റോബിന് വട്ടാണോന്ന് ചോദിച്ചത് സത്യമാണ്, ദിൽഷയോടും റോബിനോടും തീരുമാനം ആരാധകരെ അറിയിക്കാൻ പറഞ്ഞിരുവെന്ന് സൂരജ്
ബിഗ് ബോസ് സീസൺ 4 നെ ചുറ്റിപ്പറ്റിയുള്ള നാടകീയതകൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇത്തവണത്തെ സീസണിലൂടെ ഒരു പ്രണയ വിവാഹം പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷകളെ തകിടം മറിച്ചത് ഇന്നലെത്തെ രാത്രി കൊണ്ടാണ്. ബിഗ് ബോസ് പ്രേക്ഷകരും ദിൽറോബ് ആരാധകരും ഒരു പോലെ കാത്തിരുന്ന ഒരു നിമിഷം ആയിരുന്നു ദിൽഷയുടെ മറുപടി.
ഇന്നലെ രാത്രിയോടെ ഒരു വീഡിയോ രൂപത്തിൽ തനിക്ക് ഈ വിഷയത്തിൽ പറയാനുള്ളത് എന്ന് കുറിച്ച് ദിൽഷ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ദിൽഷ റോബിൻ ബ്ലെസ്ലി എന്നീ മൂന്ന് പേരെ ബന്ധിപ്പിച്ചായിരുന്നു വീഡിയോ. തന്നെ ഡോക്ടറും ബ്ലെസ്ലിയും ചേർന്ന് ഒരു പാവയാക്കിവെച്ച് അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കുകയായിരുന്നു, ഇനി എനിക്ക് പറ്റില്ല, അങ്ങനെ നിക്കാൻ എന്നു പറഞ്ഞാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

ഇനി അങ്ങോട്ട് ഡോക്ടറുമായോ ബ്ലെസ്ലിയുമായോ ഒരു ഹെൽത്തി റിലേഷനും മുന്നോട്ട് കൊണ്ട് പോകുന്നില്ലയെന്നും ദിൽഷ പറഞ്ഞു. തന്നെ സോഷ്യൽ മീഡിയയിൽ മോശക്കാരിയാക്കിപ്പോഴോ അല്ലെങ്കിൽ എനിക്കെതിരെ വന്ന ആരോപണങ്ങൾക്കോ ഡോക്ടർ ഒന്നും പറഞ്ഞിരുന്നില്ല, എന്നെ അവർക്കെറിഞ്ഞ് കൊടുക്കുകയായിരുന്നു എന്നും ദിൽഷ പറഞ്ഞു. അതോടൊപ്പം തനിക്കെതിരെ തിരിഞ്ഞ ആർമിക്കെതിരെയും ദിൽഷ പ്രതികരിച്ചു.
ദിൽഷ ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നതിന് മുമ്പുള്ള രണ്ട് ദിവസം സോഷ്യൽ മീഡിയിൽ ദിൽഷക്കെതിരെയുെം റോബിനെതിരെയും ഡീഗ്രേഡിംഗ് നടക്കുന്നുണ്ടായിരുന്നു. ദിൽഷയുടെ ഇൻസ്റ്റഗ്രാമിലെ ഫോട്ടോ റോബിൻ അർക്കൈവ് ചെയ്തു എന്ന വിഷയത്തിന്റെ പേരിൽ വിവരങ്ങൾ ചോദിക്കാൻ ദിൽഷയുടെ സുഹൃത്തായ സൂരാജിന് ഒരാൾ മെസേജ് ഇട്ടു. സംസാരിത്തിനിടയിൽ സൂരജ് റോബിന് വട്ടാണെന്ന് പറഞ്ഞിരുന്നു. വോയിസ് മെസേജ് ആയിട്ടാണ് സൂരജ് ഇത് അയച്ചത്.

പിന്നീട് ഫാൻസിൽ ഒരു കൂട്ടർ യൂട്യുബിൽ പലതും പറഞ്ഞ് വീഡിയോ ഇട്ടിരുന്നു. ഇതിൻ്റെ സത്യാവ്സഥ പറഞ്ഞ് കൊണ്ട് സൂരജ് തന്നെ ലൈവിൽ എത്തിയിട്ടുണ്ടായിരുന്നു. താൻ ആ സമയത്ത് അങ്ങനെ പറഞ്ഞിരുന്നുവെന്നും അത് തെറ്റായി പോയി എന്ന് തോന്നിയിട്ടില്ല, പക്ഷെ ഒഴിവാക്കാമായിരുന്നു എന്ന് തോന്നിയെന്ന് സൂരജ് ലൈവിലൂടെ പറഞ്ഞു.
സൂരജ് പറഞ്ഞത്, തനിക്ക് മെസേജ് അയക്കുന്ന ഒരാൾ സ്റ്റാറ്റസുമായി ബന്ധപ്പെട്ട് തന്നെ കുറേനേരമായി ചോദ്യം ചെയ്യുന്നുണ്ടായിരുന്നു. ആ സമയത്ത് താൻ ഫ്രസ്റ്റേറ്റഡ് ആയിരുന്നു. അയൾ വീണ്ടും വീണ്ടും ചോദ്യങ്ങൾ തുടർന്നപ്പോൾ താൻ പറഞ്ഞു അവൻ അങ്ങനെയെന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ
അത് അവൻ്റെ പ്രശ്നം ആയിരിക്കും, അവന് വേറെന്തെങ്കിലും അസുഖമായിരിക്കും, നീ അവൻ്റടുത്ത് പോയി ചോദിക്ക് അവന് വാട്ടാണെന്നാണ് എനിക്ക് തോന്നുന്നത്, മര്യാദക്ക് ഉള്ളവർ ഇങ്ങനെയൊന്നും ചെയ്യില്ലെന്നും സൂരജ് മെസേജ് അയച്ച ആളോട് പറഞ്ഞതായി ലൈവിൽ വന്ന് സമ്മതിച്ചു.
രണ്ടോ മൂന്നോ ദിവസം മുമ്പ് ദിൽഷയുടെ ഒരു പോസ്റ്റ് പുള്ളിക്കാരിയുടെ ഇൻസ്റ്റ അക്കൗണ്ടിൽ മുമ്പ് ഇട്ടിട്ടുണ്ടായിരുന്നു. ജൂൺ 25 ന് അതായത് ദിൽഷയുടെ ബർത്തിടെ ദിവസം. ആ ദിവസം ദിൽഷയുടെ പേജ് ഹാൻഡിൽ ചെയ്തത് താനായിരുന്നു. ആ പോസ്റ്റ് സൂരജ് സ്റ്റോറി ഇട്ടിരുന്നു. ആ പോസ്റ്റ് രണ്ട് ദിവസം മുമ്പ് റോബിൻ അർക്കൈവ് ചെയ്തു പിന്നീട് മൂന്ന് നാല് മണിക്കൂറുകൾക്ക് ശേഷം അത് തിരിച്ച് കൊണ്ട് വരികയും ചെയ്തായിരുന്നു.
ഇതൊക്കെ റോബിന്റെ കൈ തട്ടിയാണ് സംഭവിച്ചത് എന്ന് വിശ്യസിക്കാൻ തനിക്ക് കുറച്ച് ബുദ്ധിമുട്ട് ഉണ്ട്. അതൊന്നും ചെയ്യേണ്ട കാര്യം റോബിന് ഇല്ലാന്നും സൂരജ് പറഞ്ഞു.
അവർ തമ്മിലെ പ്രശ്നങ്ങളിൽ എനിക്ക് ഇടപെടേണ്ട കാര്യമില്ല, അതിനെക്കുറിച്ച് കൂടുതൽ എനിക്കറിയില്ലെന്നും പറഞ്ഞു. കൂടാതെ റോബിനോടും ദിൽഷയോടും നിങ്ങളുടെ അഭിപ്രായം എന്താണെന്ന് ആരാധകരോട് പറയാൻ പറഞ്ഞിരുന്നു. അനിയും അവരെ ഇങ്ങനെ വെയിറ്റ് ചെയ്യിക്കണ്ട എന്നും സൂരജ് പറഞ്ഞു. ഇതിന് ശേഷമാണ് ഇന്നലെ ദിൽഷ വീഡിയോ പോസ്റ്റ് ചെയ്തത്. ദിൽഷയുടെ വീഡിയോക്ക് ഡോക്ടറും മറുപടി കൊടുത്തു.


Click it and Unblock the Notifications