Don't Miss!
- News
ബിബിസി ഡോക്യുമെന്ററിക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് പരിഹാസ്യവും, ഭീരുത്വവും; എംവി ഗോവിന്ദൻ
- Sports
IND vs NZ: രണ്ടാമങ്കത്തില്‍ പൃഥ്വി വേണം, ഇല്ലെങ്കില്‍ ഇന്ത്യ പൊട്ടും! അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
ചിലപ്പോൾ അച്ഛനായും നീ പകർന്നാടുന്നത് നേരിൽ കണ്ടപ്പോൾ സന്തോഷവും അഭിമാനവും തോന്നി! ആര്യയെക്കുറിച്ച് ആർ ജെ രഘു
ബിഗ് ബോസ് സീസൺ 2 വിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ താരമാണ് ആർ ജെ രഘു. കൊവിഡിനെ തുടർന്ന് ബിഗ് ബോസ് സീസൺ 2 പകുതി വഴിയിൽ നിർത്തേണ്ടി വന്നെങ്കിലും അവസാന ദിവസം വരെ താരം അതിലുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന താരം ബിഗ് ബോസ് സീസൺ 4ലെ പല മത്സരാർത്ഥികളെയും സപ്പോർട്ട് ചെയ്തു കൊണ്ട് രംഗത്ത് വന്നിട്ടുണ്ടായിരുന്നു.
സീസൺ 4ലെ ഇഷ്ട മത്സരാർത്ഥി ജാസ്മിൻ എം മൂസയാണെന്ന് പറഞ്ഞിരുന്നു. അതുപോലെ ഗ്രാൻഡ് ഫിനാലെയോടടുത്ത സമയത്ത് റിയാസിനെ സപ്പോർട്ട് ചെയ്ത് കൊണ്ടും താരം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. രണ്ട് ദിവസം മുമ്പ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു സ്റ്റോറിയാണ് ഇപ്പോൾ പ്രക്ഷക ശ്രദ്ധ നേടുന്നത്. ആര്യയെക്കുറിച്ചെഴുതി ഇട്ട പോസ്റ്റായിരുന്നു അത്.

ജൂൺ 14 ന് ആയിരുന്നു നടിയും ആങ്കറുമായ ആര്യയുടെ സഹോദരിയുടെ വിവാഹം .തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം നടന്നത്. അച്ഛൻ്റെ സ്ഥാനത്ത് നിന്ന് ആര്യ ആയിരുന്നു അനിയത്തി അഞ്ജനയെ വരൻ്റെ കൈ പിടിച്ച് നൽകിയത്. അനിയത്തിയുടെ വിവാഹ ഒരുക്കങ്ങളും ഹൽദി ചടങ്ങും വിവാഹവും ഒക്കെ വളരെ മനോഹരമായിട്ടാണ് ആര്യ നത്തിയത്.
Read Also: ആരെയും നിർബന്ധിച്ചു വിവാഹത്തിന് സമ്മതം വാങ്ങരുത്, റോബിന് പൂർണ്ണ പിന്തുണയുമായി നിമിഷ
ഓറെ സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് താൻ കടന്ന് പോയതെന്നുെം എല്ലാം ഭംഗിയായി നടന്നതിൽ സന്തോഷമുണ്ടെന്നും താരം മാധ്യമങ്ങോളോട് പറഞ്ഞിരുന്നു. താരത്തിന് സോഷ്യൽ മീഡിയ നിറയെ അഭിനന്ദ പ്രവാഹമായിരുന്നു. താരത്തിൻ്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ആര്യയെ അഭിനന്ദിച്ചിരുന്നു. ഒറ്റക്ക് നിന്നുകൊണ്ട് എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്തതിന്.
അതിൽ ആര്യയുടെ സുഹൃത്തും ബിഗ് ബോസ് സീസൺ 2 വിലെ സഹമത്സരാർത്ഥിയായിരുന്ന ആർ ജെ രഘു ആര്യയെക്കുറിച്ച് എഴുതിയ പോസറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മയും സഹോദരിയും നടത്തിപ്പുകാരിയും ചിലപ്പോൾ അച്ഛനായും നീ പകർന്നാടുന്നത് നേരിൽ കണ്ടപ്പോൾ സന്തോഷവും അഭിമാനവും തോന്നി എന്നാണ് രഘു ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചിരുന്നു.
ഒരുപക്ഷേ എന്റെ ലൈഫ് ഡിസൈനങിൽ എടുത്തുവയ്ക്കാവുന്ന ഒരു ഏടായി നീ മാറുന്നത് ഇപ്പോഴായിരിക്കും എന്നും രഘു കുറിച്ചിട്ടുണ്ട്. രഘുവിന്റെ പോസ്റ്റ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി ആര്യയും പങ്കുവച്ചിട്ടുണ്ട്. വിവാഹത്തിനോടനുബന്ധിച്ച വീഡിയോസും ഫോട്ടോസുമെല്ലാം താരത്തിൻ്റെ യുട്യൂബ് ചാനൽ വഴിയും ഇൻസ്റ്റഗ്രാമിലൂടെയും ഷെയർ ചെയ്തിട്ടുണ്ടായിരുന്നു.
Read Also: ഞാൻ എന്താ പാവയാണോ, ഇനി എനിക്ക് ഡോക്ടറുമായി ഒരു ബന്ധവുമില്ലെന്ന് തുറന്ന് പറഞ്ഞ് ദിൽഷ
ബഡായി ടോക്കീസ് ബൈ ആര്യ എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. അഭിനയ മേഖലയിൽ വന്നിട്ട് 15 വർഷത്തിൽ കൂടുതലായെന്ന് ആര്യ തന്റെ ആദ്യത്തെ വീഡിയോയിൽ പറയുന്നു. ചെറുപ്പം മുതൽ ഉള്ള ആഗ്രഹമായിരുന്നു, സിനിമയിൽ അഭിനയിക്കണമെന്ന്. മോഡലിങിലൂടെ തുടങ്ങി പിന്നെ സീരിയലിൽ അഭിനയിച്ചു. അവിടുന്ന് പിന്നെ അവതാരകയായി.അവിടുന്ന് ആണ് ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് ബിഗ് ബോസ് സീസൺ രണ്ടിലേക്കും താരം എത്തി.
-
എനിക്ക് നരയുണ്ട്, ഇടയ്ക്ക് ഞാന്‍ ഡൈ ഒക്കെ ചെയ്ത് സുന്ദരനാവാറുണ്ട്; നിങ്ങൾക്കെന്താണ്! കളിയാക്കുന്നവരോട് സൂരജ്
-
വീട്ടില്‍ എതിര്‍ത്താല്‍ കല്യാണം കഴിക്കില്ലെന്ന് തീരുമാനിച്ചിരുന്നു; ചക്കിക്കൊത്ത ചങ്കരനെന്ന് എല്ലാവരും പറഞ്ഞു
-
ഇയാളെക്കാളും നല്ലൊരാളെ ഭര്‍ത്താവായി കിട്ടുമെന്ന് ചിന്തിച്ചിട്ടുണ്ട്; എല്ലാവര്ക്കും തോന്നുന്നതാണെന്ന് ഡിംപിള്‍