For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ തമിഴ് ചിത്രമാണ്, ഇത്രയും കാലത്തെ സിനിമാജീവിതത്തില്‍ ഒരു മുതല്‍കൂട്ടാണ് ഈ സിനിമ: മണിക്കുട്ടന്‍

  |

  ബിഗ് ബോസ് മൂന്നാം സീസണിലൂടെ ആരാധക പിന്തുണ വര്‍ധിച്ച താരങ്ങളില്‍ ഒരാളാണ് മണിക്കുട്ടന്‍. സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അത്ര വലിയ ജനപിന്തുണ നടന് മുന്‍പ് ലഭിച്ചിരുന്നില്ല. എന്നാല്‍ ബിഗ് ബോസില്‍ എത്തിയ ശേഷം മണിക്കുട്ടന്‌റെ ജീവിതം തന്നെ മാറി. ഷോയില്‍ ഇത്തവണ വിന്നറാവാന്‍ സാധിച്ചതും നടന്‌റെ കരിയറിലെ വലിയ നേട്ടം തന്നെയാണ്. ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവിലാണ് ബിഗ് ബോസ് വിജയിയെ പ്രഖ്യാപിച്ചത്. സിനിമയില്‍ നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ അഭിനയിച്ചിട്ടുളള താരമാണ് മണിക്കുട്ടന്‍.

  സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി പ്രിയാമണി, വൈറലായി ലേറ്റസ്റ്റ് ചിത്രങ്ങള്‍

  ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ തുടങ്ങിയ നടന്‍ ഛോട്ടാമുംബെ, മാമാങ്കം, കമ്മാരസംഭവം പോലുളള ശ്രദ്ധേയ ചിത്രങ്ങളില്‍ അഭിനയിച്ചു. മോഹന്‍ലാലിന്‌റെ മരക്കാര്‍ അറബിക്കടലിന്‌റെ സിംഹത്തിലും ഒരു പ്രധാന വേഷത്തില്‍ ഏംകെ എത്തുന്നുണ്ട്. അതേസമയം നെറ്റ്ഫ്‌ളിക്‌സ് സീരിസായ നവരസയില്‍ അവസരം ലഭിച്ചത് എങ്ങനെയാണ് എന്ന് പറയുകയാണ് മണിക്കുട്ടന്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസുതുറന്നത്.

  നവരസയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സമ്മര്‍ ഓഫ് 92 എന്ന ചിത്രത്തിലാണ് മണിക്കുട്ടന്‍ എത്തുന്നത്. നവരസയിലെ കഥാപാത്രത്തിന്‌റെ പേരും മണി എന്ന് തന്നെയാണ്. 1985-90 കാലഘട്ടത്തില്‍ ഉളള ഒരു കഥാപാത്രമാണ് മണി. യോഗി ബാബു സാറിന്‌റെ ചെറുപ്പകാലം കാണിക്കുന്ന കഥാപാത്രമാണ്. അദ്ദേഹം ഒരു അധ്യാപകനായിട്ടാണ് എത്തുന്നത്. നവരസങ്ങളില്‍ ഹാസ്യം ആണ് ഈ ചിത്രത്തിന്‌റെ പ്രതിപാദ്യ വിഷയമെന്നും മണിക്കുട്ടന്‍ പറയുന്നു.

  കിട്ടിയ കഥാപാത്രം നന്നായി ചെയ്യാന്‍ കഴിഞ്ഞു എന്നാണ് വിശ്വാസം. കാരണം എന്‌റെ അഭിനയം കണ്ടിട്ട് പ്രിയന്‍ സാറിന്‌റെ മുഖത്ത് ചിരി കണ്ടു. കോമഡി ചെയ്ത് ഒരു സംവിധായകനെ ചിരിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഒരു ആക്ടര്‍ വിജയിച്ചു എന്നാണ് ഞാന്‍ കരുതുന്നത്. ഇത്രയും കാലത്തെ സിനിമാജീവിതത്തില്‍ ഒരു മുതല്‍കൂട്ടാണ് നവരസയെന്നും മണിക്കുട്ടന്‍ പറഞ്ഞു.

  എന്‌റെ നായിക ആകാന്‍ പറ്റുമോ, മമ്മൂക്ക കളിയാക്കിയതാണെന്ന് വിചാരിച്ച് വിന്ദുജ നല്‍കിയ മറുപടി

  ഐവി ശശി സാറിന്‌റെ മകന്‍ അനിയാണ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചിത്രത്തിനായി വിളിക്കുന്നത്. മണിരത്‌നം സര്‍ നിര്‍മ്മിക്കുന്ന നവരസയില്‍ പ്രിയന്‍ സര്‍ ചെയ്യുന്ന സിനിമയില്‍ ഒരു കഥാപാത്രമുണ്ടെന്ന് പറഞ്ഞു. കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഒരുപാട് ലെജന്‍ഡ്‌സ് ഒത്തുച്ചേരുന്ന വലിയ പ്രോജക്ടിലേക്ക് എന്നെ പരിഗണിച്ചത് വളരെ സന്തോഷം തരുന്ന കാര്യമായിരുന്നു. നവരസയ്ക്ക് മുന്‍പ് 2019 സെപ്റ്റംബറിലാണ് ഒരു ചിത്രത്തില്‍ അഭിനയിച്ചത്.

  രണ്ടാം സ്ഥാനം നേടിയിട്ടും സായി ആക്ടീവാകാത്തത് എന്താണ്? ബിഗ് ബോസ് താരത്തെ തിരക്കി നെറ്റിസണ്‍സ്‌

  കോവിഡ് കാരണം വലിയ ഗ്യാപ്പ് വന്നു. ആദ്യത്തെ തമിഴ് ചിത്രമാണ് ഇത്. നന്ദി അറിയിക്കാനായി പ്രിയന്‍ സാറിനെ വിളിച്ചപ്പോള്‍; 'ഏടാ കാര്യമൊക്കെ അറിഞ്ഞല്ലോ, നീ വന്നു ചെയ്തിട്ട് പോകൂ' എന്ന് പറഞ്ഞു. കഥാപാത്രത്തിന്‌റെ പ്രാധാന്യത്തേക്കാള്‍ ആ പ്രോജക്ടിന്‌റെ പ്രാധാന്യമാണ് ഞാന്‍ പോസിറ്റീവായിട്ട് കാണുന്നത്, മണിക്കുട്ടന്‍ പറയുന്നു.

  കേക്ക് മുറിച്ച് ദുല്‍ഖര്‍, ക്യാമറയില്‍ പകര്‍ത്തി മമ്മൂട്ടി, പുത്തന്‍ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

  എയർപോർട്ടിൽ ബിഗ്‌ബോസ് ട്രോഫി പൊക്കി വീശുന്ന മണിക്കുട്ടനെ കണ്ടോ

  ടീസര്‍ വന്നപ്പോള്‍ എന്നെ പിന്തുണച്ച് ഒരുപാട് പേരുടെ കമന്‌റ്‌സ് വന്നിരുന്നു. അത് കണ്ടിട്ടാണ് നെറ്റ്ഫ്ളിക്സ് ട്രെയിലറില്‍ എന്റെ ഭാഗവും ഉള്‍പ്പെടുത്തിയത്. എനിക്ക് അനൂകുലമായ ഒരു കമന്‌റ് നെറ്റ്ഫ്‌ളിക്‌സ് അവിടെ ഇട്ടിരുന്നു. എന്നെ പിന്തുണയ്ക്കുന്ന പ്രേക്ഷകരോട് ഒരുപാട് നന്ദിയുണ്ട്. മരക്കാര്‍, നവരസ പുറത്തിറങ്ങിയ ശേഷം ഇനിയും നല്ല വേഷങ്ങള്‍ തേടിയെത്തുമെന്നാണ് പ്രതീക്ഷയെന്നും നടന്‍ അഭിമുഖത്തില്‍ പറഞ്ഞു.

  English summary
  bigg boss season 3 fame manikuttan opens about his first tamil movie navarasa and character
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X