാശത്ത് നിന്നും ചന്ദ്രനെ ഫോക്കസ് ചെയ്ത് കാണിക്കുകയും ചെയ്തിരുന്നു.

 ronson-pic

ഇപ്പോള്‍ ഞാന്‍ പറഞ്ഞ കാര്യം മനസിലായോ? ഏകദേശം നാല് ലക്ഷം കിലോമീറ്റര്‍ അകലേയുള്ള ചന്ദ്രനെയാണ് ഞാന്‍ ഇത്രയും ക്ലോസപ്പായി കാണിച്ചിരിക്കുന്നത്. അപ്പോള്‍ പിന്നെ ഇരുപതാമത്തെ ഫ്‌ളോറില്‍ നില്‍ക്കുന്ന നിങ്ങളെ ഒരു നാല് കിലോമീറ്റര്‍ അപ്പുറത്ത് മറ്റൊരു ഫ്‌ളാറ്റില്‍ നിന്നും ഇതുപോലെ നോക്കിയാല്‍ നിങ്ങളെ കാണില്ലെന്നാണോ? അതുകൊണ്ട് കുളിച്ചിട്ട് നഗ്നതയോടെ ഇറങ്ങി വരുന്നവര്‍ കര്‍ട്ടന്‍ ഇടാന്‍ മറക്കരുത്. ഇതൊന്നും ഞാന്‍ കണ്ടിട്ടില്ല, അപ്പുറത്തെ വീട്ടിലെ ടിങ്കു പറഞ്ഞതാണെന്നും', റോണ്‍സണ്‍ പറയുന്നു.

'ഈ വീഡിയോ കുളി കഴിഞ്ഞു ബാത്റൂമില്‍ നിന്ന് നഗ്നരായി പുറത്തേക്കു വരുന്നവര്‍ മാത്രം കണ്ടാല്‍ മതി. കുളിക്കാത്തവര്‍ കാണുകയേ വേണ്ട', എന്നും പറഞ്ഞാണ് വീഡിയോയ്ക്ക് ക്യാപ്ഷനുമായി നടന്‍ എത്തിയിരിക്കുന്നത്.

അപ്പോള്‍ ഇതാണല്ലേ മാഷേ പരിപാടി. പാവം ചേച്ചി ഇതൊന്നും അറിയേണ്ട, ഫുള്‍ സെറ്റപോടെയാണ് നടപ്പ് അല്ലേ, അപ്പോള്‍ മച്ചു ആരെയോ കണ്ടു, കൊച്ചു കള്ളന്‍, എന്നിങ്ങനെ റോണ്‍സന്റെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വരുന്നത്. എല്ലാവരും തമാശരൂപേണ താരത്തെ കളിയാക്കി കൊണ്ടാണ് എത്തിയിരിക്കുന്നത്.

സമാനമായ രീതിയില്‍ മറ്റൊരു വീഡിയോയും കഴിഞ്ഞ ദിവസം റോണ്‍സണ്‍ പുറത്ത് വിട്ടിരുന്നു. ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മേക്കപ്പ് ചെയ്യുന്ന വീഡിയോയായിരുന്നു ഇത്. ' ഈ വനിതാദിനത്തില്‍ ഞങ്ങളുടെ മേക്കപ്പ് ചേച്ചിയെ ചെറുതായി ഒന്ന് പ്രാങ്ക് ചെയ്തു', എന്നും പറഞ്ഞാണ് റോണ്‍സണ്‍ വന്നത്.

ronsan-vincent

മേക്കപ്പ് ചെയ്യാന്‍ വന്നിരിക്കുന്ന റോണ്‍സണ്‍ ആരാണ് മേക്കപ്പ് ചെയ്യുന്നതെന്ന് ചോദിക്കുന്നു. ഞാനാണെന്ന് പറഞ്ഞ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ ചേച്ചി തിരിയുന്നു. സ്ത്രീകള്‍ ഒരിക്കലും എന്റെ ശരീരത്ത് തൊടരുതെന്നും മേക്കപ്പ് ചെയ്യാന്‍ ആണ്‍കുട്ടികളെ വിളിക്കാനും താരം പറയുന്നു. അങ്ങനെ ആരുമില്ലെന്ന് മേക്കപ്പുകാരി പറഞ്ഞെങ്കിലും സ്ത്രീകളെ കൊണ്ട് അത് ചെയ്യിപ്പിക്കില്ലെന്നും എന്റെ ശരീരം അതിന് വിട്ട് തരില്ലെന്നുമായി നടന്‍.

ഭാര്യയ്ക്ക് മറ്റൊരു സ്ത്രീ എന്റെ ശരീരത്ത് തൊടുന്നത് ഇഷ്മല്ല. അതുകൊണ്ട് തൊടാതെ ചെയ്യണമെന്ന് താരം പറയുന്നു. ബ്രഷ് കൊണ്ട് മാത്രമേ തൊടാന്‍ പാടുള്ളു എന്ന് പ്രത്യേകം എടുത്ത് പറഞ്ഞിരിക്കുകയാണ്. ചെറുതായിട്ടൊന്ന് വൈപ്പ് ചെയ്‌തോട്ടേ എന്ന ചോദ്യത്തിന് അതൊക്കെ ഞാന്‍ ചെയ്‌തോളമെന്ന് പറഞ്ഞ് പറഞ്ഞ് റോണ്‍സണ്‍ ടിഷ്യു കൈയ്യില്‍ വാങ്ങി സ്വയം മുഖം തുടച്ചു.

ശരിക്കും മേക്കപ്പ് ചെയ്യാന്‍ വന്ന ചേച്ചിയെ അങ്ങ് തകര്‍ത്ത് കളഞ്ഞല്ലോ എന്നാണ് റോണ്‍സനോട് ആരാധകര്‍ ചോദിക്കുന്നത്. മാത്രമല്ല മേക്കപ്പിന്റെ ബാക്കി വീഡിയോ കൂടി കാണിക്കണമായിരുന്നു എന്നും പ്രാങ്ക് അവസാനിപ്പിച്ചത് എങ്ങനെയാണെന്ന് അറിയാന്‍ ആകാംഷയുണ്ടെന്നുമൊക്കെ ചിലര്‍ കമന്റിലൂടെ പറയുന്നു.

എന്തായാലും വന്ന് വന്ന് റോണ്‍സണ്‍ രസികനായി മാറുകയാണെന്നും തഗ്ഗ് ഡയലോഗുകള്‍ പറഞ്ഞ് എല്ലാവരെയും ഞെട്ടിക്കുകയാണല്ലോ എന്നൊക്കെയുള്ള കമന്റുകളാണ് ആരാധകര്‍ പറയുന്നത്.

റോൺസൻ്റെ വീഡിയോ കാണാം

More from Filmibeat

Read more about: actor നടൻ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X