For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തോടെ അഭിനയം നിർത്തരുതെന്ന് ആരാധകർ, പുതിയ ജീവിതം ആഘോഷമാക്കി അർച്ചനയും പ്രവീണും...

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അർച്ച സുശീലൻ. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ് മാനസപുത്രി എന്ന പരമ്പരയിലൂടെയാണ് അർച്ചന പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. നെഗറ്റീവ് വേഷമായ ഗ്ലോറി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. സീരിയൽ അവസാനിച്ച് വർഷങ്ങൾക്ക് ശേഷവും നടിയെ ഗ്ലോറി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഓൺ സ്ക്രീനിൽ അധികവും വില്ലത്തി വേഷങ്ങളിലാണ് എത്തുന്നതെങ്കിലും റിയൽ ലൈഫിൽ വളരെ പാവമാണ്. ബിഗ് ബോസ് ഷോയിൽ എത്തിയപ്പോഴാണ് അർച്ചനയെ പ്രേക്ഷകർക്ക് ശരിക്കും മനസിലായത്.

  പരസ്യമായി എന്റെ യൂണിഫോം ഉയർത്തി നോക്കിയിട്ടുണ്ട്, വേദന നിറഞ്ഞ ബാല്യത്തെ കുറിച്ച് മോഡൽ ദീപ്തി കല്യാണി

  ബിഗ് ബോസ് സീസൺ1 ൽ ആയിരുന്നു അർച്ചന മത്സരാർത്ഥിയായി എത്തിയത്. ഷോയിലൂടെ അതുവരെ ഉണ്ടായിരുന്ന തന്റെ ഇമേജ് പൊളിക്കുകയായിരുന്നു അർച്ചന. സീരിയലുകളിൽ വെറുപ്പിക്കുന്ന അർച്ചനയെ ആയിരുന്നില്ല ബിഗ് ബോസ് ഷോയിൽ കണ്ടത്. എല്ലാവരേടും സ്നേഹത്തിൽ പെരുമാറുന്ന അർച്ചയെ ആയിരുന്നു ബിഗ് ബോസ് ഹൗസിൽ കണ്ടത്. ഇതോടെ നടിക്ക് ആരാധകരുടെ എണ്ണം വർധിക്കുകയായിരുന്നു. അഭിനേത്രി എന്നതിൽ ഉപരി നർത്തകി കൂടിയാണ് താരം, ടെലിവിഷൻ ചാനലുകളിൽ നൃത്ത ഷോകളിൽ താരം പങ്കെടുക്കാറുണ്ട്.

  ഇന്ദ്രജ എന്നല്ല പേര്, സംവിധായകനല്ല ആ മാറ്റത്തിന് പിന്നിൽ, യഥാർത്ഥ പേര് വെളിപ്പെടുത്തി നടി...

  എലിസബത്തിനോടൊപ്പം കുഞ്ഞുങ്ങളെ കാണാൻ ബാല എത്തി, സന്തോഷ വാർത്ത ഉടൻ, ആശംസയുമായി ആരാധകർ

  സോഷ്യൽ മീഡിയയിൽ സജീവമാണ് അർച്ചന തന്റെ വിശേഷങ്ങളും സന്തോഷങ്ങളുമൊക്കെ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് താരം. പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു നടി അഭിനയത്തിന് ഇടവേള നൽകുന്നത്. സീരിയലിൽ സ്വപ്ന എന്ന വില്ലത്തി കഥാപാത്രത്തെയായിരുന്നു അർച്ചന അവതരിപ്പിച്ചത്.

  ഇപ്പോൾ യുഎസിലാണ് അർച്ചന ബോയി ഫ്രണ്ടിനോടൊപ്പമുളള ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട് ചിത്രങ്ങൾ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ട്. വിവാഹം കഴിഞ്ഞേ എന്ന് ചോദിച്ച് ആരാധകർ രംഗത്ത് എത്താറുണ്ട് എന്നാൽ ഇതിനൊന്നും നടി മറുപടി നൽകാറില്ല.അതിന്റെ നിരാശയും പ്രേക്ഷകർക്കുണ്ട്. എന്നാൽ വിവാഹത്തോടെ അഭിനയം നിർത്തരുതെ എന്നും അർച്ചനയോട് ആരാധകർ പറയാറുണ്ട്. പ്രവീൺ എന്നാണ് താരത്തിന്റെ പങ്കാളിയുടെ പേര്. വിവാഹം വിശേഷം പങ്കുവെച്ചില്ലെങ്കിലും ഇരുവർക്കും ആശംസയുമായി പ്രേക്ഷകർ എത്താറുണ്ട്. എന്നും ഇതുപോലെ സന്തോഷമായിരിക്കട്ടെ എന്നാണ് ആരാധകർ പറയുന്നത്.

  അർച്ചനയെ കുറിച്ച് അറിയുന്നത് പോലെ കുടുംബവും പ്രേക്ഷകരുട ഇടയിൽ സുപരിചിതരാവുന്നത് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്. നടി തന്നെയായിരുന്ന അന്ന് പ്രേക്ഷകർക്ക് കുടുംബത്തെ കുറിച്ച് പരിചയപ്പെടുത്തി കൊടുത്തത്. അച്ഛൻ മലയാളി; അമ്മ നേപ്പാളി; ഞാൻ എരപ്പാളി! എന്നാണ് താരം അന്ന് പറഞ്ഞത്. താരം പകുതി മലയാളിയും പകുതി നേപ്പാളിയുമാണ് . താരത്തിന്റെ അച്ഛൻ സുശീലൻ കൊല്ലംകാരനാണ്. അമ്മയുടെ നാട് കാഠ്മണ്ഡുവും. താരത്തിന് രണ്ടു സഹോദരങ്ങളുണ്ട്. രോഹിത് സുശീലനും കല്പന സുശീലനും. നടിയും അവതാരകയുമായ ആര്യയുടെ ഭർത്താവായിരുന്നുഅർച്ചനയുടെ സഹോദരൻ റോഹിത്. ഇപ്പോൾ ഇരുവരും വിവാഹമോചിതരാണ്.

  Recommended Video

  Bigg boss Arya got cheated on her birthday | FilmiBeat Malayalam

  ബിഗ് ബോസ് റിയാലിറ്റി ഷോയായിരുന്നു അർച്ചനുടെ ജീവിതം മാറ്റി മറിച്ചത്. അത് പല അഭിമുഖങ്ങളിലും നടി അത് വെളിപ്പെടുത്തിയിട്ടുമുണ്ട്. 91 ദിവസം വരെ താരം ബിഗ് ബോസ് ഹൗസിൽ നിന്നിരുന്നു. ഷോയിലൂടെ വിമർശനം നടിക്ക് കേൾക്കേണ്ടി വന്നിരുന്നില്ല. സാധാരണഗതിയിൽ ബിഗ് ബോസ് ഷോ വിമർശനമാണ് താരങ്ങൾക്ക് നേടി കൊടുക്കാറുള്ളത്. എന്നാൽ ഷോയിലൂടെ ആരാധകരെ വർധിപ്പിക്കുകയായിരുന്നു.

  Read more about: archana suseelan
  English summary
  Bigg boss Season 1 Fame Archana Suseelan new Pic With Her Partner Praveen, went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X