അരുണിന്റേയും ഭാമയുടേയും സന്തോഷത്തിൽ പങ്കുചേർന്ന് വീണ നായർ, ഒപ്പം ആശംസയും

യൂത്തിന്റേയും കുടുംബ പ്രേക്ഷകരുടേയും പ്രിയപ്പെട്ട നായികയാണ് ഭാമ. 2007 ല‍ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാന ഉറപ്പിക്കാൻ ഭാമയ്ക്ക് കഴിഞ്ഞിരുന്നു. മലയാളി പരേക്ഷകരുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തും നടിയക്ക് കൈനിറയെ ആരാധകരുണ്ട്. അന്ന്യഭാഷ ചിത്രങ്ങളിലു നടി സജീവമായിരുന്നു.

bhama

ജനുവരി 30 ഭാമയ്ക്ക് വളരെ സ്പെഷ്യൽ ദിവസമാണ്. നടിയുടെ ആദ്യ വിവാഹവാര്‌‌ഷികമായിരുന്നു ഇന്ന്.2020 ജനവരി 20 ന് ഭാമയും അരുണും വിവാഹിതരാകുന്നത്. ഭാമയ്ക്ക് ആശംസയുമായി ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടണ്ട്. നടിയും ബിഗ ബോസ് താരവുമായ വീണ നായർ ഭാമയ്ക്കും അരുണിനും ആശംസയുമായി എത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയായി താരദമ്പതികളുടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആശംസ അറിയിച്ചിരിക്കുന്നത്. പ്രിയപ്പെട്ടവർക്ക് വിവാഹവാർഷിക ആശസകൾ എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. വീണയുടെ ആശംസ വൈറലായിട്ടുണ്ട്.

വിവാഹ വാർഷിക ദിനത്തിൽ ഭാമയും ഒരു ഹൃദയസ്പർശിയായ പോസ്റ്റ് പങ്കുവെചച്ചിട്ടുണ്ട്. അരുണിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു തന്റെ പുതിയ ജീവിതത്തെ കുറിച്ച് നടി കുറിച്ചത്. ആരാധകര‍ക്കായി ഇരുവരുടേയും പുതിയ ചിത്രവും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട് ഇതും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇരുവർക്കും ആശംസ നേർന്നുകൊണ്ട് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

മലയാള സിനിമാലോകം ഒന്നടങ്കം എത്തിയ വിവാഹമായിരുന്നു ഭാമയുടേത്. കൊവിഡ് വ്യാപനം നടക്കുന്നതിന് മുൻപായിരുന്നു ഇവരുടെ വിവാഹം. കോട്ടയത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം നടന്നത്. . പിന്നീട് സുഹൃത്തുക്കൾക്ക് വേണ്ടി ഗംഭീരം വിവാഹ സൽക്കാരം നടത്തുകയും ചെയ്തിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും വിരുന്നിൽ പങ്കെടുത്തിരുന്നു. മലയാള സിനിമലോകം ഒന്നടങ്കം എത്തിയ താര വിവാഹമായിരുന്നു ഭാമയുടേത്.

More from Filmibeat

Read more about: bhama ഭാമ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X