അറിയപ്പെടുന്ന നടന്മാരൊക്കെ വന്നിട്ടും ആ മഹാനടന് ശബ്ദം നല്‍കാന്‍ ആര്‍ക്കും സാധിച്ചില്ല: ഭാഗ്യലക്ഷ്മി

By Midhun Raj

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഭാഗ്യലക്ഷ്മി. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി നായികമാര്‍ക്കായി ഭാഗ്യലക്ഷ്മി ശബ്ദം നല്‍കിയിരുന്നു. അടുത്തിടെ ബിഗ് ബോസ് സീസണ്‍ 3യില്‍ എത്തിയ ശേഷമാണ് ഭാഗ്യലക്ഷ്മി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ബിഗ് ബോസില്‍ നടി നടത്തിയ തുറന്നുപറച്ചിലുകളെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 4000ത്തോളം സിനിമകളില്‍ മലയാളത്തില്‍ ശബ്ദം നല്‍കിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ് ഭാഗ്യലക്ഷ്മി.

ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

ഡബ്ബിംഗിന് പുറമെ കുറച്ച് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു താരം. കൂടാതെ ടെലിവിഷന്‍ ചാനലുകളില്‍ അവതാരകയായും വിധികര്‍ത്താവായും ഭാഗ്യലക്ഷ്മി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. അതേസമയം നടന്‍ മുരളിയുമായി ബന്ധപ്പെട്ടുളള ഒരു അപൂര്‍വ്വ അനുഭവം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭാഗ്യലക്ഷ്മി പങ്കുവെച്ചിരുന്നു.

മുരളിയുടെ തമിഴ് സിനിമയുമായി

മുരളിയുടെ തമിഴ് സിനിമയുമായി ബന്ധപ്പെട്ടുളള അനുഭവമാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നടന്‍ മുരളി. ശക്തമാര്‍ന്ന കഥാപാത്രങ്ങള്‍ ചെയ്ത് ഒരുകാലത്ത് മോളിവുഡില്‍ സജീവമായിരുന്നു അദ്ദേഹം. സൂപ്പര്‍ താരങ്ങളുടെയും യുവ താരങ്ങളുടെയുമെല്ലാം സിനിമകളിലും മുരളി ഭാഗമായി. ഇന്നും മുരളിയുടെ ശ്രദ്ധേയ ചിത്രങ്ങളെല്ലാം പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്.

അതേസമയം മുരളി

അതേസമയം മുരളി എന്ന നടനെ കുറിച്ച് പറയുമ്പോള്‍ ഒരു തമിഴ് സിനിമയുമായി ബന്ധപ്പെട്ട കാര്യമാണ് ഓര്‍മ്മ വരുന്നതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും, മോഹന്‍ലാലും തിലകനുമൊക്കെ തമിഴില്‍ അഭിനയിച്ചപ്പോള്‍ അവര്‍ തമിഴ് പഠിച്ച ശേഷം അവര്‍ തന്നെയാണ് അവര്‍ക്ക് വേണ്ടി ഡബ്ബ് ചെയ്തിരുന്നത്.

പക്ഷേ മുരളി എന്ന നടന്

പക്ഷേ മുരളി എന്ന നടന് അതത്ര എളുപ്പമല്ലാതിരുന്നതിനാല്‍ ആദ്യ കാലങ്ങളില്‍ അദ്ദേഹത്തിന് വേണ്ടി ഡബ്ബ് ചെയ്യിക്കാന്‍ ഒരു സിനിമയ്ക്ക് വേണ്ടി പലരെയും വിളിച്ചു. ഇന്ത്യയിലെ പ്രമുഖരായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും അറിയപ്പെടുന്ന നടന്മാരുമൊക്കെ വന്നിട്ടും മുരളി എന്ന നടന് ശബ്ദം നല്‍കാന്‍ ആര്‍ക്കും സാധിച്ചില്ല, ഭാഗ്യലക്ഷ്മി പറയുന്നു.

സ്‌ക്രീനിലെ അദ്ദേഹത്തിന്‌റെ

സ്‌ക്രീനിലെ അദ്ദേഹത്തിന്‌റെ വോയിസ് മോഡുലേഷന്‍ ആര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയില്ല. ഘന ഗാംഭീര്യത്തോടെയുളള ശബ്ദമാണ് അദ്ദേഹത്തിന്‌റെ ബോഡി ലാംഗ്വേജിന് ചേരുന്നതെന്ന് മനസിലാക്കിയ സംവിധായകന്‍ ഒടുവില്‍ മുരളി എന്ന നടന് വേണ്ടി ഡബ്ബ് ചെയ്യാന്‍ കണ്ടെത്തിയത് തമിഴിലെ ഹിറ്റ് സംവിധായകന്‍ ഭാരതി രാജയായിരുന്നു. അഭിമുഖത്തില്‍ ഭാഗ്യലക്ഷ്മി പറഞ്ഞു.

അതേസമയം മലയാളത്തില്‍

അതേസമയം മലയാളത്തില്‍ നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലും തിളങ്ങിയ താരമാണ് മുരളി. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളളവര്‍ തിളങ്ങിനില്‍ക്കുന്ന കാലത്തും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത് മുരളി പ്രേക്ഷക പ്രശംസ നേടി. മലയാളത്തിന് പുറമെ തമിഴിലും നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു താരം, നെയ്ത്തുകാരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മികച്ച നടനുളള ദേശീയ ചലച്ചിത്ര പുരസ്‌കാരം മുരളിക്ക് ലഭിച്ചത്.

Read more about: murali bhagyalakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X