ജീവിതത്തിൽ ഒരു പ്രതീക്ഷയുമില്ലാതിരുന്ന കാലം, ഏഴാം ക്ലാസ്സിൽ നായകനായി, ആദ്യ സിനിമയെക്കുറിച്ച് മണിക്കുട്ടൻ

സിനിമയിൽക്കൂടിയും ടെലിവിഷൻ പരമ്പരകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനാണ് മണിക്കുട്ടൻ. ബി​ഗ് ബോസ് സീസൺ മൂന്നിൽ മത്സരിക്കാൻ എത്തിയതോടെയാണ് താരം കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത്. ഒരു നടൻ എന്നതിലുപരി മണിക്കുട്ടനിലെ വ്യക്തിയെ പ്രേക്ഷകർക്ക് മനസ്സിലാക്കാനും സാധിച്ചു. സിനിമകളിലൊക്കെ താരം തിളങ്ങിയെങ്കിലും ബി​ഗ് ബോസിൽ വന്നതോടെയാണ് കരിയർ ബ്രേക്ക് കിട്ടിയത്.

കൊവിഡ് പ്രതിസന്ധി മൂലം ഷോ നിർത്തേണ്ടി വന്നെങ്കിലും പ്രേക്ഷകരുടെ വോട്ടിങ്ങിലൂടെ വിജയിയെ കണ്ടെത്തുകയായിരുന്നു. ഒമ്പത് കോടിയിലധികം വോട്ടുകൾ നേടിയാണ് മണിക്കുട്ടൻ ബി​ഗ് ബോസ് സീസൺ മൂന്നിൻ്റെ വിജയി ആകുന്നത്. തൻ്റെ വീടെന്ന സ്വപ്നവും ബി​ഗ് ബോസിലൂടെ സാധ്യമായെന്നും അതിന് പ്രേക്ഷകരോടുള്ള സ്നേഹവും മണിക്കുട്ടൻ അറിയിച്ചിരുന്നു.

കായംകുളം കൊച്ചുണ്ണി

മണിക്കുട്ടൻ എന്ന നടൻ്റെ പേര് പറയുമ്പോൾ പ്രേക്ഷകർക്ക് ആദ്യം മനസ്സിൽ ഓടിയെത്തുന്നത് കായംകുളം കൊച്ചുണ്ണി എന്ന സീരിയൽ ആണ്. എന്നാൽ അതിനും മുമ്പ് സിനിമയിൽ നായകനായെത്തിയ വിശേഷം പങ്കുവെക്കുകയാണ് താരം. ഫ്ലവേഴ്സ് ടിവിയിലെ കുട്ടിത്താരങ്ങളുടെ സംസ്ഥാന സമ്മേളനം എന്ന പരിപാടിയിൽ എത്തിയപ്പോഴാണ് ആദ്യത്തെ സിനിമാ വിശേഷം മണിക്കുട്ടൻ പങ്കുവെക്കുന്നത്.

'ആറാം ക്ലാസിൽ പഠിക്കുമ്പോൾ ദൂരദർശൻ കേന്ദ്രത്തിലെ ഒരു ടെലിപ്ലേയിലൂടെയാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. അവിടെ വെച്ച് എന്നെ കണ്ടിട്ട് ജയകുമാർ സർ ആണ് അദ്ദേഹത്തിൻ്റെ വർണ്ണചിറകുകൾ എന്ന സിനിമയിലേക്ക് വിളിക്കുന്നത്. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയാത്താണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. സിനിമയിലെ നായകനായി ആണ് ഞാൻ എത്തിയത്'.

വർണ്ണച്ചിറകുകൾ

അന്ന് ആ സിനിമ ഇറങ്ങിയപ്പോൾ ഒരുപാട് പേർ നല്ല സിനിമ ആണെന്ന് പറഞ്ഞ ചിത്രം കൂടിയാണ്. താരെ സമീൻ പർ എന്ന സിനിമ ഇറങ്ങുന്നതിന് മുന്നേ ഉള്ള സിനിമയാണ്. വലിയൊരു ടീം ആയിരുന്നു ആ സിനിമയിൽ ഉണ്ടായിരുന്നത്. നടി സുഹാസിനി ഒക്കെ ആ സിനിമയിൽ ഉണ്ടായിരുന്നു. ജയചന്ദ്രൻ സാറിൻ്റെ പാട്ടും ചിത്രത്തിലുണ്ട്.

ഒരു പ്രതീക്ഷയുമില്ലാതിരുന്ന കാലം

'അന്നൊക്കെ ജീവിതത്തിൽ ഒരു പ്രതീക്ഷയുമില്ലാതിരുന്ന കാലമാണ്. ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടായിരുന്നു. അങ്ങനെയുള്ള കാലത്ത് ഇത്രയും വലിയ സിനിമയുടെ ഭാ​ഗമാകാൻ കഴിഞ്ഞത് വളരെ ഭാ​ഗ്യമായി കണക്കാക്കുന്നു. പിന്നീട് അത് കഴിഞ്ഞ് ഡി​ഗ്രിക്ക് പഠിക്കുമ്പോഴാണ് കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലേക്ക് അവസരം ലഭിക്കുന്നത്', മണിക്കുട്ടൻ പറഞ്ഞു

'കൊച്ചുണ്ണിക്ക് ശേഷമാണ് മണിക്കുട്ടന് വിനയന്റെ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തുന്നത്. പക്ഷെ സിനിമ എന്ന അത്ഭുതലോകത്ത് എത്തിയെങ്കിലും അദ്ദേഹത്തിന് അധികം ചിത്രങ്ങളിൽ തിളങ്ങാൻ സാധിച്ചില്ല. നിരവധി സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളിൽ മണിക്കുട്ടൻ എത്തിയിട്ടുണ്ട്. ബോയ്ഫ്രണ്ടിന് ശേഷം ബഡാ ദോസ്തിലാണ് മണിക്കുട്ടൻ അഭിനയിച്ചത്. പിന്നീട്, ബ്ലാക്ക് കാറ്റ്, ഛോട്ടാ മുംബൈ, ഹാർട്ട് ബീറ്റ്സ്, ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ, ഫ്ലാഷ്, ട്വന്റി ട്വന്റി തുടങ്ങിയ സിനിമകളിലും മണിക്കുട്ടൻ അഭിനയിച്ചു.

ബി​ഗ് ബോസ് സീസൺ 3

ബി​ഗ് ബോസിൽ എത്തിയതോടെയാണ് മണിക്കുട്ടന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായത്. ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ കാര്യമായ പ്രകടനമൊന്നും കാഴ്ചവെക്കാൻ മണിക്കുട്ടന് സാധിച്ചിരുന്നില്ല. പിന്നീട് മണിക്കുട്ടൻ നന്നായി എല്ലാ ടാസ്ക്കുകളിലും മത്സരിക്കാൻ തുടങ്ങി. ഓരോ ദിവസം കഴിയുന്തോറും മണിക്കുട്ടനുള്ള ജനപിന്തുണ കൂടികൊണ്ടിരുന്നു. ബി​ഗ് ബോസ് സീസൺ മൂന്നിലെ വിജയി വലിയ പ്രേക്ഷക പിന്തുണയോടെ മണിക്കുട്ടനായിരുന്നു.

എം.കെ എന്ന ഓമനപ്പേരിലാണ് മണിക്കുട്ടനിപ്പോൾ ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. മണിക്കുട്ടന്റെ വിവാഹവും പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ്. മുപ്പത്തിയഞ്ചുകാരനായ മണിക്കുട്ടൻ ഇതുവരെ വിവാഹിതനായിട്ടില്ല. വിവാഹം വന്നുചേരേണ്ടതാണ്. 'വലിയ സങ്കൽപ്പങ്ങളൊന്നുമില്ല. എന്റെ ജോലി എന്താണ് എന്ന് മനസിലാക്കുന്ന ഒരാളായിരിക്കണം എന്ന് മാത്രമെയുള്ളൂ', മണിക്കുട്ടൻ പറയുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X