ഒരു ഷാളിൽ സെക്‌സിയായി ജാനകി സുധീർ, ഫോട്ടോയ്ക്ക് നൽകിയ ക്യാപ്ഷൻ വൈറൽ

ബി​ഗ് ബോസ് സീസൺ 4 അവസാനിച്ചെങ്കിലും അതിലെ മത്സരാർത്ഥികളെക്കുറിച്ചുള്ള വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും ശ്രദ്ധ നേടാറുണ്ട്. മത്സരത്തിൽ എത്തിയ 20 മത്സരാർത്ഥികളും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. താരങ്ങൾ ഹൗസിനുള്ളിൽ വന്നപ്പോൾ ഉണ്ടായിരുന്ന ഫാൻ ബേസ് അല്ല ഇപ്പോൾ മത്സരാർത്ഥികൾക്ക് ഉള്ളത്. എല്ലാ മത്സരാർത്ഥികളുടെയും സോഷ്യൽ മീഡിയ പേജുകളിൽ വലിയ ഫാൻ ബേസ് തന്നെയാണ് ഇപ്പോഴുള്ളത്.

തങ്ങളുടെ പുതിയ പുതിയ വിശേഷങ്ങളും ഫോട്ടോ ഷൂട്ട്സും റീൽസുമൊക്കെ ആരാധകർക്കായി താരങ്ങൾ പങ്കുവെക്കാറുമുണ്ട്. അത്തരത്തിൽ ഒരു ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാകുന്നത്. ഫോട്ടോയേക്കാൽ കൂടുതലും ശ്രദ്ധ നേടിയത് അതിന് നൽകിയിരിക്കുന്ന ക്യാപ്ഷനാണ്. മറ്റാരുമല്ല ബി​ഗ് ബോസ് സീസൺ 4 താരം ജാനകി സുധീർ ആണ് പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ജാനകിയുടെ പോസ്റ്റ്

ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ജാനകി ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ 'ഞാൻ സെക്‌സിയാണോ.. ഉത്തരം ആവശ്യമില്ല, എനിക്കറിയാം ഞാൻ സെക്‌സിയാണ്' എന്ന് പറഞ്ഞുകൊണ്ടാണ് ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. ഫോട്ടോക്ക് വന്ന കമൻ്റുകളും താരത്തിന് അനുകൂലമായിട്ടാണ്. അതിൽ ചില കമൻ്റുകൾ മാത്രമേ അല്ല എന്ന രീതിയിൽ വന്നിട്ടുള്ളു. ഒരു ഷാൾ കൊണ്ട് മറച്ച് ബാൽക്കെണിയിൽ നിൽക്കുന്ന ഫോട്ടോയാണ് ജാനകി ഇൻസ്റ്റയിൽ പങ്കുവെച്ചിട്ടുള്ളത്.

ജീവിതത്തിലെ മാറ്റം

സിനിമ മേഖലയിലും മോഡലിങ്ങിനും ചെറിയ രീതിയിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്ന ജാനകിക്ക് ബി​ഗ് ബോസിന് ശേഷം നല്ല അവസരങ്ങളാണ് ലഭിക്കുന്നത്. അക്കാര്യം ​ബി​ഗ് ബോസ് ഹൗസിലേക്ക് രണ്ടാമതൊരു എൻട്രി ലഭിച്ചപ്പോൾ തനിക്ക് ലഭിച്ച അവസരങ്ങളെക്കുറിച്ച് മറ്റുള്ള മത്സരാർത്ഥികളോട് പങ്കുവെച്ചിരുന്നു. ഹൗസിലെത്തിയ എല്ലാ മത്സരാർത്ഥികൾക്കും മികച്ച അവസരങ്ങളാണ് പുറത്ത് ഇറങ്ങിയപ്പോൾ ലഭിക്കുന്നത്.

ബി​ഗ് ബോസ് ഹൗസിൽ വെറും ഏഴ് ദിവസം മാത്രമായിരുന്നു ജാനകി വീട്ടിലുണ്ടായിരുന്നത്. എന്നാൽ ആ സമയത്ത് പോലും താരം പ്രക്ഷകരുടെയും മറ്റും ശ്രദ്ധ നേടിയിരുന്നു. ബി​ഗ് ബോസിലെ താരം എന്ന് തന്നെയാണ് ജാനകി അറിയപ്പെടുന്നതും. താരം എവിക്ടായതിന് ശേഷം ഇൻസ്റ്റയിൽ ഒരു പോസ്റ്റിട്ടിരിന്നു. താൻ താനായി നിന്നതുകൊണ്ടാവാം ആദ്യമേ തന്നെ എവിക്ടായത് എന്ന്.

Recommended Video

Dilsha On Dr. Robin Fans: ഡോക്ടര്‍ക്ക് ഇത്ര ഫാന്‍സുണ്ടോ, പുറത്തിറങ്ങിയ ദിലു ശരിക്കും ഞെട്ടി
സോഷ്യൽ മീഡിയ പോസ്റ്റ്

തന്നെ താനിടുന്ന പോസ്റ്റുകളും വീഡയോസും കണ്ട് ആരാധകർ വിലയിരുത്തരുത് എന്നും താൻ ബി​ഗ് ബോസിൽ താനായ് തന്നെയാണ് നിൽക്കാൻ ശ്രമിച്ചത്. അതുകൊണ്ട് അതിലെ തന്നെ കണ്ട് വേണം എനിക്കെതിരെ പ്രതികരക്കാനുള്ളതെന്നും താരം പറയാനും സോഷ്യൽ മീഡിയ വഴി പറഞ്ഞിരുന്നു.

ഒരു യമണ്ടൻ പ്രേമകഥ, ചങ്ക്സ്, മാർകോണി മത്തായി എന്നീ സിനിമകളിലും തേനും വയമ്പും ഈറൻ നിലാവ് എന്ന സീരിയലിലും ജാനകി സുധീർ അഭിനയിച്ചിട്ടുണ്ട്. ഒരു ലെസ്ബിയൻ കഥാപാത്രമായി ജാനകി എത്തുന്ന ഹോളി വൗണ്ട് എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ജാനകി നായികയായി എത്തുന്ന മറ്റൊരു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റും താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

ജാനകിയും മറ്റ് താരങ്ങളും ചേർന്ന് ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്ന് ജാനകി സുധീർ അറിയിച്ചു.

ഒരു പീഡനക്കേസുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. തോംസൺ & ജെനി എന്റർടെയ്ൻമെന്റ്‌സ് എന്ന ബാനറിൽ ജോൺസ് നിർമ്മിച്ചു ഷാഗിർ കാട്ടൂർ കഥയും ഛായഗ്രഹണവും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ഇൻസ്റ്റ. ജാനകി സുധീർ, മിഥുൻ ഹരിദാസ്, ഷംസാദ്, ജാൻ മെഹമൂദ് എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X